മൂ​ന്നാം ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ന്‍ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന
Tuesday, June 6, 2023 3:08 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ​യോ​ർ​ക്ക്: ജൂ​ണ്‍ 9, 10, 11 തീ​യ​തി​ക​ളി​ല്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന ലോ​ക കേ​ര​ള സ​ഭാ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന. ആ​ദ്യ​മാ​യാ​ണ് ലോ​ക കേ​ര​ള സ​ഭ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന് പു​റ​ത്തു ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ലോ​ക മ​ല​യാ​ളി സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ഒ​ത്തു​കൂ​ടു​ന്ന വേ​ദി​യെ സ​ന്തോ​ഷ​പൂ​ർ​വം സാ​ഗ​തം ചെ​യ്യു​ക​യാ​ണ്.

പ്ര​വാ​സ​ലോ​ക​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ന്നി​ൽ എ​ത്തി​ക്കാ​ൻ കി​ട്ടു​ന്ന ഒ​രു വേ​ദി​യെ ഫൊ​ക്കാ​ന ഒ​രി​ക്ക​ലും ത​ള്ളി​പ്പ​റ​യി​ല്ല. പ്ര​വാ​സി​ക​ളു​ടെ ഉ​ന്ന​മ​ന​മാ​ണ് ഫൊ​ക്കാ​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​ർ ബി​ജു ജോ​ൺ, മുൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ക്കോ കു​ര്യ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി ച​ക്ക​പ്പാ​ൻ, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി അ​മ്പൂ​ക്ക​ൻ, ജോ​യി​ന്‍റ് ട്ര​ഷ​ർ ഡോ. ​മാ​ത്യു വ​ർ​ഗീ​സ്‌, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, വി​മെ​ൻ​സ് ഫോ​റം ചെ​യ​ർപേഴ്സൺ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജ്, ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ വി​പി​ൻ രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍, ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, നോ​ര്‍​ക്കാ റ​സി​ഡ​ന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി തു​ട​ങ്ങി പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.