Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്.
""ഏബ്രഹാം, പുത്രൻ ഇസഹാക്കിനെ ഒരു കല്ലോടു ചേർത്തുവച്ചു. എന്നിട്ടു കണ്ണു പൂട്ടാൻ ആവശ്യപ്പെട്ടു. ഉള്ളിലെ നിലവിളിയടക്കി കൊടുവാളുയർത്തി പുത്രന്റെ ശിരസിലേക്ക് ആഞ്ഞുവീശി... പെട്ടെന്നു മാലാഖ പ്രത്യക്ഷപ്പെട്ട് പാടില്ല എന്നറിയിച്ചു. പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടു.”
കേട്ടിരുന്ന ആറു വയസുകാരി ക്ലാസിലിരുന്നു വിതുന്പിക്കരയുകയാണ്. അധ്യാപിക അവളുടെ തോളത്തു തട്ടി സ്നേഹത്തോടെ, കരച്ചിലിന്റെ കാരണം തിരക്കി.
കരച്ചിൽ നിർത്താതെ അവൾ ടീച്ചറോട്:
ടീച്ചറേ, മാലാഖ എങ്ങാനും ഇച്ചിരി വൈകിയിരുന്നെങ്കിൽ...!
ടീച്ചർ പറഞ്ഞു: വിഷമിക്കണ്ട കുഞ്ഞേ; മാലാഖമാർ ഒരിക്കലും വരാൻ വൈകില്ല. അതുകൊണ്ടാണ് അവരെ മാലാഖമാർ എന്നു വിളിക്കുന്നത്...
മാലാഖമാർ ഒരിക്കലും വൈകാറില്ല.
അപരന്റെ ജീവിതസംഘർഷങ്ങളിൽ ഉചിതസമയത്തു മാലാഖസമാനമായ സാന്ത്വന സാന്നിധ്യങ്ങളാകുന്നവർ ഏതു കാലത്തിന്റെയും അനുഗ്രഹങ്ങളാണ്. സ്വാർഥതയുടെ മതിലുകൾ ഭേദിച്ച്, സ്വാതന്ത്ര്യവും പരസ്നേഹവും സമന്വയിപ്പിച്ച്, നിശബ്ദം നമുക്കിടയിലുള്ള ചില ജീവിതങ്ങൾ, കോവിഡ് 19ന്റെ വ്യാകുലകാലത്തു പ്രതീക്ഷയുടെ വെട്ടങ്ങളാകുന്നു.
കൊച്ചുകാര്യങ്ങൾ ചെയ്തു വലിയ കാര്യങ്ങൾ അടയാളപ്പെടുത്തിയതിലൂടെയാണ് അവർ നമ്മുടെ ചങ്കിൽ ഇടം നേടിയത്. ഇല്ലായ്മകളിലും പ്രത്യാശയുടെ ഭാഷ പങ്കുവയ്ക്കുന്ന അവരെ നോക്കി പ്രതീക്ഷകളുടെ സ്വാതന്ത്ര്യദിനപ്പുലരിയിൽ നമുക്കൊന്ന് ആദരവോടെ പുഞ്ചിരിച്ചാലോ...?
ബാബു എന്ന വെളിച്ചം
നാണയം അകത്തു ചെന്നു ശ്വാസതടസം നേരിട്ട മൂന്നു വയസുകാരൻ പൃഥ്വിരാജ് മരിച്ചെന്നറിഞ്ഞ് ആലുവയിലെ ആശുപത്രിക്കു മുന്പിൽ നിലവിളിച്ചവരുടെ കൂട്ടത്തിൽ ബാബുവും ഉണ്ടായിരുന്നു. തലേന്ന് തന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കും വീട്ടിലേക്കും കൊണ്ടുപോയ പരിചയം മാത്രമായിരുന്നു ആ കുഞ്ഞുമായി ബാബുവിനുണ്ടായിരുന്ന ബന്ധം. എന്നിട്ടെന്തുകൊണ്ടു ബാബുവിന്റെ കരച്ചിൽ? സ്നേഹവും കരുതലും നിറച്ചുവച്ചൊരു ഹൃദയമുള്ളതുകൊണ്ട് എന്നാണ് അതിനു കാഴ്ചക്കാർ കണ്ട ഉത്തരം.
