സ്പന്ദനങ്ങൾ ഒരു വൈദികന്‍റെ ആത്മകഥ
സ്പന്ദനങ്ങൾ ഒരു വൈദികന്‍റെ ആത്മകഥ
ഫാ. ഡോ. ജോസ് ആലഞ്ചേരി
പേ​ജ് 424, വി​ല:275
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി
ഫോൺ: 0481 2410101
വൈദികന്‍റെ ആത്മകഥയാണെങ്കിലും വ്യക്തിപരമായി കാര്യം മാത്രമല്ല ഇതിലുള്ളത്. ലേഖകനിലൂടെ രൂപം കൊണ്ടതോ വളർന്നതോ ആയ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രവസ്തുതകളും സാഹചര്യങ്ങളും ഇതിലുണ്ട്. സംഭവങ്ങളും അനുഭവങ്ങളും നിരീക്ഷണങ്ങളുമെല്ലാം ഉചിതമായി കോർത്തിണക്കിയിരിക്കുന്നു. അമേരിക്കയിലെ സേവനകാലത്തെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. കഥപോലെ വായിക്കാവുന്ന ഭാഷ ഈ പുസ്തകത്തിന്‍റെ സൗന്ദര്യമായിരിക്കുന്നു.

വിജ്ഞാനം വളർത്തുന്ന ശാസ്ത്രകഥകൾ
മാത്യൂസ് ആർപ്പൂക്കര
പേ​ജ് 64, വി​ല: 50 രൂപ
വിമല ബുക്സ്, കാഞ്ഞിരപ്പള്ളി
ഫോൺ: 04828-206513, 9446712487
വിദ്യാർഥികൾക്കു പ്രയോജനപ്രദമായ ശാസ്ത്രവിവരങ്ങൾ രസകരമായി വിശദീകരിക്കുന്ന പുസ്തകം. ചെറിയ കഥകളുടെയും സന്ദർഭങ്ങളുടെയും അകന്പടിയോടെ വിവരിക്കുന്നു. ഇതോടനുബന്ധിച്ചു നല്കിയിരിക്കുന്ന ഫോട്ടോകളും ആകർഷണീയമാണ്.

കാഴ്ചയുടെ ആകാശം
പായിപ്ര രാധാകൃഷ്ണൻ
പേ​ജ് 94, വി​ല: 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും എഴുതിയ സമകാലിക ലേഖനങ്ങളുടെ സമാഹാരം. കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചവയിൽനിന്നു തെരഞ്ഞെടുത്തവയാണ് ഇതിലുള്ളത്. അഭിമുഖം; മതം-സംസ്കാരം-ഭാഷ; യാത്ര-ഓർമ-വ്യക്തികൾ; കല-സാഹിത്യം-സംഗീതം; വിദ്യാഭ്യാസം-രാഷ്‌ട്രീയം; പ്രളയം അതിജീവനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

കല്ലുളി
ചന്ദ്രൻ തുരുത്തിമാലി
പേ​ജ് 64, വി​ല: 70 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
സമൂഹത്തോടും വ്യക്തിയോടും പറയാൻ സന്ദേശങ്ങളുടെ ചെറു കവിതകളുടെ സമാഹാരം.

ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ
കൃഷ്ണൻ മോഹൻലാൽ
പേ​ജ് 208, വി​ല: 200 രൂപ
പ്രണത ബുക്സ്, കൊച്ചി
ഫോൺ: 0484- 2390060, 2390049
ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി എഴുതിയ പുസ്തകം. കലാപത്തിന്‍റെ പശ്ചാത്തലം, കുറ്റങ്ങളുടെ തീവ്രത, ഭരണകൂടത്തിന്‍റെ പങ്ക്, മനുഷ്യാവകാശ പ്രവർത്തകർ നേരിട്ട പ്രതിസന്ധികൾ തുടങ്ങിയവ അത്യന്തം വസ്തുതാപരമായി കണ്ടെത്തുന്നു. വംശഹത്യയ്ക്കു കൂട്ടുനില്ക്കാത്ത, സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ്, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരുമായി അഭിമുഖം നടത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇരകള ു ടെയും അനുഭവസ്ഥരുടെയും വായ്മൊഴി വിലപ്പെട്ട രേഖകളാക്കിയിരിക്കുന്നു. ഈ വിഷയത്തിലുള്ള പുസ്തകങ്ങളിൽ മലയാളത്തിൽനിന്നു വിലപ്പെട്ട ഒന്ന്.

ഉറങ്ങാത്ത കണ്ണുകൾ
ബിജു അരീക്കൽ
പേ​ജ് 96, വി​ല: 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ജീവിതത്തെ ഭാവാത്മകമായി സമീപിക്കുന്ന നോവൽ. ഒഴുക്കുള്ള രചനാശൈലിയിലൂടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം.

ഇലക്‌ട്രോണിക് ആശയവിനിമയ മാധ്യമങ്ങളുടെ ഉപയോഗവും യുവജനങ്ങളിലുള്ള അവയുടെ സ്വാധീനവും
ഡോ. മാത്യു ഏർത്തയിൽ എസ്.ജെ.
പേ​ജ് 137, വി​ല: 150 രൂപ
സമയം പബ്ലിക്കേഷൻസ്, കണ്ണൂർ
ഗ്രന്ഥകാരന്‍റെ ഫോൺ: 9562341513
ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും യുവജനങ്ങളെ സ്വാധീനിക്കുന്നതെ ങ്ങനെയെന്നും ഇക്കാര്യത്തിൽ എന്തു മുൻകരുതലുകൾ എടുക്കണമെന്നും വിശദീകരിക്കുന്നു. പരിമിതികൾ ഒഴിവാക്കി പഠനത്തിനും ജോലിക്കുമുള്ള അതിന്‍റെ സാധ്യതകൾ ഉപയോഗിക്കണമെന്ന വീക്ഷണം.

അശീതി (80) നിറവിൽ
ജീവിതവഴികൾ 1940-2019
ഫാ. വർഗീസ് കല്ലാപ്പാറ
പേ​ജ് 152, വി​ല: 120 രൂപ
ഫോൺ: 0484-2474052, 9847056304
എൺപതിന്‍റെ നിറവിലെത്തിയ ഗുരുശ്രേഷ്ഠാ ചാര്യൻ ഫാ. വർഗീസ് കല്ലാപ്പാറയെക്കുറിച്ച് വിവിധ രംഗത്തുള്ളവരുടെ അനുസ്മരണം.