HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ഒറ്റത്തവണ രജിസ്ട്രേഷൻ എങ്ങനെ
എൽഡി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതു പിഎസ്സിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് വളരെ എളുപ്പമാണ്. എന്നാൽ, ആദ്യമായി പരീക്ഷയ്ക്കൊരുങ്ങുന്നവർക്കായി പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷനെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ.
ഭാഗം ഒന്ന്
എൽഡി ക്ലാർക്ക് തസ്തികയിൽ അപേക്ഷിക്കുന്നതിനു മുൻപായി ഉദ്യോഗാർഥികൾ പിഎസ്സിയുടെ www.kerala.psc.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം. വെബ്സൈറ്റിന്റെ ഹോം പേജിൽ one time registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇതിനായുള്ള വിൻഡോ തുറക്കും. ഇതിനുശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ ലോഗിൻ പേജിൽ new registration ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ രജിസ്റ്റർ ചെയ്യാനുള്ള വിൻഡോ തുറക്കും.
ഭാഗം രണ്ട്
രജിസ്റ്റർ ചെയ്യാനുള്ള വിൻഡോ തുറന്നു കഴിഞ്ഞാൽ ഉദ്യോഗാർഥിയുടെ പേര് (ഇംഗ്ലീഷ് വലിയ അക്ഷരം-പേരിനു ശേഷമാണ് ഇനീഷ്യൽ ചേർക്കേണ്ടത്), ജനന തീയതി, ലിംഗം, പിതാവിന്റെയും മാതാവിന്റെയും പേര്, മതം, ജാതി, ഉപജാതി, സംവരണ വിഭാഗം ആണോ അല്ലയോ, തിരിച്ചറിയൽ രേഖയുടെ നന്പർ (ഉദാഹരണം-ആധാർ നന്പർ) ഫോണ് നന്പർ തുടങ്ങിയ വിവരങ്ങളാണ് ഈ പേജിൽ എന്റർ ചെയ്യേണ്ടത്. സ്ഥിരമായി ഉപയോഗിക്കുന്ന ഫോണ് നന്പർ വേണം നൽകാൻ. ഇതിനുശേഷം നാം സ്ഥിരമായി ഉപയോഗിക്കേണ്ട യൂസർ ഐഡിയും പാസ്വേഡും നിർദിഷ്ട കോളത്തിൽ എന്റർ ചെയ്യണം.
(ഇതു പ്രത്യേകം എഴുതിയോ, മൊബൈലിൽ ഫോട്ടോയെടുത്തോ സൂക്ഷിക്കണം. ഓർത്തിരിക്കാൻ എളുപ്പമുള്ള യൂസർ ഐഡിയും പാസ്വേഡും നൽകിയാൽ നന്ന്) ഇതിനുശേഷം ആക്സസ് കോഡ് എന്റർ ചെയ്തു ഡിക്ലറേഷൻ കോളത്തിൽ ടിക് മാർക്ക് ചെയ്യുക. തുടർന്നു തൊട്ടുതാഴെയായി വലതുഭാഗത്തു കാണുന്ന Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ നൽകിയ വിവരങ്ങൾ പിഎസ്സി വെബ്സൈറ്റിൽ അപ്ലോഡ് ആകും. ഇതോടെ പിഎസ്സി ഒറ്റത്തവണ രജിസ്ട്രേഷന്റെ രണ്ടാം ഘട്ടം പൂർത്തിയായെന്നു പറയാം. ഇതിനു ശേഷം congratulations എന്ന മെസേജോടു കൂടിയ ഒരു ലിങ്ക് പേജായിരിക്കും പിന്നീട് സ്ക്രീനിൽ തെളിയുന്നത്.
ഭാഗം മൂന്ന്
congratulations എന്ന മെസേജോടു കൂടിയ ലിങ്ക് പേജിൽ താഴെ വലതുഭാഗത്തായി നൽകിയിരിക്കുന്ന ലോഗിൻ ബട്ടനിൽ ക്ലിക്ക് ചെയ്ത് മുൻപു നൽകിയ യൂസർ ഐഡിയും പാസ്വേഡും നൽകി ആക്സസ് കോഡും എന്റർ ചെയ്യുക. ഇതു വിജയകരമായി ചെയ്താൽ അടുത്ത ഘട്ട രജിസ്ട്രേഷനുള്ള വിൻഡോ അയിരിക്കും തെളിയുക. അടുത്ത ഘട്ട രജിസ്ട്രേഷൻ അഞ്ചു ഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്നും രണ്ടും ഘട്ടങ്ങൾ
ആദ്യഘട്ടത്തിൽ മുൻപു എന്റർ ചെയ്ത വിവരങ്ങളാണ് ഉണ്ടാകുക. ഇതു പരിശോധിച്ചശേഷം save and proceed എന്ന ബട്ടനിൽ ക്ലിക്ക് ചെയ്യുതന്നതോടെയാണ് അടുത്ത ഘട്ടത്തിലേക്കു പോകുന്നത്. ഉദ്യോഗാർഥിയുടെ സ്ഥിരമേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോണ് നന്പർ എന്നീ വിവരങ്ങളാണ് ഇവിടെ എന്റർ ചെയ്യേണ്ടത്. നൽകിയ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിച്ചശേഷം save and proceed ലിങ്കിൽ ക്ലിക്ക് ചെയ്തു മൂന്നാം ഘട്ടത്തിലേക്കു കടക്കുക.
മൂന്നാം ഘട്ടം
ഈ ഘട്ടത്തിലാണ് ഉദ്യോഗാർഥിയുടെ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. ഈ ഫോട്ടോയിൽ ഉദ്യോഗാർഥിയുടെ പേരും (പ്രൊഫൈലിൽ രേഖപ്പെടുത്തിയത് പോലെ) ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
പേരിനു ശേഷമാണ് ഇനീഷ്യൽ രേഖപ്പെടുത്തേണ്ടത്. പുതിയ ഫോട്ടോയാണ് അപ്ലോഡ് ചെയ്യേണ്ടത്. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോക്ക് 10 വർഷം പ്രാബല്യമുണ്ടാകും. ഈ ഫോട്ടോ 150px X 100 px വലിപ്പമുള്ളതും വെളുത്ത പശ്ചാത്തലത്തിൽ എടുത്തതുമായിരിക്കണം. എന്നാൽ ഈ ഫോട്ടോ 30 കെബിയിൽ കവിയരുത്.
ഫോട്ടോയിലെ ജനന തീയതിയും പേരും ഈ വിൻഡോയിലെ നിർദിഷ്ട കോളത്തിലും കൃത്യമായി എന്റർ ചെയ്യണം. നിബന്ധനകളും നിർദേശങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതു പൂർണമായും വായിക്കുക. ഡിക്ലറേഷനുകൾ എല്ലാം വായിച്ച് ഉറപ്പു വരുത്തി ടിക് രേഖപ്പെടുത്തുക. ഇതിനു ശേഷം save and proceed ബട്ടൻ ക്ലിക്ക് ചെയ്യുന്നതോടെ മൂന്നാം ഘട്ടം പൂർത്തിയാകും.
നാലാം ഘട്ടം
നാലാം ഘട്ടത്തിൽ സ്കാൻ ചെയ്ത കൈയ്യൊപ്പാണ് അപ്ലോഡ് ചെയ്യേണ്ടത്. 150 px X 100 px വലുപ്പമുള്ളതും വ്യക്തവുമായിരിക്കണം ഇത്. സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്തെടുത്ത ഒപ്പിന്റെ വലിപ്പം 30 കെബിയിൽ കവിയാൻ പാടില്ല. ഒപ്പ് അപ്ലോഡ് ചെയ്തു save and proceed ചെയ്തുകഴിഞ്ഞാൽ അവസാന ഘട്ടത്തിലേക്കു കടക്കാം. ഉദ്യോഗാർഥി കഴിഞ്ഞ നാലു ഘട്ടങ്ങളിലായി എന്റർ ചെയ്ത വിവരങ്ങൾ എല്ലാംതന്നെ ഈ ഘട്ടത്തിൽ സ്ക്രീനിൽ കാണാൻ സാധിക്കും.