കോവിഡ് കണ്ടെയ്ൻമെന്റ് സോണായ കടുങ്ങല്ലൂരിൽനിന്നാണു പൃഥ്വിരാജിനെക്കൂട്ടി അമ്മയും അമ്മൂമ്മയും തലേന്ന് ആലുവ താലൂക്ക് ആശുപത്രിയിലെത്തിയത്. ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രിയിൽനിന്നു മടങ്ങേണ്ടിവന്ന കുട്ടിയുടെയും കുടുംബത്തിന്റെയും ദൈന്യതയിൽനിന്നാണ് ഓട്ടോ ഡ്രൈവറായ ബാബു വർഗീസിന്റെ കാരുണ്യയാത്ര ആരംഭിക്കുന്നത്. വണ്ടിക്ക് ഓട്ടം കിട്ടാതെ വിഷമിക്കുന്ന നാളുകൾ, ജീവിതത്തിലെ നിത്യദുരിതങ്ങൾ... അതെല്ലാം അലട്ടുന്ന ബാബുവിനു കുട്ടിയെ സൗജന്യമായി ഓട്ടോറിക്ഷയിൽ എറണാകുളത്തെ ജനറൽ ആശുപത്രിയിലെത്തിക്കാൻ അധികം ആലോചിക്കേണ്ടിവന്നില്ല. അവിടെനിന്നു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴയിലേക്കു കൊണ്ടുപോകണമെന്നറിഞ്ഞതോടെ ആംബുലൻസ് ഏർപ്പാടാക്കിയതും ബാബു തന്നെ. പോക്കറ്റിൽ ആകെയുണ്ടായിരുന്ന 500 രൂപ കുഞ്ഞിന്റെ അമ്മയുടെ കൈയിലേക്ക് എടുത്തുകൊടുത്തു യാത്രയാക്കുന്പോഴും ബാബുവിന്റെ മനസിൽ ആ കുഞ്ഞ് സുഖം പ്രാപിക്കണേയെന്ന പ്രാർഥനയായിരുന്നു.
രാത്രി ഏഴോടെ ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും കുട്ടിയെ വീട്ടിലേക്കു മടക്കി. ഉള്ളിലുള്ള നാണയം തനിയേ പുറത്തേക്കു പോകുമെന്നറിയിച്ചായിരുന്നത്രെ കുട്ടിയെ മടക്കിയത്. വീട്ടിലേക്കു വരാൻ പണമില്ലാതിരുന്ന മാതാപിതാക്കൾ വിളിച്ചതും ബാബുവിനെ തന്നെ. ഒട്ടും മടിച്ചില്ല. രാത്രിയിൽ കുട്ടിയെയും കുടുംബത്തെയും ഓട്ടോയിൽ കടുങ്ങല്ലൂരിലെ വീട്ടിലെത്തിച്ചു. ആ രാത്രിയിൽ വീണ്ടും ശ്വാസതടസം നേരിട്ട കുഞ്ഞിനെ ആലുവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിക്കു മുന്പിൽ തന്റെ ഓട്ടോയ്ക്കരികിൽ വിതുന്പലടക്കാൻ വിഷമിച്ചു നിന്ന ബാബുവിനെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കളും നന്നേ വിഷമിച്ചു.
സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 47കാരനായ ബാബുവുൾപ്പടെ നാലംഗ കുടുംബം ചൂർണിക്കര വില്ലേജ് ഓഫീസിനടുത്തു വാടകവീട്ടിലാണു താമസം. മകൻ സെബിൻ (19) ട്രെയിൻ അപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ തളർന്നു വീട്ടിലുണ്ട്. എറണാകുളത്ത് സ്വകാര്യ കന്പനിയിൽ ജോലി ചെയ്തിരുന്ന സെബിന്റെ ദേഹത്തു 2019 ഒക്ടോബർ 17ന്് എറണാകുളം - ഗുരുവായൂർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.
ഇതുവരെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവഴിച്ചു. ഓട്ടോറിക്ഷയോടിച്ചു കിട്ടുന്ന വരുമാനം മകന്റെ തുടർചികിത്സയ്ക്കും വീട്ടു ചെലവുകൾക്കും തികയില്ല. ഈ സാഹചര്യത്തിലാണു നാണയം വിഴുങ്ങി അവശനിലയിലായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ബാബു സൗജന്യമായി ഓട്ടോ ഓടിച്ചത്.
ബാബുവിന്റെ ജീവിതമറിഞ്ഞു സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ അദ്ദേഹത്തിന് അഭിനന്ദനവും സഹായവും നൽകി.
കൊറോണക്കാലത്തെ "കരുണാലയ’പുണ്യം
കോവിഡ് 19 ബാധിച്ച വയോജനങ്ങളെയും മറ്റ് അന്തേവാസികളെയും പരിചരിക്കാൻ അതീവ താത്പര്യത്തോടെ അനേകം സന്യാസിനിമാരും പലവിധ സഹായങ്ങളുമായി സുമനസുകളും എത്തിയതിലൂടെ തൃക്കാക്കരയിലുള്ള കരുണാലയം ആ പേരിനു വീണ്ടും അടിവരയിട്ടു.
"അഗതികളുടെ സഹോദരിമാർ’ (എസ്ഡി) സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിലുള്ള കരുണാലയത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ അവിടത്തെ അന്തേവാസികളായ വയോജനങ്ങളെ പരിചരിക്കാൻ സ്ഥാപനത്തിനു പുറത്തുനിന്നു നിന്നുള്ളവരെയും ആവശ്യമായി വന്നത്. മാനസിക വൈകല്യമുള്ള 61 പേർ ഉൾപ്പെടെ 112 വയോധികരാണു കരുണാലയത്തിലെ അന്തേവാസികൾ. ഇതിൽ 51 പേർക്കു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
എസ്ഡിയുടെ മറ്റു പ്രോവിൻസുകളിൽ നിന്നും വിവിധ സന്യാസസമൂഹങ്ങളിൽ നിന്നും കരുണാലയത്തിൽ സേവനം ചെയ്യാൻ സന്നദ്ധതയുള്ളവരെ തേടിയപ്പോൾ നിരവധി പേർ താത്പര്യമറിയിച്ചു. ചികിത്സയ്ക്കും ക്വാറന്റൈനുമായി മാറിനിൽക്കേണ്ടിവന്ന കരുണാലയത്തിലെ എസ്ഡി സന്യാസിനിമാർക്കു പകരമായി സിഎംസി, എംഎസ്ജെ, എസ്എബിഎസ് കോണ്‍ഗ്രിഗേഷനുകളിലെ സന്യാസിനികൾ സന്തോഷത്തോടെ രോഗീപരിചരണത്തിനും അനുബന്ധ സേവനങ്ങൾക്കുമായി എത്തി.
സിഎംസി എറണാകുളം പ്രോവിൻസിൽ നിന്നു സിസ്റ്റർ നിവ്യ, സിസ്റ്റർ ടെസ, എംഎസ്ജെ കോതമംഗലം, ഗാസിയാബാദ് പ്രോവിൻസുകളിൽ നിന്നു സിസ്റ്റർ ക്രിസ്റ്റി മരിയ, സിസ്റ്റർ ആൽഫി, എസ്ഡിയിലെ സിസ്റ്റർ ഷിജി, സിസ്റ്റർ മെർലീന, എസ്എബിഎസ് എറണാകുളം പ്രോവിൻസിലെ സിസ്റ്റർ പ്രീതി, സിസ്റ്റർ ജോളി മരിയ, സിസ്റ്റർ ഡിൻസി, സിസ്റ്റർ മാഗി ഐസക് എന്നിവരാണു കഴിഞ്ഞ ദിവസങ്ങളിൽ കരുണാലയത്തിൽ സേവനത്തിനെത്തിയത്.
