മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ശ​നി​യാ​ഴ്ച
Friday, September 13, 2024 5:24 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തു​ന്നു. ശ​നി​യാ​ഴ്ച സ്റ്റാ​ഫോ​ഡി​ലെ Prompt Real estate office,920 Murphy Road ഹാ​ളി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി​ക​ളാ​യ ഇ​ല​ക്റ്റ​ഡ് ലെ ​ഓ​ഫീ​ഷ്യ​ൽ​സ് മു​ഖ്യ അ​തി​ഥി​ക​ൾ ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​യ ഓ​ണ​സ​ദ്യ​യോ​ട് കൂ​ടി സ​മാ​പി​ക്കും.

മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ നാ​ളി​തു​വ​രെ ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്, സം​ഗ​മ​ത്തി​ന്റെ കാ​രു​ണ്യ സ്പ​ർ​ശ​മാ​യി ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ഇ​തു​വ​രെ ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ ബി​എ​സി ന​ഴ്സിം​ഗ് പ​ഠി​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞു.


ഇ​പ്പോ​ഴും ഒ​രു വി​ദ്യാ​ർ​ഥി​യെ ബി​എ​സ്‌​സി നേ​ഴ്സം​ഗ് പ​ഠി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണെ​ന്ന് എ​ന്ന് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ നൈ​നാ​ൻ, സെ​ക്ര​ട്ട​റി റ​സ്ലി മാ​ത്യു, ട്ര​ഷ​റ​ർ സെ​ന്നി ഉ​മ്മ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും മ​ല്ല​പ്പ​ള്ളി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും ഓ​ണ​പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ചാ​ക്കോ നൈ​നാ​ൻ 832 661 7555.