കൊളംബിയയിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഭയചകിതരായി വീടുവിട്ട് പുറത്തേക്ക് ഓടുന്നവർ.
ഇന്നലെ നടന്ന ദീപിക കളര്‍ ഇന്ത്യ മത്സരത്തില്‍ കാലുകൊണ്ട് ചിത്രം വരയ്ക്കുന്ന കാസര്‍ഗോഡ് പെര്‍ള നവജീവന സ്പെഷല്‍ സ്കൂളിലെ ലുബിന സഫിയ. മഴ അവധിയെത്തുടർന്ന് കണ്ണൂർ- കാസർഗോഡ് ജില്ലകളിൽ ഇന്നലെയാണ് കളർ ഇന്ത്യ മത്സരം നടന്നത്.
കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട് മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദര്‍ശിച്ചപ്പോൾ. മന്ത്രി ഷിബു ബേബി ജോണ്‍ സമീപം.
സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് നിയമസഭാമന്ദിരത്തിനു മുന്പിൽ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധം ബാരിക്കേഡും ജലപീരങ്കിയും ഉപയോഗിച്ചു പോലീസ് തടഞ്ഞപ്പോൾ.