എസ്ഡിയുടെ വിവിധ പ്രോവിൻസുകളിൽ നിന്നുള്ള സന്യാസിനികളും ഡോ. ഡീന ജേക്കബ്, അഞ്ജു ഏബ്രഹാം, മെറിൻ പോൾ, ആശ സാം, മരിയ ജോസഫ്, ലിമിന എന്നീ സന്യാസാർഥിനികളും അതീവ സന്തോഷത്തോടെ കരുണാലയത്തിൽ കരുണയുടെ സാക്ഷ്യങ്ങളായി.
പ്രാർഥനാപൂർവം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കരുണാലയം ഡയറക്ടർ സിസ്റ്റർ ആൻ പോളും.
സഭാ സംവിധാനങ്ങൾക്കു പുറമേ, ജനപ്രതിനിധികൾ, ജാതി-മത വ്യത്യാസമില്ലാതെ തൃക്കാക്കരയിലെ പൊതുജനങ്ങൾ എന്നിവരെല്ലാം കരുണാലയത്തിന് ആവശ്യങ്ങളറിഞ്ഞു പിന്തുണ നൽകിയെന്ന് എസ്ഡി സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റീസ, സോഷ്യൽ വർക്ക് കൗണ്‍സിലർ സിസ്റ്റർ സുമം എന്നിവർ പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സജീവമായ ശ്രദ്ധയ്ക്കു പുറമേ, വൈദികർ, ഇടവകകൾ, അല്മായ സംഘടനാ പ്രതിനിധികൾ എന്നിവരെല്ലാം കരുണാലയത്തിനു സഹായങ്ങളെത്തിച്ചതു കൊറോണക്കാലത്തെ കൂട്ടായ്മയുടെ മനോഹര കാഴ്ചകളായി. സുവർണജൂബിലി നിറവിലുള്ള കരുണാലയത്തിലെ കോവിഡ് പോസിറ്റീവായവരിൽ ഏറെപ്പേർക്കും രോഗം ഭേദമായതോടെ ശുശ്രൂഷകൾ സാധാരണ നിലയിലേക്കെത്തുകയാണ്.
സ്നേഹം പൊതിഞ്ഞു നൽകിയ മേരി
കൊറോണാക്കാലമെത്തിയതിൽപ്പിന്നെ പള്ളിയിൽ പോകാനാവാത്തതിന്റെ സങ്കടമുണ്ടായിരുന്നെങ്കിലും, അൾത്താരകളിൽ കേട്ട നന്മകൾ മേരിയുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. അത്തരം നന്മകളുടെ ചൂടിൽ വാട്ടിയൊരുക്കിയ ഇലയിലാണ് അന്ന് ആർക്കോ വേണ്ടി ഒരു നേരത്തെ ഭക്ഷണം കുന്പളങ്ങി വേലംപറന്പിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ മേരി വിളന്പിയത്.
കടലും കോവിഡും ചേർന്നു ദുരിതം പെയ്യുന്ന ചെല്ലാനവും അവരുടെ അതിജീവനവും അടുത്തറിഞ്ഞിട്ടുള്ള മേരി, പൊതിച്ചോറൊരുക്കുന്പോൾ സ്വയം ചോദിച്ചത്, ഇതു കിട്ടുന്നയാൾക്കു ഭക്ഷണം മാത്രം മതിയാകുമോ എന്നാണ്. അതിനപ്പുറത്ത് എനിക്കെന്തു ചെയ്യാനാകും?
ഉപജീവനമായിരുന്ന കേറ്ററിംഗ് കോവിഡ് കാലത്ത് ഇല്ലാതായതോടെ, തൊഴിലുറപ്പു പദ്ധതിയിൽനിന്നുള്ള ഏകവരുമാനമാണു മേരിയുടെ വീട്ടിലെ അടുപ്പിൽ തീ പകർന്നത്. രണ്ടു ദിവസം മുന്‍പു പണിക്കൂലിയായി കിട്ടിയ ഇരുനൂറു രൂപയുടെ പകുതി, മിഠായിക്കടലാസിൽ പൊതിഞ്ഞു ചോറുപൊതിക്കുള്ളിൽ വച്ച്, മറ്റുള്ളവർക്കായി എനിക്ക് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിന് മേരി ഉത്തരം കണ്ടെത്തി.
