കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനം.
പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി പ്രതിഷേധിച്ച എൻഎസ്യുഐ പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നു.
കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാവ്, മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരയുന്നു.
ദാലിയും സമരത്തിൽ... അൽബേനിയയുടെ തലസ്ഥാനമായ തിരാനയിൽ സർക്കാർ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ വിഖ്യാത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലിയുടെ മുഖംമൂടിയണിഞ്ഞ പ്രക്ഷോഭകാരി.
ചൈനയെയും ഉത്തരകൊറിയയെയും ബന്ധിപ്പിക്കുന്ന ന്യൂ യാലു റിവർ ബ്രിഡ്ജ്
തകർന്ന സ്കൂൾ കെട്ടിടത്തിനുള്ളിൽനിന്നും പരിക്കേറ്റ കുട്ടിയുമായി പുറത്തേയ്ക്കുവരുന്ന രക്ഷാപ്രവർത്തകൻ.