ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം: മാ​ർ കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ
Monday, September 9, 2024 5:04 PM IST
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​പ്പോ​സ്തോ​ലി​ക് ന്യൂ​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യ​ൻ വ​യ​ലു​ങ്ക​ൽ, ഇ​ട​വ​ക​യി​ലെ മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

സം​ഘ​ട​ന ന​ട​ത്തി​യ എ​ല്ലാ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ള​രെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ഇ​തി​ലൂ​ടെ വ​ള​രെ​യേ​റെ പേ​ർ​ക്ക് ന​ന്മ ല​ഭി​ച്ചു എ​ന്ന​റി​യാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ ഇ​ട​വ​യി​ലെ എ​ല്ലാ മി​നി​സ്റ്റ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ വ​ള​രെ ശ്ര​ദ്ധാ​ലു​വാ​ണ്.

മ​ത​ബോ​ധ​ന സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള ഏ​ക​ദേ​ശം 180 ഓ​ളം കു​ട്ടി​ക​ളാ​ണ് മി​ഷ​ൻ​ലീ​ഗ് സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ൾ ആ​യി​ട്ടു​ള്ള​ത്. ഇ​വ​രെ 15 കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന 12 ഉ​പ​ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഓ​രോ ഗ്രൂ​പ്പി​നും ഒ​രു ലീ​ഡ​റെ​യും കൂ​ടാ​തെ അ​ഞ്ചു പേ​രു​ള്ള ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു സം​വി​ധാ​ന​മാ​ണ് ഇ​ട​വ​ക​യി​ലു​ള്ള​ത്. ഈ ​ക​മ്മി​റ്റി​യാ​ണ് മി​ഷ​ൻ ലീ​ഗി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം വ്യ​ക്തി​ത്വ​വി​കാ​സ​വും സം​ഘ​ട​ന​യു​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​യ സ്നേ​ഹം, സ​ഹ​നം, സേ​വ​നം, ത്യാ​ഗം എ​ന്നി​വ​യ്ക്ക് മു​ൻ​തൂ​ക്കം കൊ​ടു​ത്തു​കൊ​ണ്ടു​ള്ള വി​വി​ധ​യി​നം ക​ർ​മ്മ​പ​രി​പാ​ടി​ക​ളും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തോ​ടൊ​പ്പം തീ​ർ​ഥാ​ട​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് എ​ല്ലാ​വ​ർ​ഷ​വും യൂ​ണി​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് കു​ട്ടി​ക​ൾ​ക്കാ​യി വി​ഭാ​വ​നം ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​ജോ ആ​നാ​ലി​ൽ, സി​സ്റ്റ​ർ ജെ​സ്സീ​ന, സൂ​ര്യ ക​രി​കു​ളം എ​ന്നി​വ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യ​ലി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​രോ​ടൊ​പ്പം ഒ​ത്തു​ചേ​ർ​ന്ന് മി​ഷ​ൻ​ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.