പാലക്കാട്ടുനിന്നുള്ള ഫയർഫോഴ്സ് സ്പെഷൽ ടാസ്ക് ഫോഴ്സ് ടീം വെള്ളച്ചാട്ടത്തിനു താഴെ കുടുങ്ങിക്കിടന്ന ഭരത്തിനെ മുകളിലേക്കു കയറ്റുന്നു.
മീനച്ചിലാറ്റിലൂടെ ഇന്നലെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. പാലായിൽനിന്നുള്ള ദൃശ്യം.
കോസ്വേ മുങ്ങിയതിനെത്തുടർന്ന് പത്തനംതിട്ട ജില്ലയിലെ അറയാഞ്ഞിലിമൺ ഭാഗത്തെ വീടുകളിൽ ഒറ്റപ്പെട്ട ഡയാലിസ് രോഗിയെയും വൃക്ക മാറ്റിവച്ച രോഗിയെയും ഫയർ ഫോഴ്സ്, സ്കൂബാ ടീമുകൾ ചേർന്ന് സുരക്ഷിതമായി മറുകരയിലേക്ക് എത്തിക്കുന്നു. കോസ്വേയ്ക്കു കുറുകെ വടം കെട്ടി പന്പാനദിയിലൂടെ രോഗികളെ ചുമന്നാണ് മറുകരയിൽ എത്തിച്ചത്.
ഭാര്യ റെജീനയുടെയും മകൻ ജോസഫിൻ ജോണിയുടെയും മൃതദേഹം പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന എം.ജെ. ജോണി.