ര​ണ്ടാ​മ​ത് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സോ​ക്ക​ർ ലീ​ഗ് ഓ​ഗ​സ്റ്റി​ൽ
Tuesday, May 30, 2023 7:53 AM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഓ​സ്റ്റി​ൻ (ടെ​ക്‌​സാ​സ്) : ര​ണ്ടാ​മ​ത് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സോ​ക്ക​ർ ലീ​ഗി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യാ​റെ​ടു​ക്ക​യാ​ണ് ഓ​സ്റ്റി​ൻ. ഓ​സ്റ്റി​ൻ സ്‌​ട്രൈ​ക്കേ​ഴ്‌​സ് സോ​ക്ക​ർ ക്ല​ബാ​ണ് ​ഓഗ​സ്റ്റി​ൽ ന​ട​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെന്‍റി​ന് വേ​ദി​യൊ​രു​ക്കു​ന്ന​ത് . അ​മേ​രി​ക്ക​യി​ലെ കാ​ന​ഡ​യി​ൽ നി​ന്നു​മാ​യി 21 മ​ല​യാ​ളി സോ​ക്ക​ർ ക്ലബു​ക​ൾ ഇ​ത്ത​വ​ണ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​യി​ലേ​യും കാ​ന​ഡ​യി​ലെ​യും മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബു​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സോ​ക്ക​ർ ലീ​ഗ് (NAMSL). മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വും ഇ​ന്ത്യ​ൻ ഫു​ട്‌​ബോ​ൾ ടീ​മി​ന്‍റെ മു​ൻ നാ​യ​ക​നു​മാ​യി​രു​ന്ന മ​ണ്മ​റ​ഞ്ഞ ​വി.​പി സ​ത്യ​ന്‍റെ പേ​രി​ലു​ള്ള എ​വ​ർറോ​ളി​ങ്ങ് ട്രോ​ഫി ടൂ​ർണ​മെന്‍റാ​ണി​ത് . ക​ഴി​ഞ്ഞ വ​ർ​ഷം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി​രു​ന്നു.

NAMSL പ്ര​സി​ഡ​റ​ന്‍റ് അ​ജി​ത് വ​ർ​ഗീ​സ് (ഓ​സ്റ്റി​ൻ സ്‌​ട്രൈ​ക്കേ​ഴ്‌​സ്),വൈസ് ​പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് ഫി​ലി​പ്പ് (എ​ഫ്സി കാ​രോ​ൾ​ട്ട​ൻ, ഡാ​ള​സ്), സെ​ക്ട​ട്ട​റി മാ​റ്റ് വ​ർ​ഗീ​സ് (ഫി​ലി ആ​ഴ്‌​സ​ണ​ൽ ), ട്ര​ഷ​റ​ർ ജോ ​ചെ​റു​ശ്ശേ​രി (ബാ​ൾ​ട്ടി​മോ​ർ ഖി​ലാ​ഡി​സ്), ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​ശാ​ന്ത് ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ സ്‌​ട്രൈ​ക്കേ​ഴ്‌​സ്), സി​ജോ സ്റ്റീ​ഫ​ൻ (പ​ബ്ലി​ക് റി​ലേ​ഷ​ൻ, ഓ​സ്റ്റി​ൻ സ്‌​ട്രൈ​ക്കേ​ഴ്‌​സ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്‍റിന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഓ​സ്റ്റി​നി​ൽ ന​ട​ക്കു​ന്ന ഈ ​എ​വ​ർറോ​ളിംഗ് ട്രോ​ഫി ടൂ​ർണ​മെന്‍റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളീ സോ​ക്ക​ർ ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് വ​ർ​ഗീ​സ് അ​റി​യി​ച്ചു.