Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത്തും അങ്ങനെതന്നെയാണ്. ഞാൻ ജനിച്ചു വളർന്നത്, നഗരത്തിന്റെ ചില അംശങ്ങളുള്ള ഒരു ഗ്രാമത്തിലാണ്. ആ ഗ്രാമത്തിൽ ലത്തീൻ കത്തോലിക്കർ, അരയ, ധീവര സമുദായങ്ങൾ പിന്നെ ഈഴവർ എന്നീ സമുദായങ്ങളാണ് ജീവിച്ചരുന്നത്. ഇവരെല്ലാം ഓണത്തിന്റെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കുകൊള്ളുമായിരുന്നു. അങ്ങനെ അത്യന്തം ആഹ്ലാദപ്രദമായ ഒരന്തരീക്ഷം, അത്തം മുതൽ ചതയം വരെ നീണ്ടുനില്കുമായിരുന്നു. അത്തം കഴിഞ്ഞാൽ പത്തു ദിവസമല്ലേയുള്ളൂ തിരുവോണത്തിന്.
ഓണം അവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെയല്ല, എല്ലാവരും ഒരുമിച്ചു വരുമായിരുന്നു. അതിനു മറ്റൊരു കാരണം കേരളത്തിന്റെ കാലാവസ്ഥയാണ്. കേരളത്തിലെ ഏറ്റവും നല്ല കാലാവസ്ഥ ഏതാണെന്നു ചോദിച്ചാൽ ആലോചിക്കാതെ പറയാം അത് ചിങ്ങമാസമാണ്. ചിങ്ങമാസത്തിന്റെ വരവും അങ്ങനെയാണ്. ഘോരമായ വേനലാണ് മീനമാസം. "തുംഗമാം മീനച്ചൂടാൽ' എന്ന് വൈലോപ്പള്ളി "മാന്പഴം’ എന്ന കവിതയിൽ പറയുന്നുണ്ടല്ലോ. മേടത്തിലേക്കു കടക്കുന്പോൾ ചൂട് കുറയും. ഇടവം വന്നാൽ ഇടവപ്പാതി ആരംഭിക്കും. ഇന്നത്തേതുപോലല്ല അന്ന് കാലാവസ്ഥയ്ക്കൊക്കെ പ്രത്യേകമായ അതിർത്തി ഉണ്ടായിരുന്നു. ഇടവമാസത്തിൽ ഇടവഴിയിലും വെള്ളം എന്നാണ് പറയാറുള്ളത്. ആ തരത്തിൽ നല്ല മഴ പെയ്യും. കർക്കടകത്തിൽ മഴയുടെ മൂർധന്യമാണ്. ഇടിയും മിന്നലും കൊടുങ്കാറ്റുമെല്ലാമായി കർക്കടകം തിമിർക്കും. "കൊടുങ്കാറ്റലറിപ്പേമഴ പെയ്യും. ഇടവപ്പാതി പാതിരയിൽ’ എന്ന് ചങ്ങന്പുഴ പാടുന്നുണ്ട്.
സന്തോഷത്തിന്റെ ചെടികൾ
അത് മനുഷ്യന് ദാരിദ്ര്യമുള്ള കാലംകൂടെയാണ്. മേടമാസത്തിൽ വിഷു ആഘോഷവും കൊയ്ത്തും മെതിയുമെല്ലാം കഴിഞ്ഞ് കർക്കടകത്തിലെത്തുന്പോൾ ജോലിക്കു പോകാൻ നിവൃത്തിയില്ല, പട്ടിണിയാകും. അതിനാൽ കർക്കടകത്തിന് പഞ്ഞക്കർക്കടകം എന്നും പേരുണ്ടായിരുന്നു. കർക്കടകത്തിലെ കാർകോളിളക്കത്തിന് ഭരതവാക്യം ചൊല്ലിക്കൊണ്ടാണ് ചിങ്ങമാസം വരുന്നത്. സുപ്രസന്നമായ പ്രഭാതങ്ങൾ, നല്ല വെയിൽ, ഇളം കാറ്റ് എന്നു മാത്രമല്ല, ജീവിതത്തെ നവീകരിക്കുകയാണോ എന്നു തോന്നുമാറ് മണ്ണിലൊക്കെ കൊച്ചുകൊച്ചു ചെടികൾ മുളയ്ക്കാൻ തുടങ്ങുന്നത് അക്കാലത്താണ്.
