പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ലി​ന്‍റെ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു
Thursday, February 22, 2024 3:04 PM IST
പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ
ഫി​ല​ഡ​ൽ​ഫി​യ: പ്ര​ശ​സ്ത വാ​ഗ്മി​യും ക​വി​യും നി​രൂ​പ​ക​നും ക​ഥാ​കാ​ര​നും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ലി​ന്‍റെ മൂ​ന്നു പു​തി​യ പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു. ആ​ത്മീ​യ ബി​ന്ദു​ക്ക​ൾ, പ​ഞ്ച​വ​ർ​ണ ക​ഥ​ക​ൾ, കു​രി​ശി​ലെ മൊ​ഴി​ക​ൾ എ​ന്നീ മൂ​ന്നു പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

കു​രി​ശി​ലെ മൊ​ഴി​ക​ൾ എ​ന്ന പു​സ്ത​കം മേ​രി ജോ​സ​ഫി​ന് ന​ൽ​കി ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ആ​ത്മീ​യ ബി​ന്ദു​ക്ക​ൾ എ​ന്ന കൃ​തി ബെ​ന്നി നെ​ച്ചൂ​റി​നു ന​ൽ​കി ഡോ. ​ക്രി​സ്റ്റ​ഫ​ർ കു​ര്യ​ൻ പ്ര​കാ​ശ​നം ചെ‌​യ്തു.

പ​ഞ്ച​വ​ർ​ണ ക​ഥ​ക​ൾ എ​ന്ന ര​ച​നാസ​മാ​ഹാ​രം നോ​വ​ലി​സ്റ്റ് എം.​പി. ഷീ​ല​യ്ക്ക് കൈ​മാ​റി ന​ർ​ത്ത​കി നി​മ്മി ദാ​സ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ജോ​ർ​ജ് ന​ട​വ​യ​ൽ പു​സ്ത​ക പ​രി​ച​യം നി​ർ​വ​ഹി​ച്ചു.

അ​ന​ശ്വ​ര ഓ​ഫ്സെ​റ്റ്, കൊ​ച്ചി, സി​എം​എ​സ് പ്ര​സ് കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ച്ച​ടി നി​ർ​വ​ഹി​ച്ച​ത്. സി​എ​സ്എ​സ്എ​സ് ബു​ക്സ്, ഡ​യോ​സി​സ​ൻ പ​ബ്ലി​ക്കേ​ഷ​ൻ​സ് കോ​ട്ട​യം എ​ന്നി​വ​രാ​ണ് പ്ര​സാ​ധ​ക​ർ.



റ​വ. ടി. ​ടി സ​ന്തോ​ഷ് (വി​കാ​രി സി​എ​സ്ഐ ച​ർ​ച്ച്, ഫി​ല​ഡ​ൽ​ഫി​യ) ന​യി​ച്ച പ്രാ​ർ​ഥ​ന​വ​ച​സു​ക​ളോ​ടെ​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. റ​വ. പി. ​ജെ. ജോ​സ​ഫ് (വി​കാ​രി, എ​മ്മാ​നു​വേ​ൽ സി​എ​സ്ഐ ച​ർ​ച്ച്, ഫി​ല​ഡ​ൽ​ഫി​യ) അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

റ​വ. മോ​ഡ​യി​ൽ ഫി​ലി​പ്, വി​ൻ​സ​ന്‍റ് എ​മ്മാ​നു​വേ​ൽ, ജോ​സ​ഫ് മാ​ത്യൂ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ചെ​റി​യാ​ൻ ഏ​ബ്ര​ഹാം, നൈ​നാ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​സ്വാ​ദ​ന​പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. സി. ​ഡാ​നി​യേ​ൽ അ​നു​ഗ്ര​ഹ ഗാ​നാ​ലാ​പനം ചെ​യ്തു.

പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ ര​ചി​ച്ച ഗാ​ന​ങ്ങ​ൾ റൈ​സ് കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​റു​ബി​യം ഗാ​നാ​ലാ​പ​ന ടീം ​ആ​ല​പി​ച്ചു. പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ൽ സ്വാ​ഗ​ത​വും ചെ​യ്സ് കോ​ശി ന​ന്ദി​യും പ​റ​ഞ്ഞു.

ഹ​ന്ന ജോ​ൺ ഹോ​സ്റ്റാ​യി യോ​ഗ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പു​സ്ത​ക പ്ര​കാ​ശ​ന യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു.