പച്ചപ്പിനെ തഴുകിയൊരു യാത്ര... വാഗമൺ-ഏലപ്പാറ മലയോര റോഡിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് ഇരുചക്രവാഹനത്തിൽ പോകുന്ന വിനോദസഞ്ചാരികൾ. ഇരുവശവും തേയിലത്തോട്ടങ്ങളാൽ നിറഞ്ഞ, അധികം ആൾത്തിരക്കില്ലാത്ത ഈ വഴി സഞ്ചാരികളുടെ കണ്ണിനു മാത്രമല്ല മനസിനും കുളിർമ പകരുന്നു. ചിത്രം -അഖിൽ പുരുഷോത്തമൻ
ആര്‍പ്പൂക്കര ചുണ്ടന്റെ മിനുക്കുപണികൾ പുരോഗമിക്കുന്നു.
ഒരേ ലക്ഷ്യം... കോട്ടയം ലൂര്‍ദ് സ്കൂളില്‍ നടന്ന 21-ാമത് അഖില കേരള ലൂര്‍ദിയന്‍ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സില്‍വര്‍ ഹില്‍സ് കോഴിക്കോടും സെന്റ് ജോസഫ് പത്തനാപുരവും തമ്മില്‍ നടന്ന മത്സരം. മത്സരത്തില്‍ സില്‍വര്‍ ഹില്‍സ് ചാമ്പ്യന്മാരായി. ചിത്രം -ജോണ്‍ മാത്യു.
വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരത്തിന്റെ ഭാഗമായുള്ള എക്സ്ട്രീം സ്ലാലം മത്സരത്തില്‍ നിന്ന്.