ഒ​രു സ​ത്യ​ക്രി​സ്ത്യാ​നി​യു​ടെ ന​ല്ല കു​ന്പ​സാ​രം
ഒരു സത്യക്രിസ്ത്യാനിയുടെ
നല്ല കുന്പസാരം
ഡോ. ജോർജ് പടനിലം
പേജ്: 207, വില: 199
നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ്, നല്ലെഴുത്ത്, കോട്ടയം
[email protected]
സുവിശേഷങ്ങളെ ആധാരമാക്കി സമകാലിക പ്രശ്നങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങൾ. ക്രൈസ്തവരുടെ വ്യക്തിജീവിതത്തെയും സാമൂഹികബോധത്തെയും പരിഷ്കരിക്കാൻ ഉതകുന്ന ചിന്തകളാണ് ഇതിലുള്ളത്. ധ്യാനാത്മകമായ ചിന്തകൾ. ഡോ. സ്കറിയ സക്കറിയയുടേതാണ് അവതാരിക.

മാർ തോമസ് തറയിൽ
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്നേഹയോഗസാരഥിയും
ആത്മീയ ആചാര്യനും ആലീസ് വട്ടംതൊട്ടിയിൽ
പേജ്: 140, വില: 125
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, തെള്ളകം.
ഫോൺ: 0481- 2790902, 2790374
കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. സ്ഥാപകന്‍റെ മാത്രമല്ല ഈ സമൂഹത്തിന്‍റെയും ചരിത്രംകൂടിയാണ് ഇത്. വിലപ്പെട്ട ആധികാരിക ഗ്രന്ഥം.

പശുവളർത്തൽ ലാഭകരമാക്കാൻ
ഡോ. പി.കെ. മുഹ്സിൻ
പുനരാഖ്യാനം: കെ.പി. സുമതി
പേജ്: 154, വില: 200
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
പശുക്കളെ വളർത്തുന്നവർക്ക് ഒന്നാന്തരം വഴികാട്ടി. അറിയേണ്ടതെല്ലാമുണ്ട്. അതും ആധികാരികമായി. വളർത്തുന്ന രീതികൾ, തൊഴുത്ത് നിർമാണം, തീറ്റകൾ, പ്രത്യുത്പാദനം, പാലിലെ പോഷകങ്ങൾ, കറവ ഉപകരണങ്ങൾ, രോഗങ്ങൾ തുടങ്ങി അറിവുകൾ ലളിതമായും സമഗ്രമായും പകർന്നുതരുന്ന പുസ്തകം.

ചൂണ്ട
സീന കെ.പി.
പേജ്: 66, വില: 85
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
ഹൃദയത്തെ തൊടുന്ന ചെറുകവിതകൾ.
കടലിനെ മെരുക്കിയെടുത്ത്
താഴിട്ടു പൂട്ടി പുഴപോലൊഴുകുന്നവരുണ്ട്...
ഇങ്ങനെയാണ് ഇതിലെ കവിതകൾ ഒഴുകുന്നത്. സ്ഫോടനാത്മകമായ വിഹ്വലതകളെ സൂചിപ്പിക്കുക മാത്രം ചെയ്ത് ഒന്നുമറിയാത്ത മട്ടിൽ എഴുതിപ്പോകുന്ന കവിതകൾ. ജീവിത നിരീക്ഷണവും സൗന്ദര്യവുമുണ്ട്.

കൊച്ചുകൊച്ചു കാൽപാടുകൾ
ജോൺ ജെ. പുതുച്ചിറ
പേജ്: 32, വില: 35
ജെപിസി പബ്ലിക്കേഷൻസ്
ചങ്ങനാശേരി.
കൗമാരക്കാർക്ക് വായിച്ചു രസിക്കാനാവുന്ന ചെറുനോവൽ. കുട്ടികളെ ആകർഷിക്കുന്ന രചനാശൈലിയും ലാളിത്യവും ആദ്യാവസാനം പുലർത്തിയിരിക്കുന്നു.

ഉയിർതൊടും ആനന്ദങ്ങൾ
രമ്യ ബിനോയ്
പേജ്: 123, വില: 179
നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ്, നല്ലെഴുത്ത്, കോട്ടയം
[email protected]
വായനക്കാരുടെ ഉയിരിൽ തൊട്ട് ആനന്ദിപ്പിക്കുന്ന ലേഖനങ്ങൾ. വെല്ലുവിളികളെ നേരിട്ട് ആർജിക്കേണ്ട ആനന്ദങ്ങളുമുണ്ടെന്ന് ചില കുറിപ്പുകൾ ഓർമിപ്പിക്കും. ചെമ്മരത്തി എന്ന ഫേസ്ബുക് പേജിൽ ലേഖിക കുറിച്ചിട്ടതാണ് ഇപ്പോൾ പുസ്തകമായിരിക്കുന്നത്. സങ്കടങ്ങളെയും അസ്വസ്ഥതകളെയും ഭയന്ന് ആനന്ദത്തെ തൊടാതിരിക്കരുത്. അത് എളുപ്പമല്ലെങ്കിലും ധൈര്യമുണ്ടെങ്കിൽ അസാധ്യമല്ലെന്ന് ഈ പുസ്തകം പറഞ്ഞിരിക്കുന്നു. പ്രലോഭിപ്പിക്കുന്ന വിഷയങ്ങളും വശ്യമായ ഭാഷയും.

ഓഷോ
ആത്മജ്ഞാനത്തിന്‍റെ ആദ്യപാഠം
സമാഹരണം: അശോകൻ ചില്ലിക്കാടൻ
പേജ്: 129, വില: 150
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
ഭാരതീയമായ ഈശ്വരചിന്തയെയും ഈശ്വരോന്മുഖമായ ചിന്തകളെയും ഓഷോയുടെ തനതായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു. "ഓരോ തിരയിലും സമുദ്രമാണ്. എന്നാൽ സമുദ്രം തിരകളേക്കാൾ വലുതും ആഴമേറിയതുമാണ്. ആ സമുദ്രം ഈശ്വരനാണ്'. ഈ ശൈലിയിലുള്ള എഴുത്തുകളാണ് സമാഹരിച്ചിട്ടുള്ളത്. ചെറിയ കഥകളും ഉപമകളും നിരത്തിയിരിക്കുന്ന പ്രഭാഷണങ്ങൾ ഓഷോയോട് വിയോജിപ്പുള്ളവരും വായിക്കും.

ഓഷോ ബുദ്ധശിഷ്യനും വേശ്യയും
സമാഹരണം: അശോകൻ ചില്ലിക്കാടൻ
പേജ്: 129, വില: 150
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495 2765871, 4099086
മേൽപ്പറഞ്ഞ പുസ്തകത്തിന്‍റെ സമാനമായ ശൈലിയിൽ ജീവിതത്തെ സമീപിക്കുന്ന പുസ്തകം. കഥകളും സംഭവങ്ങളും ധാരാളമുള്ളതിനാൽ വായനാക്ഷമം.