ബൈ​ഡ​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച താ​രാ റീ​ഡ് റ​ഷ്യ​ൻ പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കും
Friday, June 2, 2023 6:58 AM IST
പി.പി ചെ​റി​യാ​ൻ
ന്യൂ​യോ​ർക്ക്: യുഎസ് പ്രസിഡന്‍റ് ജോ ബൈ​ഡ​നെതിരേ ലൈം​ഗി​കാ​ ആ​രോ​പ​ണം ഉന്നയിച്ച താരാ റീഡ് റഷ്യൻ പൗരത്വം സ്വീകരിക്കാനൊരുങ്ങുന്നു. അമേരിക്കയിൽ തനിക്ക് ഭീഷണിയുണ്ടെന്നും അതിനാലാണ് താൻ റഷ്യൻ പൗരത്വത്തിന് ശ്രമിക്കുന്നതായി റീഡ് പറയുന്നു. ചൊ​വ്വാ​ഴ്ച റ​ഷ്യ​ൻ സ്റ്റേ​റ്റ് ന്യൂ​സ് ഔ​ട്ട്‌​ലെ​റ്റ് സ്പു​ട്‌​നി​ക് സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യിലാണ് റീഡിന്‍റ് പരാമർശം.

റ​ഷ്യ​യി​ൽ വ​ന്ന​തി​ൽ വ​ള​രെ സ​ന്തോ​ഷം തോ​ന്നു​ന്നു. ഇ​വി​ടെ എ​നി​ക്ക് സു​ര​ക്ഷി​ത​ത്വ​മു​ണ്ട്. റ​ഷ്യ​ൻ പൗ​ര​ത്വം കൊ​ണ്ട് എ​ന്ത് നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ ഒ​രു ന​ല്ല പൗ​ര​നാ​കു​മെ​ന്ന് ഞാ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു, ഒ​പ്പം ജീ​വി​തം പോ​സി​റ്റീ​വാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ശ്ര​മി​ക്കും’’ – റീ​ഡ് വ്യ​ക്ത​മാ​ക്കി. റ​ഷ്യ​ൻ പൗ​ര​ത്വം നേ​ടി​യാ​ലും യു​എ​സ് പൗ​ര​ത്വം ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും റീ​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​യു​ടെ നി​യ​മ​നി​ർ​മ്മാ​ണ സ​ഭ​യു​ടെ അ​ധോ​സ​ഭ​യാ​യ ഡു​മ​യി​ലെ അം​ഗ​മാ​യ റ​ഷ്യ​ൻ ഏ​ജ​ന്‍റ് മ​രി​യ ബു​ട്ടി​ന​യും ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ത​ന്‍റെ പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ ബ്യൂ​ട്ടി​ന ത​ന്നെ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി റീ​ഡ് പ​റ​ഞ്ഞു.

1993 ൽ ​ജോ ബൈ​ഡ​ന്‍റെ സെ​ന​റ്റ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്ത് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് താ​ര റീ​ഡ് അവകാശപ്പെട്ടത്. ബൈ​ഡ​ൻ ആ​രോ​പ​ണ​ങ്ങ​ൾ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. ഇ​ത് "ഒ​രി​ക്ക​ലും സം​ഭ​വി​ച്ചി​ട്ടി​ല്ല" എ​ന്ന് പ​റ​ഞ്ഞ് . ഓ​ഫീ​സി​ന് ഒ​രു പ്രൊ​ഫ​ഷ​ണ​ൽ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും, ഉ​പ​ദ്ര​വം ഉ​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റീ​ഡ് ഒ​രി​ക്ക​ലും അ​വ​രു​ടെ അ​ടു​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നും അ​ക്കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ന​റ്റ് സ്റ്റാ​ഫി​ലെ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

റ​ഷ്യ​ൻ പൗ​ര​ത്വ​ത്തി​നു സാ​ധ്യ​ത​യു​ള്ള പൗ​ര​ന്‍റെ ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ ഭ​ര​ണ​കൂ​ടം വെ​റു​ക്കു​ന്നവെന്ന് വൈ​റ്റ് ഹൗ​സ് ദേ​ശീ​യ സു​ര​ക്ഷാ വ​ക്താ​വ് ജോ​ൺ കി​ർ​ബി അഭിപ്രായപ്പെട്ടു.