ഞങ്ങളുടെ നാട്ടിൽ കുളമുണ്ട്, തോടുണ്ട്. അതിന്റെയൊക്കെ അരികുകളിൽ കൊച്ചുകൊച്ചു പൂക്കൾ വളരും, ധാരാളം പക്ഷികളൊക്കെ അക്കാലത്ത് വന്നുചേരും. നാട്ടിലുള്ളതും നാട്ടിലില്ലാത്തതുമായ ഭംഗിയുള്ള കൊച്ചുപക്ഷികൾ വന്നുചേരും. ചിത്രശലഭങ്ങൾ പറക്കും. അങ്ങനെ സുപ്രസന്നമായ ദിനങ്ങൾ. മനുഷ്യനും പ്രകൃതിയും ഒന്നായി ആസ്വദിക്കുന്ന, ആഘോഷിക്കുന്ന ഒരു കാലഘട്ടമാണ് ചിങ്ങമാസം. അതും ഓണത്തിന്റെ ഒരു പശ്ചാത്തലമാണ്. ഞങ്ങൾ കുഞ്ഞുന്നാളിൽ തുന്പിയെയും പക്ഷിയെയും ഒക്കെ പിടിക്കാൻ പോകുന്നത് ഇപ്പോഴും എന്റെ ഓർമയിലുണ്ട്.
കളിയൊച്ചകളുടെ കാലം
ഓണക്കാലം ഒരുപാട് കളികളുടെ കാലമാണ്. നാട്ടിൻപുറങ്ങളെല്ലാം ആബാലവൃദ്ധം ജനങ്ങളുടെയും വിവിധ തരത്തിലുള്ള കളിയൊച്ചകളാൽ മുഖരിതമായിരിക്കും. ഞങ്ങളുടെ കാലത്ത് പരന്ന നിലത്ത് കളം വരച്ച് അതിലൂടെ ഓടിക്കളിക്കുന്ന കിളിമാസു കളിയായിരുന്നു ഏറ്റവും ശ്രദ്ധേയം. എതിർ കളിക്കാരന്റെ കാലിൽ പിടിച്ച് ഇപ്പുറത്തിടുകയാണ് രീതി. പുന്നക്കാ എറിഞ്ഞ് കളത്തിലിട്ട് സ്കോർ നേടുക, കുറെ ആളുകളാണ് വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുക. ഇങ്ങനെ സമൂഹത്തിൽ എല്ലാ മനസുകളിലും ഒരു ഉത്സവച്ഛായ പരക്കുന്നുണ്ട്.
ഇതിനിടയിലാണ് ഊഞ്ഞാലാട്ടം മറ്റൊരു ഉത്സവവേദിയാകുന്നത്. കൊച്ചുകുഞ്ഞുങ്ങൾക്ക് ചെറിയ ഊഞ്ഞാലിലാടാൻ ഇഷ്ടമാണ്. കുഞ്ഞുങ്ങളെ അമ്മമാർ ഊഞ്ഞാലാട്ടുന്പോൾ ഒരു പാട്ടിന്റെ പിന്നണിയുണ്ടാകും. "മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന ഓണപ്പാട്ടിന്റെ താളത്തിലാണ് കുട്ടികളെ ഊഞ്ഞാലാട്ടുന്നത്. കുഞ്ഞുമനസുകളിൽ ഒരുമയുടെയും സ്നേഹത്തിന്റെയും സത്ചിന്തകൾ ഉണർത്താൻ ഇത്തരം പാട്ടുകൾക്ക് എളുപ്പത്തിൽ കഴിഞ്ഞിരുന്നു. ഇത്തരം പാട്ടുകളിൽ അലിഞ്ഞിരിക്കുന്ന അർഥതലങ്ങൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് ഒരു നാടിന്റെ സാംസ്കാരിക ധാരയായി ഒഴുകുന്നുണ്ട്. സാന്പത്തിക സമത്വം ഉണ്ടാകാൻ പാടാണ്. എന്നൽ, മാനവിക സമഭാവന മനുഷ്യനുണ്ടാകാൻ ഇത്തരം ഉത്സവങ്ങൾ നിമിത്തമാകുന്നുണ്ട്. എല്ലാ സ്വർഗരാജ്യ സങ്കല്പത്തിലും മനുഷ്യന്റെ സമഭാവനയുണ്ട്. അതുപോലെ കള്ളമില്ല, ചതിയില്ല, എള്ളോളം പൊളിവചനമില്ല. ഈ പാട്ടുകൾ നമ്മുടെ കാതുകൾക്കു മാത്രമല്ല, നമ്മുടെ ഹൃദയത്തിനും കുളിർമയും ആവേശവും പകരുന്നു!
