ഐ​പി​സി​എ​ൻ​എ‌​യു‌​ടെ പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​ന്; റോ​ജി എം. ​ജോ​ൺ മു​ഖ്യാ​തി​ഥി
Friday, February 23, 2024 12:04 PM IST
അ​നി​ൽ ആ​റ​ന്മു​ള
ന്യൂ​ജ​ഴ്‌​സി: 21 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​വു​മാ​യി മാ​ധ്യ​മ​രം​ഗ​ത്ത് മു​ന്നേ​റു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ഐ​പി​സി​എ​ൻ​എ) 2024-2025 ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​ന്യൂ​ജ​ഴ്സി​യി​ലെ ഫോ​ർ​ഡ്‌​സി​ലു​ള്ള റോ​യ​ൽ ആ​ൽ​ബെ​ർ​ട്സ് പാ​ല​സി​ൽ ന​ട​ക്കും.

അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ൺ ആ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി. ന്യൂ​യോ​ർ​ക്ക് കോ​ൺ​സ​ൽ ജ​ന​റ​ൽ ബി​ന​യ ശ്രീ​കാ​ന്ത പ്ര​ധാ​ൻ വിശിഷ്‌ടാതിഥിയായും ഹൂ​സ്റ്റണിൽ നി​ന്നു​ള്ള ജ​ഡ്ജ് ജൂ​ലി മാ​ത്യു അ​തി​ഥി​യാ​യും പ​ങ്കെ​ടു​ക്കും.

ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന പ​ത്താം അ​ന്താ​രാ​ഷ്‌​ട്ര കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​യി പ്ര​സി​ഡ​ന്‍റ് സു​നി​ൽ തൈ​മ​റ്റം ദീ​പ​നാ​ളം ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​റി​നു കൈ​മാ​റി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​നം ന​ട​ക്കു​ന്ന ച​ട​ങ്ങാ​ണ് മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കു​ന്ന​ത്.

പ്ര​സ് ക്ല​ബി​ന്‍റെ അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ക്കു​ക​യും മാ​ധ്യ​മ​രം​ഗ​ത്തെ പു​തി​യ ച​ല​ന​ങ്ങ​ളും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് സ​മ്മേ​ള​നം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പറഞ്ഞു.

രാ​ജ്യ​ത്തെ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ളും സം​ഘ​ട​നാ​നേ​താ​ക്ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റോ​യ് മു​ള​കു​ന്നം എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​സ് ക്ല​ബി​ന്‍റെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ആ​തി​ഥ്യ​മ​രു​ളു​ന്ന സ​മ്മേ​ള​നം പ്രൗ​ഢോ​ജ്വ​ല​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി​ൽ, സെ​ക്ര​ട്ട​റി ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, ട്ര​ഷ​റ​ർ ബി​നു തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മൊ​യ്‌​ദീ​ൻ പു​ത്ത​ൻ​ചി​റ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​നു​വ​ൽ ജേ​ക്ക​ബ്, എ​ല്ലാ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി കൂ​ടെ​യു​ണ്ട്.

ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഐ​പി​സി​എ​ൻ​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, മ​റ്റ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ‌​യി ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ പ​റ​ഞ്ഞു.