ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും നിയമമുണ്ടാകണം: രാഹുൽ ഗാന്ധി
Friday, June 2, 2023 7:40 AM IST
സ​​​​​ണ്ണി​​​​​വെ​​​​​യ്ൽ: ഡേ​​​​​റ്റ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കാ​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ന്നും കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി. സി​​​​​ലി​​​​​ക്ക​​​​​ൺ​​​​​വാ​​​​​ലി​​​യി​​​ലെ സം​​​​​രം​​​​​ഭ​​​​​ക​​​​​രു​​​​​മാ​​​​​യി സം​​​​​വാ​​​​​ദം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അദ്ദേഹം. ത​​​​​ന്‍റെ ഫോ​​​​​ണും ചോ​​​​​ർ​​​​​ത്തു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​മെ​​​​​ന്ന്, സം​​​​​വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ പ​​​​​റ​​​​​ഞ്ഞ രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി, ‍ഐ​​​​​ഫോ​​​​​ൺ എ​​​​​ടു​​​​​ത്ത് "ഹ​​​​​ലോ, മി​​​​​സ്റ്റ​​​​​ർ മോ​​​​​ദി’എ​​​​​ന്നു ത​​​​​മാ​​​​​ശ​​​​​രൂ​​​​​പേ​​​​​ണ പ​​​​​റ​​​​​ഞ്ഞു.

ഡേ​​​​​റ്റ പു​​​​​തി​​​​​യ​​​​​കാ​​​​​ല​​​​​ത്തെ സ്വ​​​​​ർ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ രാ​​​​​ഹു​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ​​​​​പ്പോ​​​​​ലു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഡേ​​​​​റ്റ​​​​​യു​​​​​ടെ പ്ര​​​​​സ​​​​​ക്തി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ബി​​​​ഗ് ഡേ​​​​റ്റ, മെ​​​​ഷീ​​​​ൻ ലേ​​​​ണിം​​​​ഗ് എ​​​​ന്നി​​​​വ​​​​യെ​​​​പ്പ​​​​റ്റി രാ​​​​ഹു​​​​ൽ വി​​​​ശ​​​​ദ​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തു.

സം​​​​രം​​​​ഭ​​​​ക​​​​രാ​​​​യ സ​​​​യീ​​​​ദ് അ​​​​മി​​​​ദി, ഷോ​​​​ൺ ശ​​​​ങ്ക​​​​ര​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ൽ, എ​​​​ല്ലാ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും ഗ്രാ​​​​മീ​​​​ണ ഇ​​​​ന്ത്യ​​​​യി​​​​ലെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നും ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ""ഏ​​​​തെ​​​​ങ്കി​​​​ലും സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ഇ​​​​ന്ത്യ​​​​യി​​​​ൽ വ്യാ​​​​പി​​​​പ്പി​​​​ക്ക​​​​ണം എ​​​​ന്ന് ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ധി​​​​കാ​​​​രം വി​​​​കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ടാ​​​​ക​​​​ണം''-​​​​രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

പ്ല​​​​ഗ് ആ​​​​ൻ​​​​ഡ് പ്ലേ ​​​​ടെ​​​​ക് സെ​​​​ന്‍റ​​​​ർ സി​​​​ഇ​​​​ഒ​​​​യാ​​​​ണ് സ​​​​യീ​​​​ദ് അ​​​​മി​​​​ദി. ഫി​​​​ക്സ്നി​​​​ക്സ് സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് സ്ഥാ​​​​പ​​​​ക​​​​നാ​​​​ണ് ഷോ​​​​ൺ ശ​​​​ങ്ക​​​​ര​​​​ൻ. പ്ല​​​​ഗ് ആ​​​​ൻ​​​​ഡ് പ്ലേ ​​​​സെ​​​​ന്‍റ​​​​റി​​​​ലെ അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളും ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ​​​​യോ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​രു​​​​ടെയോ ആ​​​​ണെ​​​​ന്ന് സ​​​​യീ​​​​ദി അ​​​​മി​​​​ദി പ​​​​റ​​​​ഞ്ഞു.