ഫി​ല​ഡ​ല്‍​ഫി​യ ജ​ര്‍​മ്മ​ന്‍​ടൗ​ണ്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്‍റെ തി​രു​നാ​ൾ
Friday, September 6, 2024 7:26 AM IST
ജോ​സ് മാ​ളേ​യ്ക്ക​ല്‍
ഫി​ല​ഡ​ല്‍​ഫി​യ: പ്ര​സി​ദ്ധ മ​രി​യ​ന്‍ തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്ര​വും മൈ​ന​ര്‍ ബ​സി​ലി​ക്ക​യു​മാ​യ ജ​ര്‍​മ്മ​ന്‍​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​നി​ലേ​ക്ക് എ​ട്ടു​നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രു​ന്ന പ്രാ​ര്‍​ഥ​നാ​പൂ​ര്‍​ണ​മാ​യ മ​രി​യ​ന്‍​തീ​ര്‍​ത്ഥാ​ട​ന​വും വേ​ളാ​ങ്ക​ണ്ണി​മാ​താ​വിന്‍റെ​ തി​രു​നാ​ളും സെ​പ്റ്റം​ബ​ര്‍ 7ന് ​ന​ട​ക്കും.

ജ​ര്‍​മ്മ​ന്‍​ടൗ​ണി​നു തി​ല​ക​മാ​യി നി​ല​കൊ​ള്ളു​ന്ന മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​തി​മൂ​ന്നാം വ​ര്‍​ഷ​മാ​ണു വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ തി​രു​നാ​ള്‍ ഭ​ക്തി​പൂ​ര്‍​വം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​ത്. വി​വി​ധ ഇ​ന്‍​ഡ്യ​ന്‍ ക്രൈ​സ്ത​വ​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഫി​ലാ​ഡ​ല്‍​ഫി​യാ സി​റോ​മ​ല​ബാ​ര്‍ ഫൊ​റോ​നാ​പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​ണു തി​രു​നാ​ളി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 7ന് ​വൈ​കു​ന്നേ​രം 4 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന തി​രു​നാ​ള്‍ ക​ര്‍​മ്മ​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ മ​രി​യ​ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും സെ​ന്‍​ട്ര​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​ന്‍ റെ​ക്ട​ര്‍ ഫാ. ​തി​മോ​ത്തി ല​യ​ണ്‍​സ്, സീ​റോ​മ​ല​ബാ​ര്‍​പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​ര്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ക്ഷ​ണി​ക്കു​ന്നു.

കി​ഴ​ക്കി​ന്‍റെ ലൂ​ര്‍​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വേ​ളാ​ങ്ക​ണ്ണി​യി​ലെ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ((Our Lady of Good Health) ) തി​രു​സ്വ​രൂ​പം 2012 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണു ഫി​ല​ഡ​ല്‍​ഫി​യാ ജ​ര്‍​മ്മ​ന്‍​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​നി​ല്‍ ആ​ശീ​ര്‍​വ​ദി​ച്ചു പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ട​ത്.

അ​ന്നു​മു​ത​ല്‍ ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ല​മാ​യി മു​ട​ക്കം വ​രാ​തെ എ​ല്ലാ വ​ര്‍​ഷ​ങ്ങ​ളി​ലും ഈ ​തി​രു​നാ​ള്‍ ആ​ഘോ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്നു. മൈ​ന​ര്‍ ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട​തി​നു​ശേ​ഷം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്റെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.


എ​ല്ലാ തി​ങ്ക​ളാ​ഴ്ച്ച​യും ജ​ര്‍​മ്മ​ന്‍​ടൗ​ണ്‍ മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​നി​ല്‍ രാ​വി​ലെ മു​ത​ല്‍ വൈ​കി​ട്ട് വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ലും നൊ​വേ​ന​യി​ലും മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കാ​റു​ണ്ട്.​മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ നൊ​വേ​ന, വേ​ളാ​ങ്ക​ണ്ണി മാ​താ​വി​ന്റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വി​വി​ധ ഇ​ന്‍​ഡ്യ​ന്‍ ഭാ​ഷ​ക​ളി​ലു​ള്ള ജ​പ​മാ​ല​പ്രാ​ര്‍​ത്ഥ​ന, തി​രു​സ്വ​രൂ​പം വ​ണ​ങ്ങി നേ​ര്‍​ച്ച​സ​മ​ര്‍​പ്പ​ണം എ​ന്നി​വ​യാ​ണു തി​രു​നാ​ള്‍ ദി​വ​സ​ത്തെ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍.

സി​റോ​മ​ല​ബാ​ര്‍ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, റ​വ. ഫാ. ​സി​മ്മി തോ​മ​സ് (സെ​ന്റ് ജോ​ര്‍​ജ് സി​റോ​മ​ല​ബാ​ര്‍, പാ​റ്റേ​ഴ്സ​ണ്‍, ന്യൂ​ജേ​ഴ്സി), റ​വ. ഫാ. ​വ​ര്‍​ഗീ​സ് സ്രാം​ബി​ക്ക​ല്‍ വി. ​സി. (ചാ​പ്ലൈ​ന്‍, കൂ​പ്പ​ര്‍ ഹോ​സ്പി​റ്റ​ല്‍, കാം​ഡ​ന്‍, ന്യൂ​ജേ​ഴ്സി), റ​വ. ജോ​ണ്‍ കെ​റ്റി​ല്‍​ബ​ര്‍​ഗ​ര്‍ സി. ​എം. (സെ​ന്‍​ട്ര​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് മി​റാ​ക്കു​ല​സ് മെ​ഡ​ല്‍ ഷ്രൈ​ന്‍) എ​ന്നി​വ​ര്‍ തി​രു​ക്ക​ര്‍​മ്മ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം വ​ഹി​ക്കും.​സി​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​വി​കാ​രി റ​വ. ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ് (തി​രു​നാ​ള്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍), പോ​ള​ച്ച​ന്‍ വ​റീ​ദ്, ജെ​റി കു​രു​വി​ള, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, ഭ​ക്ത​സം​ഘ​ട​ന​ക​ള്‍, മ​ത​ബോ​ധ​ന​സ്കൂ​ള്‍ എ​ന്നി​വ​ർ തി​രു​നാ​ളി​ന്റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു​വ​രു​ന്നു.