മുതിർന്നവർക്കാണെങ്കിൽ വലിയ ഊഞ്ഞാൽ വലിയ വൃക്ഷങ്ങളിൽ കെട്ടും. ഊഞ്ഞാലു മാത്രമല്ല, എന്റെ നാട്ടിൽ ആലാത്ത് എന്നു പറയുന്ന വന്പൻ ഊഞ്ഞാലുണ്ട്. രണ്ടു വലിയ തെങ്ങുകളിൽ വടം വലിച്ചുകെട്ടി, അതിൽ സീറ്റിനു പകരം ഉലക്കയാണ് കെട്ടുന്നത്. മൂന്നുപേർ ഇരുന്നും നിന്നുമാണ് ആടുന്നത്. ഒരു തെങ്ങിന്റെ പൊക്കംവരെ അത് പൊങ്ങും. ആലാത്തിലിരുന്ന് ആടിക്കൊണ്ട് മുതിർന്നവർ ധാരാളം ഓണപ്പാട്ടുകൾ പാടിയിരുന്നു.
ഈ സമയത്ത് ഓരോ വിഭാഗത്തിനും പലതരം കളികൾ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് തിരുവാതിര കളിയുണ്ടാകും. മേജർസെറ്റ്, മൈനർസെറ്റ്. വൃദ്ധകളും 60 വയസിനു മുകളിലുള്ള സ്ത്രീകളും മേജർസെറ്റിൽ തിരുവാതിര കളിക്കുന്നതു കാണാമായിരുന്നു. പെൺകുട്ടികൾക്കായി മൈനർസെറ്റ് തിരുവാതിരയുമുണ്ട്. ഇനി വട്ടക്കളിയുണ്ട്. അതു പുരുഷന്മാർക്കാണ്. പുരുഷന്മാർ വട്ടംകൂടിനിന്ന് കൈകൊട്ടി പാട്ടുകൾ പാടുകയാണ് പതിവ്. ആശാന്റെയും വള്ളത്തോളിന്റെയുമൊക്കെ കവിതകൾ പാടും. പടനിലത്തിലെ വിളികൾ കേൾക്കുന്പോൾ കരയല്ലേ തങ്കം കരയല്ലേ തുടങ്ങിയ ഈരടികൾ വട്ടക്കളിപ്പാട്ടിൽ കേട്ടിട്ടുണ്ട്.
സുഗന്ധമുള്ള ചിത്രം
പൂക്കളമായിരുന്നു എനിക്കേറെയിഷ്ടപ്പെട്ട ഒരു ഓണച്ചിത്രം. നമ്മുടെ കേരളം ഒരു പൂക്കളംതന്നെയാണ് എന്നു വളർന്നപ്പോൾ മനസിലായി. വിവിധ പൂക്കളുടെ വ്യക്തിത്വവിശേഷങ്ങൾ ഒറ്റയ്ക്കു നിൽക്കുന്പോൾ ശ്രദ്ധിക്കില്ലല്ലോ. എല്ലാ പൂക്കളുംകൂടി ഒരുമിച്ച് ഒരു കളത്തിനുള്ളിൽ ക്രമീകൃതമായി അവതരിപ്പിക്കപ്പെടുന്പോൾ പൂക്കളം കേരളത്തിന്റെ നാനാത്വത്തിലെ ഏകതാഭാവത്തിന്റെ പ്രതീകമായി മാറുന്നുണ്ട്. എല്ലാ മതസ്ഥരും പൂക്കളമിടുന്പോൾ ഞങ്ങളും കേരളീയതയുടെ സൗന്ദര്യത്തിൽ പങ്കാളികളാണ് എന്നു പ്രഖ്യാപിക്കുകയല്ലേ?
