ആ​ത്മീ​യ​ത​യു​ടെ പ്ര​ഭ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബ്ലെ​സി
Friday, September 20, 2024 7:00 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാള​​സ്: ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്തി​ലൂ​ടെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​ത്മീ​യ​ത​യു​ടെ പ്ര​ഭ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി.

ഡാള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് സീ​നി​യ​ർ സി​റ്റി​സ​ൺ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​തി​ര്‍​ന്ന​വ​ർ​ക്കൊ​പ്പം ആ​യി​രി​ക്കു​ന്നു എ​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ങ്ങ​നെ ഒ​രു കൂ​ട്ടാ​യ്മ​യി​ൽ ഇ​ത്ര​യ​ധി​കം ആ​ൾ​ക്കാ​രെ കാ​ണാ​ൻ ക​ഴി​ഞ്ഞെ​തെ​ന്നും ബ്ലെ​സി ​പ​റ​ഞ്ഞു.

ബ്ലെ​സി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം 100 ​ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റം ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഡോ​ക്യു​മെന്‍റ​റി എ​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റിക്കാർ​ഡ് നേ​ടി​യി​രു​ന്നു. 48 മ​ണി​ക്കൂ​റും 10 മി​നി​റ്റു​മാ​ണ് ഡോ​ക്യു​മെ​ന്‍ററിയു​ടെ ദൈ​ർ​ഘ്യം.



സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി വാ​യി​ക്കു​ന്ന​ത് പു​തി​യ നി​യ​മ​ത്തി​ൽ​നി​ന്നാ​ണ്. ക്രി​സ്തു ജ​നി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​ലാ​ക്കി​യി​ൽ ഈ ​വേ​ദ​പു​സ്ത​കം അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു.

പു​തി​യ നി​യ​മം എ​ന്നു പ​റ​യു​ന്ന വേ​ദ വ​ച​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല എ​ന്നു​ള്ള​ത് ഞെ​ട്ട​ലോ​ടെ കൂ​ടി​യാ​ണ് നാം ​മ​ന​​സി​ലാ​ക്കേ​ണ്ട​ത്. അ​തു​ത​ന്നെ​യാ​ണ് ക്രി​സ്തു ജ​നി​ച്ചു​വെ​ന്ന​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​റ​പ്പും വി​ശ്വാ​സ​വും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും കൂ​ടു​ത​ൽ ഉ​ണ​ർ​വോ​ടെ കൂ​ടു​ത​ൽ ശോ​ഭി​ക്കു​വാ​ൻ ഈ ​കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്ത​മാ​ക​ട്ടെ എ​ന്ന് ബ്ലെ​സി ആ​ശം​സി​ച്ചു.

വി​കാ​രി റ​വ. ഷൈ​ജു സി ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സിഎ​സ്ഐ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വി​കാ​രി റ​വ. ര​ജീ​വ് സു​കു ജേ​ക്ക​ബ്, നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കൗ​സി​ൽ അം​ഗം ഷാ​ജി എ​സ് രാ​മ​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.