ഇൻ സിനു ജേസു
ഇൻ സിനു ജേസു
ഹൃദയം ഹൃദയത്തോടു സംസാരിക്കുന്പോൾ
(ഒരു വൈദികന്‍റെ പ്രാർഥനാ ഡയറിക്കുറിപ്പുകൾ)
വിവർത്തനം: ഫാ. അലക്സാണ്ടർ പൈകട, ടി. ദേവപ്രസാദ്

പേ​ജ് 494, വി​ല: 200 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
ദീപിക ബുക്ക് ഹൗസ് കോട്ടയം, ധർമാരാം പബ്ലിക്കേഷൻസ് ബംഗളൂരു.

ദൈവസാന്നിധ്യം വെളിപ്പെടുത്തുന്ന ആന്തരിക ശബ്ദത്തിനു കാതോർക്കുവാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകം. ഒരു ബനഡിക്ടീൻ സന്യാസ വൈദികനു ലഭിച്ച വെളിപാടുകളാണ് ഉള്ളടക്കം. വിശുദ്ധ കുർബാനയ്ക്കു മുന്നിൽ ധ്യാനപൂർവം ഇരിക്കുന്ന വൈദികനോടുള്ള ദൈവത്തിന്‍റെ സംഭാഷണങ്ങളത്രയും ആത്മാവിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതാണ്. വൈദികരും ഈശ്വരാന്വേഷികളും നിർബന്ധമായും വായിക്കേണ്ടത്.

ആ മരം ഈ മരം
എം. ചന്ദ്രശേഖരൻ നായർ
പേജ്: 64, വില: 80
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in

സൗന്ദര്യവും നിരീക്ഷണവും ഒത്തിണങ്ങിയ 30 കവിതകൾ. ഡോ. കെ. രാമവാര്യരുടേതാണ് അവതാരിക.

RSS A PRIMER
Hindu Nationalist Agenda Against Indian Constituition
Ram Puniyani
Page 188, Price: 220
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in

ആർഎസ്എസ് വെറും സാംസ്കാരിക സംഘടനയല്ലെന്നും ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാൻ ഒരുങ്ങിയിരിക്കുന്ന പ്രസ്ഥാനമാണെന്നും വ്യക്തമാക്കുന്ന ലേഖനങ്ങൾ. ആർഎസ്എസിന്‍റെ ചരിത്രവും വർത്തമാനവും ഭാവിയും ഇതിലുണ്ട്.

NATIONALISM AND THREAT OF COMMUNALISM
Ram Puniyani
Page 174, Price: 220
Media House, Delhi.

ഇന്ത്യ, ഭരണഘടന, വളർച്ചയെത്തിയ വർഗീയത, ജനാധിപത്യം നേരിടുന്ന ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ.

വീഴുന്ന യുവതയ്ക്കായ് നീട്ടാം രക്ഷാകരം
മരിയൻ ജോർജ്
പേജ്: 156, വില: 110
പ്രസാധകൻ: സേവ്യർ കാവാലം,
റീ-ഡിസ്കവർ കേരള.
ഫോൺ: 9037775820
www.rediscoverkerala.com

ആധുനിക സാഹചര്യങ്ങളിലും സാമൂഹികാവസ്ഥയിലും യുവാക്കൾക്കു വഴികാട്ടിയാകാൻ സഹായിക്കുന്ന പുസ്തകം. മഖം മറച്ചും മറയ്ക്കാതെയുമെത്തുന്ന കെണികളെ ചൂണ്ടിക്കാണിക്കുന്നവയാണ് ഇതിലെ ലേഖനങ്ങൾ. കഥപോലെ വായിക്കാവുന്ന ലേഖനങ്ങൾ യുവാക്കളെ ആകർഷിക്കുന്ന ശൈലിയിലാണ്. മുഖ്യമന്ത്രി പിണറായിവിജയനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഉൾപ്പെടെ നിരവധി പേരുടെ ആശംസകൾ.

ഡോ.എം.വി. തോമസ് ജീവിതം എഴുത്ത് അനുഭവം
എഡിറ്റർ: പോൾ മണലിൽ
പേജ്: 400, വില: 75
ഇന്‍ഫോമീഡിയ ബുക്സ്,
എം.കെ. ബുക്സ് ഫോൺ: 0471-2460043

സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ. എം.വി. തോമസിനെക്കുറിച്ചള്ള പുസ്തകം. നിരവധി പ്രമുഖർ അദ്ദേഹവുമായുള്ള ബന്ധത്തെയും അടുത്തറിഞ്ഞ വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു. ആസ്വാദനങ്ങൾ‌/നിരൂപണങ്ങൾ, ഗുരുസ്മരണ, അനുഭവങ്ങൾ/ ഓർമകൾ, ഔദ്യോഗിക സേവനങ്ങൾ, രചനാമാതൃകകൾ, ആത്മകഥ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

FROM  FRANCIS OF ASSISI TO POPE FRANCIS
Arokiam John OFM
Page 424, Price: 495
Media House, Delhi.

അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ളവരെ നിരീക്ഷിച്ച് ഫ്രാൻസിസ്കൻ ആത്മീയതയെ വിശദീകരിക്കുന്ന ലേഖനങ്ങൾ. ആത്മീയജീവിതത്തിന് പ്രചോദനമാകുന്ന അക്ഷരങ്ങൾ.

ഡൽഹിയുടെ സാംസ്കാരിക ചരിത്രം, ജനസംസ്കൃതിയുടേയും
ജനസംസ്കൃതി
പേജ്: 176, വില: 150
മീഡിയ ഹൗസ്, ഡൽഹി.

1980ൽ ഡൽഹിയിൽ രൂപംകൊണ്ട ജനസംസ്കൃതിയുടെ ചരിത്രവും ഡൽഹിയുടെ സാംസ്കാരിക ചരിത്രവും അടുത്തറിയാൻ സഹായിക്കുന്ന ഗ്രന്ഥം. രാഷ്‌ട്രീയ സാംസ്കാരിക മുന്നേറ്റങ്ങളും പ്രതികരണങ്ങളുമെല്ലാം ഇതിലുണ്ട്. പ്രധാന ചിത്രങ്ങളും ചേർത്തിട്ടുണ്ട്.