പൂത്തുലഞ്ഞ കവിതകൾ
ഓണം മലയാള കവിതയിലും സാഹിത്യത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയിട്ടുള്ള പ്രതീകമാണ്. നമ്മുടെ പ്രിയ കവികളായ ചങ്ങന്പുഴയും വൈലോപ്പിള്ളിയും പി. കുഞ്ഞിരാമൻനായരുമൊക്കെ ഓണത്തെപ്പറ്റി ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്.
ഓണപ്പൂക്കൾ പറിച്ചില്ലേ നീ
ഓണക്കോടിയുടുത്തില്ലേ,
പൊന്നും ചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീലേ?
മണിമിറ്റത്താമാവേലിക്കൊരു
മരതകപീഠം വച്ചില്ലേ?
എന്ന് ഗൃഹാതുരതയോടെ ചങ്ങന്പുഴ 1941-ൽ എഴുതിയ ഒരോണക്കവിതയിൽ ചോദിക്കുന്നുണ്ട്. സമത്വം ആഹ്ലാദം, ധർമം ഇവയുടെ നിരന്തരമായ അവതരണമാണ് വൈലോപ്പിള്ളിയുടെ ഓണക്കവിതകളിൽ തുടിക്കുന്നത്.
"ഈ മലനാട്ടിൽ വായുവിലുണ്ടൊരു
മധുരോദാര വികാരം, മഞ്ഞാ-
ലീറനുടുത്തൊരു പാവനഭാവം'
എന്ന വൈലോപ്പിള്ളിയുടെ വാക്കുകളിൽ ഓണസങ്കല്പം ഊയലാടുന്നുണ്ട്. പി. കുഞ്ഞിരാമൻ നായരുടെ ഓണസദ്യ എന്ന കവിത ശ്രദ്ധേയമാണ്.
കാടിൻതടങ്ങളിൽ മഞ്ഞവെയി-
ലോടിനടക്കുന്ന നാളിൽ
തോടിൻ ജലതരംഗത്തെക്കാറ്റു
തേടിത്തടവുന്ന നാളിൽ.
ഓണം മലയാളിയുടെ മനസിലും ജീവിതത്തിലും പൂത്തുലയുകയാണ്. ഇടശ്ശേരിയും ഒ.എൻ.വിയും അക്കിത്തവുമെല്ലാം തങ്ങളുടെ കവനവൈഭവംകൊണ്ട് ഓണസ്മരണകളെ അലങ്കരിച്ചിട്ടുണ്ട്.
പരാജയത്തിലെ വിജയം
ഓണച്ചിന്തകളുടെ ആഴം മഹാബലിയുടെ ഐതിഹ്യത്തിലാണ്. രാക്ഷസരാജാവായ മഹാബലി കേരളത്തെ മാനുഷരെല്ലാരുമൊന്നുപോലെ വസിക്കുന്ന രാജ്യമാക്കി ഭരിക്കുന്ന കാലത്താണ്, അദ്ദേഹത്തിനഹങ്കാരമുണ്ടെന്ന് ദൈവത്തിനു തോന്നിയെന്നാണു പറയുന്നത്. മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പരീക്ഷിക്കുകയാണ്. മൂന്നടി മണ്ണുചോദിച്ചു, രണ്ടടികൊണ്ട് ആകാശവും ഭൂമിയും അളന്നു. മൂന്നാമത്തെ കാലടി മഹാബലിയുടെ ശിരസിൽവച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് ചെയ്യുന്നത്.
ഇവിടെ മഹാബലി ചക്രവർത്തി പരാജിതനാവുകയാണ്. കഥയിൽ വിജയിക്കുന്നത് ഈശ്വരാവതാരമായി വന്ന വാമനനാണ്. നമ്മളാരെയാണ് ഇന്നു വാഴ്ത്തുന്നത്. താഴ്ത്തിയയാളെയോ താഴ്ത്തപ്പെട്ടയാളെയോ? നമ്മൾ എപ്പോഴും വിജയിക്കുന്നവരെയാണ് പ്രശംസിക്കാറുള്ളത്. അവർക്കാണു സ്തുതിചൊല്ലാറുള്ളത്. എന്നാൽ, ഓണത്തിന്റെ കഥയിൽ പരാജിതനായ ഒരു ചക്രവർത്തിയേയാണ് നാം ഓർമിക്കുന്നത്.
