എ​ൻ​ഐ​എ​ച്ചി​ന്‍റെ ചരിത്രത്തിലെ ഏ​റ്റ​വും വ​ലി​യ ഗ്രാ​ന്‍റ് തു​ക മ​ല​യാ​ളി ഡോക്‌ടറിന് ല​ഭി​ച്ചു
Sunday, December 3, 2023 3:53 PM IST
ന്യൂ​ജ​ഴ്‌​സി: ത​ല​ച്ചോ​റി​ന് ക​ഠി​ന​മാ​യ മു​റി​വേ​ൽ​ക്കു​ന്ന​വ​ർ​ക്കും(​ടി​ബി​ഐ) ന​ട്ടെ​ല്ലി​നു ക്ഷ​തം ഏ​ൽ​ക്കു​ന്ന​വ​ർ​ക്കും (എ​സ്‌​സി​ഐ) ഉ​ണ്ടാ​വു​ന്ന സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി ന​വീ​ന​മാ​യ ചി​കി​ത്സാ രീ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മ​ല​യാ​ളി​യാ​യ ശാ​സ്ത്ര​ജ്ഞ​ന് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്തി​ന്‍റെ 2.2 ഡോ​ള​ർ മി​ല്യ​ൺ ഫെ​ഡ​റ​ൽ ഹെ​ൽ​ത്ത് ഗ്രാ​ന്‍റ്.

എ​ൻ​ഐ​എ​ച്ച് ന​ൽ​കി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ ഗ്രാ​ന്‍റാ​ണ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ മു​നീ​റി​നു ല​ഭ്യ​മാ​യ​ത്. ന്യൂ​ജ​ഴ്സി​യി​ലെ ജെ​എ​ഫ്കെ യൂ​ണി​വേ​ഴ്സി​റ്റി ന്യൂ​റോ​സ​യ​ൻ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ‌​ട്ടി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന മു​നീ​ർ മു​റി​വ് പ​റ്റി​ക്ക​ഴി​ഞ്ഞാ​ൽ കേ​ന്ദ്ര നാ​ഡീ വ്യൂ​ഹം (central nervous system: CNS) പ്ര​വ​ർ​ത്തി​ക്കാ​തെ വ​രു​ന്ന പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​ണ് തേ​ടു​ന്ന​ത്.

സീ​നി​യ​ർ ന്യു​റോ സ​യ​ന്‍റി​സ്റ്റും അ​സോ​ഷി​യേ​റ്റ് പ്ര​ഫ​സ​റു​മാ​യാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഹാ​ക്ക​ൻ​സാ​ക് മെ​റി​ഡി​യ​ൻ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ മു​നീ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു മോ​ളി​ക്കു​ല​ർ ബ​യോ​ള​ജി​യി​ൽ പി​എ​ച്ച്ഡി എ​ടു​ത്ത ഡോ​ക്ട​ർ ഇ​വി​ടെ ആ ​രം​ഗ​ത്ത് ത​ന്നെ​യാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ടി​ബി​ഐ മൂ​ലം കേ​ന്ദ്ര നാ​ഡീ വ്യൂ​ഹം പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​വു​ന്ന​ത് വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണ് താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു ഈ ​രം​ഗ​ത്തു 20 വ​ർ​ഷ​ത്തി​ലേ​റെ പ​രി​ച​യ സ​മ്പ​ത്തു​ള​ള മു​നീ​ർ പ​റ​യു​ന്നു. ത​ന്‍റെ പ​രി​ശീ​ല​ന​വും അ​നു​ഭ​വ സ​മ്പ​ത്തും അ​തി​ൽ സ​ഹാ​യ​ക​മാ​വു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

കാ​സ​ർ​ഗോ​ഡ് സ​ർ​ക്കാ​ർ കോ​ള​ജി​ൽ നി​ന്നു സു​വോ​ള​ജി​യി​ൽ ബി​എ​സ്‌​സി ക​ഴി​ഞ്ഞ് കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മാ​സ്റ്റേ​ഴ്സും പി​ന്നീ​ട് പി​എ​ച്ച്ഡി​യും ചെ​യ്ത അ​ദ്ദേ​ഹം പോ​സ്റ്റ്-​ഡോ​ക്ട​റ​ൽ റി​സേ​ർ​ച് ചെ​യ്ത​ത് ഒ​മാ​ഹ​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നെ​ബ്രാ​സ്‌​ക മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും പി​ന്നീ​ട് ഫി​ലാ​ഡ​ൽ​ഫി​യ ടെ​ന്പി​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ആ​ണ്.

റ​ട്ട്ഗേ​ഴ്‌​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ന്യൂ​ജ​ഴ്സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലും അ​ദ്ദേ​ഹം കൊ​ളോ​ബ​റേ​റ്റീ​വ് റി​സേ​ർ​ച് ചെ​യ്യു​ന്നു​ണ്ട്.