അഞ്ചാം ഘട്ടം
അവസാനത്തെ ഘട്ടത്തിൽ സ്ക്രീനിൽ തെളിഞ്ഞിരിക്കുന്ന വിവരങ്ങൾ മുഴുവൻ ഒരിക്കൽകൂടി വായിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക. തെറ്റുണ്ടെങ്കിൽ ഇടതു വശത്തുള്ള അതതു ഘട്ടങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും അതിൽപ്രവേശിച്ച് തെറ്റുകൾ തിരുത്തി അവസാനഘട്ടത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുക. ഈ വിൻഡോയുടെ താഴെയായി print registration details, Submit എന്നിങ്ങനെ രണ്ടു ലിങ്കുകളുണ്ടാകും. print registration details, Submitൽ ക്ലിക്ക് ചെയ്ത് ഒറ്റത്തവണ രജിസ്ട്രേഷന്റെ പ്രിന്റ് എടുത്തു സൂക്ഷിക്കുക. അതിനുശേഷം submit ബട്ടൻ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക. പ്രത്യേകം ശ്രദ്ധിക്കുക. submit butten ക്ലിക്ക് ചെയ്താൽ മാത്രമേ ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകൂ.
ഒന്നിലേറെ രജിസ്ട്രേഷനുകൾ നടത്തരുത്
പിഎസ്സി പരീക്ഷകൾക്കായി ഉദ്യോഗാർഥികൾ ഒന്നിലേറെ രജിസ്ട്രേഷനുകൾ നടത്തുന്നതു ശിക്ഷാർഹമാണ്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. എന്നാൽ, ഏതെങ്കിലും തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനു മുൻപുതന്നെ തെറ്റുകൾ തിരുത്തണം.
ഒരു തസ്തികയിലേക്കെങ്കിലും അപേക്ഷിച്ചു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്കു സ്വയം തിരുത്തലുകൾ വരുത്താൻ സാധിക്കില്ല. പ്രൊഫൈൽ വിവരങ്ങൾ ലോക്ക് ചെയ്യപ്പെടുമെന്നതാണ് കാരണം.
എന്നാൽ പിന്നീട് പ്രൊഫൈലിൽനിന്നു ലഭിക്കുന്ന പ്രൊഫൈൽ കറക്ഷൻ ഫോം ഡൗണ്ലോഡ് ചെയ്തു പൂരിപ്പിച്ചു പിഎസ്സിയുടെ അടുത്തുള്ള ഓഫീസിൽ നേരിട്ടെത്തി തിരുത്തലിനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരുങ്ങാം എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക്
കേരളത്തിലെ യുവജനങ്ങളിൽ ഏറ്റവും അധികം പേർ അപേക്ഷിക്ക
പിഎസ്സി: കണ്ഫർമേഷൻ ഇനി ഒടിപി മുഖേന
തിരുവനന്തപുരം: പിഎസ്സി നടത്തുന്ന വിവിധ പരീക്ഷകൾക്ക് ഉദ്യോ
അപേക്ഷിക്കാം, സാധാരണക്കാരന്റെ സിവിൽ സർവീസിന്
തിരുവനന്തപുരം: സാധാരണക്കാരന്റെ സിവിൽ സർവീസ് എന്നറിയപ്പെ
Latest News
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം;മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ്.കെ.മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്
ഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില് കെഎസ്ആര്ടിസി ബസുകള് കൂട്ടിയിടിച്ച് അപകടം; 15 പേര്ക്ക് പരിക്ക്
Latest News
വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം;മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ്.കെ.മാണി
ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്
ഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശി മരിച്ചു
53 ദിവസം നീണ്ട ദൗത്യം; കാളികാവിലെ ആളെക്കൊല്ലി കടുവ കെണിയിൽ കുടുങ്ങി
നെയ്യാറില് കെഎസ്ആര്ടിസി ബസുകള് കൂട്ടിയിടിച്ച് അപകടം; 15 പേര്ക്ക് പരിക്ക്
Top