ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു
Thursday, June 1, 2023 10:45 AM IST
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു. ആ​ശ്ര​മ​ത്തി​ലെ ഗു​രു​ദേ​വ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി ശ്രേ​ഷ്ഠ​രാ​യ സ്വാ​മി ഗു​രു പ്ര​സാ​ദ്, സ്വാ​മി ബോ​ധി​തീ​ർ​ഥ, സ്വാ​മി ശ​ങ്ക​രാ​ന​ന്ദ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പു​ഷ്പ​ക​ല​ശാ​ഭി​ഷേ​കം, ശാ​ര​ദാ പൂ​ജ, ഗ​ണ​പ​തി​ഹോ​മം എ​ന്നീ ച​ട​ങ്ങ​ൾ ന​ട​ന്നു. സ​മ്മേ​ള​നം ചാ​ൾ​സ് കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ റൂ​ബി​ൻ കോ​ളി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശ്ര​മം ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന പ്ര​ചാ​ര​ണ​ത്തി​ന് വ​ഴി​ത്തി​രി​വാ​കു​മെ​ന്നും ലോ​ക​ത്തി​ലെ പല പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഗു​രു​വി​ന്‍റെ കൃ​തി​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയിട്ടുണ്ടെന്നും റൂ​ബി​ൻ കോ​ളി​ൻ​സ് പറഞ്ഞു.

സ്വാ​മി ഗു​രു​പ്ര​സാ​ദ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് ഡോ.​ശി​വ​ദാ​സ​ൻ മാ​ധ​വ​ൻ ചാ​ന്നാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി അ​നി​രു​ദ്ധ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ് കു​ട്ട​പ്പ​ൻ, അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ സ​ന്ദീ​പ് പ​ണി​ക്ക​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.