ഹിന്ദിക്കു നേടാം നൂറിൽ നൂറ്
ഹിന്ദിക്കു നേടാം നൂറിൽ നൂറ്
എം.എം. മേരി
പേ​ജ് 128, വി​ല: 120
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
ഹിന്ദി ഭാഷ പഠിക്കാനാഗ്രഹിക്കുന്ന മലയാളികൾക്ക് ധൈര്യപൂർവം വാങ്ങാവുന്നത്. പ്രൈമറിതലം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രയോജനപ്രദം. അത്യന്തം ലളിതമായി വ്യാകരണം പഠിപ്പിക്കുന്നതിനു പ്രത്യേകം കഴിവു വേണം. ഗ്രന്ഥകാരി അതു തെളിയിച്ചിട്ടുണ്ട്.

HINDUTVA’S SECOND COMING
Subhash Gatade
Page 272, Price: 395
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തായ നാനാത്വത്തിലെ ഏകത്വം തകർക്കുന്ന ഹിന്ദുത്വ ഭരണത്തെ വിമർശിക്കുന്നു. ന്യൂനപക്ഷങ്ങൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമെതിരേ സമൂഹത്തിലുണ്ടാകുന്ന വിവേചനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുന്നു. വർഗീയ ചിന്തകൾക്കെതിരേയുള്ളത്.

മനസ് നന്നാവട്ടെ
നാഷണൽ സർവീസ് സ്കീം അറിയേണ്ടതെല്ലാം
ടോം മേലുകാവ്
പേ​ജ് 99, വി​ല: 120 രൂപ
വിചാരണ പബ്ലിക്കേഷൻസ്, തൊടുപുഴ
ഫോൺ: 04862-220609
ജാതി-മത-രാഷ്‌ട്രീയ ഭേദമില്ലാതെ വിദ്യാർഥികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ എൻഎസ്എസി നെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ. സംഘടനാംഗങ്ങൾക്ക് ഒഴിവാക്കാനാവാത്തത്.

കാട്ടുതേനീച്ചകൾ
ശാരിക എസ്.
പേ​ജ് 80, വി​ല: 80 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
ജീവിതത്തെ മുഖത്തോടു മുഖം നോക്കുന്ന ചെറുകഥകളുടെ സമാഹാരം. ആദ്യരചനയെങ്കിലും തനതായ ശൈലിയാൽ ശ്രദ്ധേയമാക്കിയിരിക്കുന്നു. ജീവിത നിരീക്ഷണം ഓരോ വരിയിലും നിറഞ്ഞുനില്ക്കുന്ന 11 കഥകൾ.

EXCELLENCE IN EDUCATION
A Principal Guide
for Effective Administration
Kuriala Chittattukalam SDB
Page 404, Price: 595
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകം. വിദ്യാഭ്യാസ സ്ഥാപനം കാര്യക്ഷമമായും ചിട്ടയായും എങ്ങനെ നടത്തിക്കൊണ്ടുപോകാം, മികച്ച അധ്യാപനരീതി, നിയമ-സാന്പത്തിക വശങ്ങൾ തുടങ്ങിയ കാര്യങ്ങൾ ആധികാരികമായി അറിയാൻ സഹായിക്കും.

ISLAM
A Christian Understanding
William E. Schewartz
Page 148, Price: 250
Media House, Delhi.
(Details given above)
ഇസ്ലാം മതത്തെയ.ും മുസ്ലിം സമൂഹത്തെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലുള്ള ഇന്നത്തെ സംഘർഷാത്മകമായ കാലത്ത് അടുത്തറിഞ്ഞ് സഹവർത്തിത്വത്തോടെ ജീവിക്കാൻ സഹായിക്കുന്ന ലേഖനങ്ങൾ. മിഡിൽ ഈസ്റ്റിൽ ജീവിച്ചിട്ടുള്ളതിന്‍റെ അനുഭവംകൂടിയുണ്ട് ലേഖകന്.

ഉറങ്ങാത്ത കണ്ണുകൾ
ബിജു അരീക്കൽ
പേ​ജ് 96, വി​ല: 100 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
സാമൂഹിക പ്രതിബദ്ധതയോടെ പറയുന്ന കഥ. വായനക്കാരെ ആകാംക്ഷയിൽ നിർത്തുന്ന നോവൽ ഭാവാത്മക ചിന്തയാണ് വളർത്തുന്നത്.

പുതുകഥ
സൗന്ദര്യവും രാഷ്‌ട്രീയവും
എഡിറ്റർ: ഡോ. റോബിൻ ചാമക്കാല
പേ​ജ് 142, വി​ല: 150 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
പുതിയ തലമുറയിലെ 11 എഴുത്തുകാരുടെ കഥകളെ മുൻനിർത്തി നിരൂപകരുടെ പഠനങ്ങൾ. എസ്. ഹരീഷ്, വി.എം. ദേവദാസ്, യമ, ലാസർ ഷൈൻ, വിനോയ് തോമസ്, ഷീബ ഇ.കെ., ഫ്രാൻസിസ് നൊറോണ, പി.വി. ഷാജികുമാർ, അബിൻ ജോസഫ്, സുരേഷ് കീഴില്ലം, കെ.വി. പ്രവീൺ. ഷാഹിന ഇ.കെ. എന്നിവരുടെ കഥകളാണ് പഠനവിധേയമാക്കുന്നത്.