ഇതിനെപ്പറ്റി ബാലാമണിയമ്മയുടെ പ്രശസ്തമായ ഒരു കവിതയുണ്ട്. ഒരു മഴുവിന്റെ കഥപറയുന്ന കവിതയിൽ, പരശുരാമൻ മഹേന്ദ്രപർവതത്തിന്റെ ശിഖരത്തിലിരിക്കുകയാണ് അവിടെയിരുന്ന് സഹസ്രാബ്ദങ്ങൾ ഇരന്പിമറിയുന്ന നൂറ്റാണ്ടുകളിലെ ജീവിതമെന്തെന്നു കണ്ടതിനുശേഷം പറയുന്നു; കേരളം സൃഷ്ടിച്ച എന്നെയല്ല അവർ ഓർമിക്കുന്നത്. പരാജിതനായ രാജാവിനെയാണ്. അതൊരു വലിയ മാറ്റമാണ്. ഇവിടെ പരാജയത്തെക്കാൾ മഹത്തായ മറ്റൊരു പരാജയത്തെ നാം വിജയത്തേക്കാൾ മഹത്തായി പരിഗണിക്കുകയാണ്.
മനുഷ്യമാനവികതയ്ക്കു ദൈവികഛായ പകരാൻ ക്രൂശിതനായ ക്രിസ്തുവിനെ നാം സ്മരിക്കുന്നതുപോലെ തന്റെ നാടിനു രക്ഷപകരാൻ സ്വയം പരാജിതനായ രാജാവായി മഹാബലിയേയും കാലം സ്മരിക്കുകയാണ്.
ലോകത്തിൽ ധർമവും നീതിയുമാണ് എന്നും നിലനിൽക്കുന്നത്. ധർമ്മസംസ്ഥാപനാർഥം ഈശ്വരൻ ജനിക്കുമെന്നാണ് ഭഗവത്ഗീത പറയുന്നതെങ്കിലും ഇവിടെ ധർമ സംസ്ഥാപനാർഥം ജീവിക്കുകയും ജീവിതം സമർപ്പിക്കുകയും പ്രജാക്ഷേമ പരിലാളനത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും ഒടുവിൽ ഈശ്വരപാദങ്ങൾ ശിരസിലേറ്റി പാതാളത്തിലേക്ക് ചവിട്ടിയാഴ്ത്തപ്പെടുകയും ചെയ്യുന്ന ആ മഹാബലിയാണ് കാലത്തിൽ പ്രകീർത്തിക്കപ്പെടുന്നത്. എപ്പോഴും വാഴുന്നത് ധർമവും നീതിയുമാണ്. സത്യവും കരുണയുമാണ് എന്നും നിലനിൽക്കുന്നത് എന്ന സന്ദേശമാണ് മഹാബലി നൽകുന്നത്.
വിജയിക്കാനായി ഇന്ന് ഒരുപാടു കോലാഹലങ്ങൾ കാണുന്നുണ്ട്. വിജയിക്കുന്നവർക്ക് നമ്മൾ ധാരാളം ആശംസകൾ നേരും. എന്നാൽ, ധർമത്തിന്റെ പേരിലുള്ള വിജയമല്ലെങ്കിൽ ആ വിജയം വിജയമല്ല, കൊടിയ പരാജയമാണ് എന്ന്, വിജയം എക്കാലത്തും നന്മയുടെ വിജയമാണ്, ആത്മീയതയുടെ വിജയമാണ്, ഇതാണ് തിരുവോണം നൽകുന്ന ഏറ്റവും നല്ല സന്ദേശം.
