യൂദകഥാമഞ്ജരി
Sunday, February 13, 2022 7:45 AM IST
യൂദകഥാമഞ്ജരി
മാർ ജോസഫ്
കല്ലറങ്ങാട്ട്
പേജ് 266
വില ₹ 260
ദീപനാളം
പബ്ലിക്കേഷൻസ്, പാലാ
ഫോണ്- 0482 212842
കാലഘട്ടത്തിന്റെ സാംസ്കാരികവും മതപരവുമായ ചരിത്രം വെളിപ്പെടുത്തപ്പെടുന്ന അപൂർവകഥകളുടെ സമാഹാരം. ജീവിതത്തിന്റെ അർഥവും ആഴവും അന്വേഷിക്കുന്നവർക്കു മുൻപിൽ ഇതിലെ ഓരോ കഥയും ഒരു പുതിയ വെളിപാടായി തീരുന്നു.
ബനീഞ്ഞാക്കവിതകൾ
സന്പൂർണസമാഹാരം
വില ₹ 750
പേജ് 1196
ദീപനാളം
പബ്ലിക്കേഷൻസ്, പാലാ
ഫോണ് 0482- 212842
മലയാളത്തിന്റെ മിസ്റ്റിക് കവയത്രി സിസ്റ്റർ മേരി ബനീഞ്ഞ (മേരി ജോണ് തോട്ടം)യുടെ കവിതകളും ആത്മകഥയും ഉൾക്കൊള്ളുന്ന സന്പൂർണസമാഹാരം. പാവനമായ പ്രേമവും കാരുണ്യവും ഇതിൽ നിറഞ്ഞുനിൽക്കുന്നു. ശുദ്ധമായ ആനന്ദമാണ് ഈ കവിതകളിലെ അടിസ്ഥാനഭാവം. ഡോ. കുര്യാസ് കുന്പളക്കുഴിയുടെ പഠനം ഉൾപ്പെടുന്ന റഫറൻസ് ഗ്രന്ഥം.
മൂന്നാം രഹസ്യം
ഫാ.ജോസഫ്
മൈലപ്പറന്പിൽ
പേജ് 104
വില ₹ 80
ദീപനാളം പബ്ലിക്കേഷൻസ്,
പാലാ
ഫോണ് 0482- 212842
മനുഷ്യൻ ശ്രേയസോടെ ജീവിക്കേണ്ടതിന് ദൈവം നൽകിയ പത്തു കൽപനകളിൽ മൂന്നാമത്തേത് ദൈവാരാധനയുമായി ബന്ധപ്പെട്ടതാണ്. ദൈവാരാധനയുടെ ഏറ്റവും ലളിതരൂപമാണ് പ്രാർഥന. പ്രാർഥന ദൈവാനുഭവമാകാൻ സഹായകരമായ ബോധ്യങ്ങൾ പകരുന്ന കൃതി.
പതിനെട്ട് നാടോടിക്കഥകൾ
തോന്നയ്ക്കൽ
കൃഷ്ണപ്രസാദ്
പേജ് 64
വില ₹ 100
യെസ്പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോണ്- 9142577778
ഭാരതത്തിലും വിദേശങ്ങളിലും പ്രചാരത്തിലുള്ള 18 നാടോടിക്കഥകളുടെ സമാഹാരം. ചെറിയ കഥകളെങ്കിലും വായിക്കുന്നവർക്ക് പകർന്നു കിട്ടുന്നത് വലിയ ചിന്താലോകമാണ്. പുതിയ തലമുറയെ വാർത്തെടുക്കാൻ പ്രചോദകമായ പുസ്തകം.
ആത്മസങ്കീർത്തനം
സിസ്റ്റർ മേരി
ജെയിൻ എസ്ഡി
പേജ് 228
വില ₹ 150
ദീപനാളം
പബ്ലിക്കേഷൻസ്,
പാലാ
ഫോണ് 0482 212842
ആത്മകഥകൾ ജീവിതഗന്ധിയാണ്. ഗൃഹാതുരത സമ്മാനിക്കുന്നതുമാണ്. നൻമയുടെ ജീവിതം പകരുന്നവരുടെ ജീവിതം തലമുറകൾക്ക് പ്രചോദകമാണ്. വിദ്യാഭ്യാസം, സാമൂഹിക സേവനം, വിശ്വാസപരിശീലനം എന്നിവയിൽ സമർപ്പിത ശുശ്രൂഷയർപ്പിക്കുന്ന സിസ്റ്റർ മേരി ജെയിനിന്റെ ആത്മകഥ ശ്രദ്ധേയമായ സാക്ഷ്യമാണ്.
പാടുന്ന പക്ഷി
ജോസഫ്
സെബാസ്റ്റ്യൻ
പേജ് 44
വില ₹ 80
ഫോണ്-9961489826
മനസിലുണ്ടാകുന്ന എല്ലാ ചിന്താതലങ്ങളെയും സ്വഭാവങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെയും പുതുമയോടെ അവതരിപ്പിക്കുന്ന കവിതാ സമാഹാരം. വലിയ സന്ദേശങ്ങൾ പകരുന്ന ലളിതമായ രചനാരീതിയാണ് ഈ കവിതകളിലേത്.