കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക് ഫാ​മി​ലി നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു
Sunday, December 3, 2023 1:06 PM IST
മാ​ത്യു​ക്കു​ട്ടി ഈ​ശോ
ന്യൂ​യോ​ർ​ക്ക്: 51 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ 2023ലെ ​വാ​ർ​ഷി​ക ഫാ​മി​ലി ഡി​ന്ന​ർ മീ​റ്റിം​ഗ് വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ൺ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നി​റ​സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട കു​ടും​ബ സം​ഗ​മം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ​മാ​ക്കി.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ജോ​സ​ഫി​ന്‍റെ(​ഷാ​ജി) അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​ൺ കെ. ​ജോ​ർ​ജ് (ബി​ജു) സ്വാ​ഗ​തം ആ​ശം​സി​ച്ചു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പോ​ത്താ​നി​ക്കാ​ട് ആ​ദ്യ​കാ​ല സ​മാ​ജം പ്ര​സി​ഡ​ന്‍റും​മാ​രെ യോ​ഗ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.



51 വ​ർ​ഷം മു​ൻ​പ് സ​മാ​ജം ആ​രം​ഭി​ച്ച​പ്പോ​ഴു​ള്ള പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ​ഫ് ചെ​റു​വേ​ലി​യു​ടെ സാ​ന്നി​ധ്യം യോ​ഗ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. എ​ല്ലാ​വ​രും ചേ​ർ​ന്ന് ജോ​സ​ഫ് ചെ​റു​വേ​ലി​യെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ സ​മാ​ജം സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം പ​ങ്കു​വ​ച്ചും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളി​ലും എ​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സ​മാ​ജം അം​ഗ​ങ്ങ​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടും ഷാ​ജി അ​ധ്യ​ക്ഷ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.


ചു​രു​ങ്ങി​യ സ​മ​യ​ത്തെ പൊ​തു​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ജോ​ഷി ജോ​സ്, സൂ​സ​ൻ വ​ർ​ഗീ​സ്, ലി​യാ റെ​യ് ഐ​സ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ശ്ര​വ​ണ സു​ന്ദ​ര ഗാ​ന​ങ്ങ​ളും ഡാ​ൻ​സ് ട്രൂ​പ്പി​ന്‍റെ അ​തി മ​നോ​ഹ​ര ഗ്രൂ​പ്പ് ഡാ​ൻ​സും ഫാ​മി​ലി സ​ന്ധ്യ​യ്ക്ക് കൊ​ഴു​പ്പേ​കി.

വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി ഡേ​വി​ഡ് മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി യോ​ഗം നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ഷാ​ജി വ​ർ​ഗീ​സ് കൃ​ത​ജ്ഞ​ത പ്ര​കാ​ശി​പ്പി​ച്ചു.



ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹേ​മ​ച​ന്ദ്ര​ൻ, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ലീ​ലാ മാ​രേ​ട്ട്, ബെ​ന്നി ഇ​ടി​യേ​ര, സ​ജി എ​ബ്ര​ഹാം, ജോ​ർ​ജു കു​ട്ടി, വ​ർ​ഗീ​സ് കോ​ര​സ​ൺ, മാ​മ്മ​ൻ എ​ബ്ര​ഹാം, സി​ജു സെ​ബാ​സ്റ്റ്യ​ൻ, സ​ജി തോ​മ​സ്, ജോ​സി സ്ക​റി​യ, സ​ണ്ണി പ​ണി​ക്ക​ർ, വി​ൻ​സെ​ന്‍റ് സി​റി​യ​ക്, വ​ർ​ഗീ​സ് ജോ​സ​ഫ്, പോ​ൾ ജോ​സ് തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കു​ടും​ബ സം​ഗ​മം വ​ർ​ണാ​ഭ​മാ​കാ​ൻ സ​ഹാ​യി​ച്ച​ത്.