രാ​ജു താ​ര​ക​ന്‍റെ പു​സ്ത​കം "ഇ​ട​യ​ക​ന്യ​ക' പ്ര​കാ​ശ​നം ചെയ്തു
Thursday, February 22, 2024 1:03 PM IST
അ​ന​ശ്വ​ർ മാം​മ്പി​ള്ളി
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ക്രൈ​സ്ത​വ സാ​ഹി​ത്യ​രം​ഗ​ത്ത് പ​ത്രാ​ധി​പ​ർ, ലേ​ഖ​ക​ൻ, കോ​ള​മി​സ്റ്റ്, ഗ്ര​ന്ഥ​കാ​ര​ൻ, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​സി​ദ്ധ​നാ​യ രാ​ജു ത​ര​ക​ൻ ര​ചി​ച്ച ഏ​റ്റ​വും പു​തി​യ പു​സ്ത​ക​മാ​യ ഇ​ട​യ​ക​ന്യ​ക പ്ര​കാ​ശ​നം ചെയ്തു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ഡാ​ള​സ് ഗാ​ർ​ലാ​ൻ​ഡ് ല ​ബെ​ല്ല റ​സ്റ്റോ​റ​ന്‍റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ലി​ൽ നി​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​പി. ചെ​റി​യാ​ൻ ഏ​റ്റു​വാ​ങ്ങി.


അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ഹി​ത്യ ര​ച​ന​യി​ൽ മാ​ത്ര​മ​ല്ല സം​ഘാ​ട​ന മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ് ലേ​ഖ​ക​ൻ എ​ന്നു സ​ണ്ണി മാ​ളി​യേ​ക്ക​ലി​ൽ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ സി​ജു ജോ​ർ​ജ്, ബെ​ന്നി ജോ​ൺ, ബി​ജി​ലി ജോ​ർ​ജ്, അ​ന​ശ്വ​ർ മാം​മ്പി​ള്ളി, തോ​മ​സ് ചി​റ​മേ​ൽ, പ്ര​സാ​ദ് തി​യോ​ഡി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.