പ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ യു​എ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​മ​ല ഹാ​രി​സ്
Sunday, December 3, 2023 3:50 PM IST
പി.​പി. ചെ​റി​യാ​ൻ
ദു​ബാ​യി: പ​ല​സ്തീ​നി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നോ ഗാ​സ മു​ന​മ്പി​ന്‍റെ നി​ല​വി​ലെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ക്കാ​നോ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ‌യു​എ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്.

ഈജിപ്ത്, യുഎഇ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി കമല ഹാരിസ് ഇസ്രയേൽ - പലസ്തീൻ വിഷ‌യം സംസാരിച്ചു.‌ ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്കി​ട​യി​ലാണ് കമല ഹാരിസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

ഗാ​സ​യി​ലെ ഇ​സ്രാ​യേ​ലി​ന്‍റെ നി​യ​മാ​നു​സൃ​ത​മാ​യ സൈ​നി​ക ല​ക്ഷ്യ​ങ്ങ​ളെ അ​മേ​രി​ക്ക പി​ന്തു​ണ​യ്ക്കു​ന്ന​താ​യും എ​ന്നാ​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ക​മ​ല ഹാ​രീ​സ് പ​റ​ഞ്ഞു.

നിരപരാധികളായ ഒരുപാട് പലസ്തീനികൾ കൊല്ലപ്പെട്ട് എന്നും ഗാസയിൽ നിന്ന് വരുന്ന ചിത്രങ്ങളും വീഡിയോകളും വേദനാജനകമാണെന്നും കമല ഹാരിസ് കൂട്ടിച്ചേർത്തു.