തന്റെ കുടുംബത്തോടുള്ള കരുതലായിരുന്നു ആ നൂറുരൂപ. അതു കഷ്ടപ്പെടുന്ന ഏതെങ്കിലുമൊരാൾക്കായി പൊതിഞ്ഞു നൽകുന്പോൾ, അതു കിട്ടുന്നയാൾ മാത്രമറിയണമെന്നായിരുന്നു മനസിൽ. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന അൾത്താരസന്ദേശമാണ് ആ മനസൊരുക്കത്തിനു പിന്നിൽ.
വറുതിയുടെ പകലിൽ ഒരു ചായ കുടിക്കാനുള്ള വക... ദുരിതാശ്വാസ ക്യാന്പിലെ പെണ്കുട്ടികൾക്കൊന്നിനു സാനിറ്ററി നാപ്കിൻ വാങ്ങാൻ... പ്രായമുള്ള രോഗിക്ക് മരുന്നിന്.... അങ്ങനെയേതെങ്കിലും കൊച്ചു കാര്യത്തിന് ആ നൂറു രൂപ ഉപകാരപ്പെട്ടേക്കുമെന്നു മേരി കരുതി.
ചെല്ലാനം നിവാസികൾക്കായി കണ്ണമാലി പോലീസും സന്നദ്ധപ്രവർത്തകരും ചേർന്നു നടത്തുന്ന ഭക്ഷണവിതരണത്തിന്റെ ഭാഗമായാണു മേരി പൊതിച്ചോർ നൽകിയത്. വീടുകളിലെ വിതരണത്തിനു ശേഷം അവശേഷിച്ച പൊതിച്ചോറുകളിലൊന്നു കിട്ടിയത് പോലീസുകാരനായ അനിൽ ആന്റണിക്ക്. തുറന്നപ്പോൾ മേരിയുടെ പൊതിച്ചോറിലെ നൂറു രൂപ ശ്രദ്ധയിൽപ്പെട്ടതങ്ങനെയാണ്.
‘കോടി രൂപയുടെ മൂല്യമുള്ള നൂറു രൂപ’ എന്ന തലക്കെട്ടോടെ പൊതിച്ചോറിന്റെ വിശേഷം കണ്ണമാലി സിഐ പി.എസ്. ഷിജു ഫേസ്ബുക്കിൽ എഴുതിയത് മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ‘അമ്മയെക്കുറിച്ചു ഞാൻ അഭിമാനിക്കുന്നു’ എന്നു കുറിച്ചു മേരിയുടെ മകന്റെ പോസ്റ്റുമെത്തി.
അനന്തരം, കോടിയുടെ മൂല്യമുള്ള നൂറു രൂപ നോട്ട് പൊതിച്ചോറിനൊപ്പം പൊതിഞ്ഞു നൽകിയ മേരിയെ തേടിയെത്തിയത് അനേകർ. വെള്ളക്കെട്ടും ചളിയും അകന്പടിയാകുന്ന മേരിയുടെ ഓടുമേഞ്ഞ വീട്ടിലേക്ക് സിഐ ഷിജുവും ജനപ്രതിനിധികളും പ്രമുഖരുമെല്ലാമെത്തി. അതിലുമെത്രയോ ഇരട്ടിയാളുകൾ ലോകത്തിന്റെ പല കോണിലിരുന്നു മേരിയുടെ മഹത്വത്തിനു കൈയടിച്ചു.
ആരോരുമറിയാതെ ചെയ്ത സ്വാഭാവികനന്മയ്ക്ക്, ആദരങ്ങളുടെ ആരവമൊഴിയുന്പോഴും, മേരി പശ്ചിമകൊച്ചിക്കാരുടെ നിഷ്കളങ്കഭാഷയിൽ ഓർമിപ്പിക്കുന്നു:
""ബുദ്ധിമുട്ടണോരേക്കെ നിങ്ങളും പറ്റണപോലെ സഹായിക്കണോട്ടോ.’’
