നല്ല മലയാളഭാഷ
Saturday, April 16, 2022 8:43 PM IST
നല്ല മലയാളഭാഷ
ചാക്കോ സി
പൊരിയത്ത്
പേജ് 216
വില ₹ 330
മീഡിയ ഹൗസ്,
ഡൽഹി
ഫോണ്- 9555642600
തെറ്റില്ലാത്ത മലയാളം പറയാനും എഴുതാനും സഹായകരമായ ഗ്രന്ഥം. ഒപ്പം മലയാള ഭാഷയുടെ വാമൊഴി- വരമൊഴികളിൽ കടന്നുകൂടാറുള്ള തെറ്റുകളും അവയുടെ തിരുത്തൽവഴികളും. ഭാഷയുടെ പരിപാലനം സംബന്ധിച്ച ലക്ഷ്യബോധവും നല്ല ഭാഷ എങ്ങനെ വേണമെന്നതുസംബന്ധിച്ച യുക്തിസഹമായ ഉൾക്കാഴ്ചയും നൽകുന്ന രചന.
NATIONAL EDUCATION POLICY 2020: Concerns and Challenges
T.C.Thankachan and Ajay Prashar
Pages 390
Price ₹ 795
Media House, Delhi
Phone- 9555642600
കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലെ ആശങ്കകളും വെല്ലുവിളികളും സംബന്ധിച്ച് നാൽപത് പ്രമുഖ വ്യക്തികളുടെ വിലയിരുത്തൽ. സ്കൂൾ പഠനം മുതൽ ഗവേഷണം വരെ നിലവിൽ വിദ്യാഭ്യാസരംഗം വിവിധ പരിമിതികളെ നേരിടുന്പോൾ പുതിയ വിദ്യാഭ്യാസ നയത്തിലെ നേട്ടങ്ങളും കോട്ടങ്ങളും വിദഗ്ധരുടെ അഭിപ്രായത്തിൽ.
യേശുക്രിസ്തുവിന്റെ ആത്മകഥ
പിസി എറികാട്
പേജ് 166
വില ₹ 200
സിഎസ്എസ് ബുക്സ്, തിരുവല്ല
ഫോണ്- 9495751174
സുവിശേഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ട യേശുക്രിസ്തുവിന്റെ ജീവിതദർശനവും പ്രബോധനവും കാലാനുക്രമം അനുസരിച്ച്
പരാവർത്തനം ചെയ്ത് രചിക്കപ്പെട്ട കൃതി. ഐതിഹാസികമാനമുള്ള ക്രിസ്തുജീവിതം ആത്മകഥാരൂപത്തിൽ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്നു.
ഉദ്യോഗകാണ്ഡം
ജോർജ് തോമസ് മുരിക്കനാട്
പേജ് 216
വില ₹ 230
ഓസോണ് ബുക്സ്,
തിരുവല്ല
ഫോണ്-9446371983
എൻസിസിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. മോഹൻ സിറിയക് എന്ന എന്ന എൻസിസി ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതവും ഒൗദ്യോഗിക ജീവിതവുമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്.
അധ്യാപകരും അധ്യാപനവും
ഫിലിപ്പ് കുന്നത്ത്
പേജ് 52
വില ₹ 60
മധ്യസ്ഥൻ ബുക്സ്,
ചങ്ങനാശേരി
ഫോണ്- 04812- 2410101
അറിവുനേടാനുള്ള ഉപാധി മാത്രമല്ല വിദ്യാഭ്യാസം, ജീവിതായോധനത്തിനുതകുന്നതും സമഗ്ര വ്യക്തിത്വത്തിനു സഹായിക്കുന്നതുമാകണം എന്ന ബോധ്യം അധ്യാപകനും പഠിതാവിനും ഉണ്ടാകണം. ഈ ബോധ്യത്തിലേക്കുള്ള വഴികാട്ടിയാണ് അധ്യാപകരും അധ്യാപനവും എന്ന ഗ്രന്ഥം. ഒൗദ്യോഗിക ജീവിത്തിൽനിന്നു ലഭിച്ച അനുഭവസന്പത്തിന്റെ വെളിച്ചത്തിലുള്ള രചന.
A CHANGED AMERICA
KEVY ARGY
വില ₹ 605
ഫോണ്: 8861384780
ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കൻ ജീവിതശൈലിയിലുണ്ടായ മാറ്റം വ്യക്തമാക്കുന്ന രചന. രാഷ്ട്രീയം, കുടിയേറ്റം, മതം, വിശ്വാസം, കാലാവസ്ഥ, തീവ്രവാദം തുടങ്ങി എല്ലാ മേഖലകളിലും അമേരിക്കയിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നു.