ആകർഷമായ ശമ്പളത്തിൽ ഉറപ്പായ ഐടി ജോലിക്ക് ലൂമിനാർ ടെക്നോലാബ്

പഠിച്ചിറങ്ങിയാൽ ജോലി കിട്ടുമെന്ന് ഉറപ്പുള്ള കോഴ്സിന് ചേരണം, ഉയർന്ന ജീവിത നിലവാരത്തിൽ ജീവിക്കാൻ കഴിയുന്ന ശമ്പളമുള്ള ജോലി ലഭിക്കണം... ഇതൊക്കെയാണോ നിങ്ങളുടെ സ്വപ്നം? ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് ജോലി ചെയ്യാൻ നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ കൊച്ചിയിലെ ലൂമിനാർ ടെക്നോലാബിൽ ചേർന്ന് പഠിക്കൂ, നിങ്ങളുടെ ആഗ്രഹം എത്രയും വേഗം സഫലമാകട്ടെ.

ലൂമിനാർ ടെക്നോലാബ്

കൊച്ചിയിലെ ജെൻ4.0 സോഫ്റ്റ്‌വെയർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടായ ലൂമിനാർ ടെക്നോലാബ്, ഐടി ഫിനിഷിംഗ് സ്കൂൾ എന്ന വിശേഷണം ഏറ്റവും അർഹമായ സ്ഥാപനമാണ്. നമ്മുടെ നാട്ടിൽ ഐടിയിൽ ഡിഗ്രിയും എൻജിനീയറിംഗും കഴിഞ്ഞ വിദ്യാർഥികളും, അവർ ജോലി ചെയ്യേണ്ട ഇൻഡസ്ട്രിയിലെ ആവശ്യങ്ങളും തമ്മിൽ ചെറിയൊരു വിടവുണ്ട്. എക്സ്പീരിയൻസിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട ആ വിടവ് നികത്തുന്ന വിധത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവുമാണ് ഇവിടെ നൽകുന്നത്.അതുതന്നെയാണ് ഐടി ഫിനിഷിംഗ് സ്കൂൾ എന്ന് ഇതിനെ വിളിക്കാനുള്ള കാരണം.കൊച്ചിയിൽ കാക്കനാട് ഇൻഫോപാർക്കിന് സമീപത്തുള്ള ലൂമിനാർ ടെക് ലാബ് ഒരു ഐഎസ്ഒ 9001-2015 സർട്ടിഫൈഡ് സ്ഥാപനമാണ്. നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയ്നിംഗിന്റെ അഫിലിയേഷനും ഇതിനുണ്ട്. ഇതിന്റെ സർട്ടിഫിക്കേഷൻ ഇന്ത്യയിലും വിദേശത്തും അംഗീകാരമുള്ളതാണ്. കംപ്യൂട്ടർ ലാംഗ്വേജുകൾ മാത്രമല്ല, ഒരു സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്യുന്നത് മുതൽ അത് ഉപഭോക്താവിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇവിടെ പഠിപ്പിക്കുന്നു. ജനറേഷൻ 4 ടെക്നോളജി എന്നു വിശേഷിപ്പിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, ഫുൾസ്റ്റാക് ഡവലപ്മെന്റ്, പൈതൺ. ഓട്ടോമേഷൻ ടെസ്റ്റിംഗ് തുടങ്ങിയ നിരവധി പുതു തലമുറ കോഴ്സുകൾ ഏറ്റവും മികവോടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.മികച്ച പ്ലേസ്മെന്റ്

കൊച്ചിയിൽ ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച പ്ലേസ്മെന്റ് റെയ്റ്റ് ഉള്ള സെന്ററാണ് ലൂമിനാർ ടെക്നോലാബ്. ഇവിടെ പഠിച്ച കുട്ടികൾക്ക് മികച്ച ഐടി കമ്പനികളിൽ ഇന്റർവ്യൂവിന് അവസരം ഒരുക്കിക്കൊടുക്കുന്നതിനു പുറമേ, 100% പ്ലേസ്മെന്റ് എന്ന ലക്ഷ്യത്തോടെ ഇന്റർവ്യൂവിൽ വിജയിക്കുന്നതിനാവശ്യമായ പരിശീലനവും വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. റെസ്യൂം പ്രിപ്പറേഷൻ, കമ്യൂണിക്കേഷൻ ട്രെയിനിംഗ്, മോക്ക് ഇന്റർവ്യൂ തുടങ്ങിയ മേഖലകളിലാണ് പരിശീലനം നൽകുന്നത്. ലോക്ഡൗൺ സമയത്ത് ആയിരത്തിൽ പരം പ്ലേസ്മെന്റുകൾ നടന്ന സ്ഥാപനമാണിത്.പരിചയ സമ്പന്നരായ മാനേജ്മെൻറ്

15 വർഷത്തിലധികം ഐടി ഇൻഡസ്ട്രിയിൽ ജോലി ചെയ്തു പരിചയമുള്ളഅനുഭവസമ്പത്തും വൈദഗ്ധ്യവുമുള്ളവരാണ് ഈ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നത്. ഇൻഡസ്ട്രിയിൽ നിന്നുള്ള റിയൽ ട്രെയ്നർമാർ ഇൻഡസ്ടറി എക്സ്പേർട്ടുകൾ ക്ലാസുകൾ എടുക്കുന്നതിനാൽ ഇൻഡസ്ട്രിക്ക് ആവശ്യമായ വിധത്തിൽ വിദ്യാർഥികളെ പരിശീലിപ്പിക്കാൻ സാധിക്കുന്നു. അങ്ങനെ മികച്ച കമ്പനികളിൽ പ്ലേസ്‌മെന്റിനുള്ള സാധ്യതയും വർധിക്കുന്നു. ഡിഗ്രി പൂർത്തിയാക്കിയ ആർക്കും ഈ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതാണ്. കോഴ്സുകൾക്ക് അനുസരിച്ച് ഫീസിൽ വ്യത്യാസം വരും. അഫോർഡബിളായ ഫീസേ ഇവിടുത്തെ കോഴ്സുകൾക്ക് ഈടാക്കുന്നുള്ളു എന്നതും എടുത്തു പറയേണ്ടതാണ്. ഒരു കോഴ്സ് ഒഴികെ മറ്റുള്ള എല്ലാ കോഴ്സുകളുടെയും കാലാവധി 6 മാസമാണ്. ഒരെണ്ണം 3 മാസത്തെ കോഴ്സാണ്. ഓൺലൈനായും ഓഫ് ലൈനായും പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകുന്നുണ്ട്, മൊബൈൽ ആപ്പ് വഴി പഠിച്ച ക്ലാസുകൾ വീണ്ടും കാണാനുള്ള അവസരവും അവർക്ക് ലഭിക്കുന്നതാണ്. ലൂമിനാർ ടെക്നോലാബിൽ നിങ്ങൾക്ക് ഇഷ്ടമുളള കോഴ്സ് പഠിക്കൂ. ആറു മാസം കഴിയുമ്പോൾ മികച്ച കമ്പനികളിൽ ആകർഷമായ ശമ്പളത്തിൽ ജോലി കരസ്ഥമാക്കൂ.കൂടുതൽ വിവരങ്ങൾക്ക്

website - https://www.luminartechnolab.com/
Phone - 91 8086 651 651
Email - [email protected]