മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നടത്തിയ ധർണയ്ക്കിടെ ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പോലീസ് കസ്റ്റഡിയിലെടുത്തശേഷമുള്ള ദൃശ്യം.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിൽ ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ പൊലിസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് മുദ്രാവാക്യം വിളിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഡൽഹിയിലെ ഷാങ്ഗ്രി-ലാ ഹോട്ടലിന് സമീപത്തെ റൗണ്ട്എബൗട്ടിൽ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്കയും.
ഡൽഹി ജൻപഥിലുള്ള സാഗർ രത്ന റസ്റ്ററന്റിൽ ഇന്ത്യാ സഖ്യം എംപിമാർക്കായി ഒരുക്കിയ ഉച്ചഭക്ഷണത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.