ഉത്തരാഖണ്ഡിൽ 2022 ൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ടും, ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചതിനെതിരേയും ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ മെഴുകുതിരിയേന്തിയ പ്രതിഷേധക്കാരനോട് സംസാരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ.
ഗ്വാളിയറിൽ ക്ഷേത്രത്തിനു സമീപം ദർശനത്തിനായി കാത്തുനിന്ന ഭക്തർക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടം.
യുക്രെയ്ൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബെർഗ് ഓയിൽ ടെർമിനലിലുണ്ടായ തീപിടിത്തം.
ശനിയാഴ്ചത്തെ പ്രതിഷേധ പ്രകടനത്തിൽ പാരീസ് നഗരത്തിൽ അഗ്നിക്കിരയാക്കപ്പെട്ട വാഹനങ്ങൾ.