ലോകത്തെ സൗഖ്യപ്പെടുത്തുക
Sunday, January 16, 2022 7:18 AM IST
ലോകത്തെ സൗഖ്യപ്പെടുത്തുക
ഫ്രാൻസിസ്
മാർപാപ്പ
പേജ് 112
വില 100 രൂപ
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ്
ഹൗസ്,
തിരുവനന്തപുരം
ഫോണ്- 0471-2327253
കോവിഡ് മഹാവ്യാധി ലോകജനതയെ ദുരിതത്തിലും പ്രതിസന്ധിയിലും തകർച്ചയിലും ആഴ്ത്തിയ സാഹചര്യത്തിൽ വിശ്വാസികൾക്ക് കരുത്തും ധൈര്യവും ആശ്വാസവും പകർന്നുനൽകാൻ ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്ബോധനം. കോവിഡ് വ്യാപനം ലോകത്തെ എല്ലാ ജനങ്ങൾക്കും ഏതെങ്കിലും രീതിയില് ആഘാതം വരുത്തിയിട്ടുണ്ട്. രോഗികൾക്കും ആതുരശുശ്രൂഷകർക്കും പൊതുസമൂഹത്തിനും വിശ്വാസത്തിൽ അധിഷ്ഠിതമായ ബലം നൽകുകയാണ് ഫ്രാൻസിസ് പാപ്പ.
................................
ആകാശവീഥിയിലൂടെ
പി.എസ്. ശ്രീധരൻപിള്ള
പേജ് 204
വില 220
വില 150 രൂപ
മീഡിയ ഹൗസ്,
ഡൽഹി
ഫോണ്-955542600
ഗവർണർ പി.എസ്. ശ്രീധരൻപിള്ള നടത്തിയ പ്രഭാഷണങ്ങളുടെയും ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെയും സമാഹാരം. രാഷ്്ട്രീയ, ആധ്യാത്മിക, ദേശീയ വിഷയങ്ങളിലുള്ള നിലപാടുകൾ പ്രതിപാദിക്കുന്നു.
.....................................
പാടാത്ത യേശുദാസൻ
സുധീർനാഥ്
പേജ് 144
വില 150 രൂപ
മീഡിയ ഹൗസ്, ഡൽഹി
ഫോണ്-955542600
കാർട്ടൂണിസ്റ്റ്, മാധ്യമപ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രമുഖനായ യേശുദാസന്റെ ജീവിതകഥ. ആറു പതിറ്റാണ്ടു നീണ്ട വരകളിലൂടെ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിന്റെ പരിണാമം യേശുദാസൻ നർമഭാവനയോടെ അവതരിപ്പിച്ചു.
........................................
കൽപനകൾ: ധാർമിക
ജീവിത വിജയത്തിന്
ഡോ.ഫ്രാൻസീസ് ചിറ്റുപറന്പിൽ
ഒ.സി.ഡി.
പേജ് 111
വില 120 രൂപ
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം
ഫോണ്- 0471-2327253
ബൈബിളിലെ പത്തു കൽപനകൾക്ക് സഭാത്മവും വചനാധിഷ്ഠിതവും സാമൂഹികവുമായ അപഗ്രഥനങ്ങൾ. തിൻമയുടെ ശക്തികളുടെ പ്രേരണ വർധിച്ചുവരുന്ന ഇക്കാലത്ത് കൽപനകളെ മുറുകെ പിടിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നു.
........................................
മാർഗദീപം
സലോമി ടീച്ചർ, ചൂരൽ
പേജ് 28
വില 50 രൂപ
ഫോണ്- 9496718464
ബൈബിൾ അധിഷ്ഠിതമായ ഉദ്ബോധനങ്ങളും വിശ്വാസവും പകർന്നു നൽകുന്ന ചെറുഗ്രന്ഥം. പ്രതിസന്ധികളിൽ തകരാതെ ക്രിസ്തുവിൽ ശരണംവയ്ക്കുന്നവർക്ക് അവിടത്തെ കരുതലും ആശ്വാസവും ലഭിക്കുമെന്നതിന്റെ സാക്ഷ്യം.
..........................................
തലയോട്ടി
രണ്ട് കുഞ്ഞുങ്ങൾ
പിന്നെ മൂന്നു നക്ഷത്രങ്ങളും
ലാൽജി ജോർജ്
പേജ് 122
വില 150 രൂപ
സാഗരം ബുക്സ്,
തിരുവനന്തപുരം
ഫോണ്-9567960329
മനുഷ്യാസ്തിത്വത്തെപ്പറ്റിയുള്ള സങ്കീർണമായ സമസ്യകളും ജീവിത നിഗൂഢതകളും സ്ത്രീജീവിതത്തിന്റെ വ്യാകുലതകളും ഇഴപിരിയുന്ന വായനാനുഭവങ്ങളാണ് ഈ കഥകൾ പ്രദാനം ചെയ്യുന്നത്. ആസ്വാദ്യതയുള്ള പത്തൊൻപത് കഥകൾ.