ഒലിവർ ട്വിസ്റ്റ് പിറന്നിടത്ത്
ഒലിവർ ട്വിസ്റ്റ് എന്ന അനാഥബാലൻ ഒരു നിർമാണശാലയിലാണു ജനിച്ചത്. അപ്രന്റീസ്ഷിപ്പിനായി ഒരു കെയർ ടേക്കറോടൊത്ത് വിൽക്ക
ഒരു WhatsApp വിജയഗാഥ
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വ
ഉയിർപ്പ് ജീവന്റെ പെരുന്നാൾ
യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല
അനുകമ്പയുടെ രാജവീഥികള്‍
അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയി
ഗിരിജയുടെയും കൂട്ടരുടെയും മാസ് എൻട്രി
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്റെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ശൈലജ കുമാറിന്റെയും കഥകളി അരങ്ങേറ്റമായിരുന്നു
സഹാറയിലെ അമ്മമാർ
അച്ചാ, എനിക്ക് നാലു മക്കളാണ് എന്നു പറഞ്ഞുകൊണ്ടാണ് ഡെനെമായി അവളുടെ കഥ പറഞ്ഞുതുടങ്ങിയത്. " മറ്റുള്ളവരെല്ലാം സ്കൂളിൽ പോ
നൂറ്റാണ്ടോളം ഓർമകൾ
1934 ൽ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ പുത്തൻചന്ത മൈതാനത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് കെ. അയ്യപ്
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ഒലിവർ ട്വിസ്റ്റ് പിറന്നിടത്ത്
ഒലിവർ ട്വിസ്റ്റ് എന്ന അനാഥബാലൻ ഒരു നിർമാണശാലയിലാണു ജനിച്ചത്. അപ്രന്റീസ്ഷിപ്പിനായി ഒരു കെയർ ടേക്കറോടൊത്ത് വിൽക്ക
ഒരു WhatsApp വിജയഗാഥ
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വ
ഉയിർപ്പ് ജീവന്റെ പെരുന്നാൾ
യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല
അനുകമ്പയുടെ രാജവീഥികള്‍
അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയി
ഗിരിജയുടെയും കൂട്ടരുടെയും മാസ് എൻട്രി
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്റെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ശൈലജ കുമാറിന്റെയും കഥകളി അരങ്ങേറ്റമായിരുന്നു
സഹാറയിലെ അമ്മമാർ
അച്ചാ, എനിക്ക് നാലു മക്കളാണ് എന്നു പറഞ്ഞുകൊണ്ടാണ് ഡെനെമായി അവളുടെ കഥ പറഞ്ഞുതുടങ്ങിയത്. " മറ്റുള്ളവരെല്ലാം സ്കൂളിൽ പോ
നൂറ്റാണ്ടോളം ഓർമകൾ
1934 ൽ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ പുത്തൻചന്ത മൈതാനത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് കെ. അയ്യപ്
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
Latest News
യോഗം എയറിൽ; കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രം
കണ്ണൂർ സെൻട്രൽ ജയിൽ കവർച്ച: അന്വേഷണം മുൻ തടവുകാരനിലേക്ക്
പ്രാണവായു കിട്ടാനില്ല; അടിയന്തരമായി ഇടപെടണമെന്ന് മോദിയോട് കേജരിവാൾ
സുപ്രീം കോടതി കോവിഡ് കേസ്; അമിക്കസ് ക്യൂറിയായി നിയോഗിച്ച ഹരീഷ് സാൽവെ പിൻമാറി
കോവിഡും തീവ്രവാദവും; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്
Latest News
യോഗം എയറിൽ; കേജരിവാൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രം
കണ്ണൂർ സെൻട്രൽ ജയിൽ കവർച്ച: അന്വേഷണം മുൻ തടവുകാരനിലേക്ക്
പ്രാണവായു കിട്ടാനില്ല; അടിയന്തരമായി ഇടപെടണമെന്ന് മോദിയോട് കേജരിവാൾ
സുപ്രീം കോടതി കോവിഡ് കേസ്; അമിക്കസ് ക്യൂറിയായി നിയോഗിച്ച ഹരീഷ് സാൽവെ പിൻമാറി
കോവിഡും തീവ്രവാദവും; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര വിലക്കി യുഎസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top