ഉപസംഹാരം
ഓണം മലയാളിയെ ഒരുമിപ്പിക്കുന്ന ഈണങ്ങളുടെ ഓർമകളാണ്. ഓണപ്പാട്ടുകളും ഓണക്കളികളും ഓണസദ്യയും ഓണപ്പൂക്കളവും ഓണഊഞ്ഞാലും വള്ളംകളികളും എല്ലാം ഒരു സമൂഹത്തിന്റെ സംഘബലം നല്കുന്ന വിജയത്തിന്റെയും വിജയത്തിനുവേണ്ട ഹൃദയൈക്യത്തിന്റെയും സന്ദേശങ്ങൾ തരുന്നു. മലയാളിയാണെങ്കിൽ, ലോകത്തെവിടെയായാലും ആരോടൊപ്പമായാലും ഒരുമയുടെ ഈണമാണ് പാടേണ്ടത്. അങ്ങനെ അനൈക്യത്തിന്റെയും അസ്ഥിരതയുടെയും എല്ലാ പ്രലോഭനങ്ങൾക്കും മുകളിൽ മാനുഷരെല്ലാരുമൊന്നുപോലെ വാഴുന്ന ഒരു നാടിന്റെ സംഘഗാനമായി മലയാണ്മയുണരട്ടെ!
ഏവർക്കും തിരുവോണാശംസകൾ!
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
അരുത് അങ്ങനെ പോകരുത്!!
കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പെരുകിവരുന്ന ആത്മഹത്യകളെക്കുറിച്ചും, മാതാപിതാക്കളും മുതിർന്നവരും പുലർ
അദ്ഭുതങ്ങളുടെ സൂക്ഷിപ്പുകാരൻ
ഭൂതകാലം വർത്തമാനകാലത്തെ കണ്ടുമുട്ടുന്ന ഇടമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യമായ പുരാവസ്തുക്കളുടെ അപൂർവ ശേഖ
മലയാളത്തിന്റെ സ്വന്തം വർമ്മാജി
വർഷം 1992
മാസം നവംബർ
വാണിജ്യലോകത്തെ വിശേഷങ്ങളും അവലോകനങ്ങളുമായി ദീപിക കുടുംബത്തിൽ നിന്ന് "ബിസിന
ഒരേയൊരു ബഷീർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക് ഇന്ന് 26 വയസ്!
ആ മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് അന്നു ഞങ്ങൾ പങ്കിട്ട വിഷയങ്ങൾ
ഉണ്ണികളേ ഒരു കഥപറയാം
ഇനി മക്കളൊന്നും വേണ്ടെന്നുവച്ച് പ്രസവം നിർത്തിയ ചിലർ കുറെ കഴിയുന്പോൾ കൈകൂപ്പി ഡോക്ടറുടെ അടുത്തെത്തും. മക്കൾ വേണം.
അഗ്രിയും ആക്രിയും ചേർന്നൊരു ശുദ്ധ ജീവിതം
പ്രളയത്തിന്റെ തിരുശേഷിപ്പായി മാറിയ ചേക്കുട്ടി പാവയ്ക്ക് എന്തു ചന്തമാണല്ലെ. പ്രായമായവര്‍ക്കിടയില്‍ വെട്ടമായ അമ്മൂമ്മ
Latest News
മലബാർ എക്സ്പ്രസിൽ തീപിടിത്തം
ഇന്ത്യ തകർച്ചയിൽ; പൂജാരയും രഹാനെയും പുറത്ത്
ആകാശം തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സർവീസ് 27 മുതൽ
മഹാരാഷ്ട്ര കോവിഡ് വാക്സിൻ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിർത്തിവച്ചു
എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ല: ബൽദേവ് സിംഗ് സിർസ
Latest News
മലബാർ എക്സ്പ്രസിൽ തീപിടിത്തം
ഇന്ത്യ തകർച്ചയിൽ; പൂജാരയും രഹാനെയും പുറത്ത്
ആകാശം തുറന്ന് റഷ്യ; ഇന്ത്യയിലേക്ക് വിമാന സർവീസ് 27 മുതൽ
മഹാരാഷ്ട്ര കോവിഡ് വാക്സിൻ കുത്തിവയ്പ് തിങ്കളാഴ്ച വരെ നിർത്തിവച്ചു
എന്‍ഐഎയുടെ ചോദ്യം ചെയ്യല്ലിന് ഹാജരാവില്ല: ബൽദേവ് സിംഗ് സിർസ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top