മലങ്കര കത്തോലിക്കാസഭയിലെ വൈദികനായിരുന്ന ഫാ. തോമസ് കുന്പുകാട്ട് കോർ എപ്പിസ്കോപ്പയെ അനുസ്മരിച്ച് പ്രമുഖ വ്യക്തികൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ദീപിക സി.ഇ.ഒ റവ.ഡോ. ജോണ് സി.സിയുടെ എഡിറ്റിംഗ്. വിവിധ മേഖലകളിൽ കാലഘട്ടത്തിന്റെ കൈയൊപ്പുചാർത്തിയ ഫാ. കുന്പുകാട്ടിന്റെ അതുല്യവ്യക്തിത്വവും ആധ്യാത്മീയചൈതന്യവും ലേഖനങ്ങളിൽ വെളിവാക്കപ്പെടുന്നു.
ഒളിമങ്ങാത്ത നക്ഷത്രശോഭ, വന്ദ്യ തോമസ് കുന്പുകാട്ട് കോർ എപ്പിസ്കോപ്പ
റവ.ഡോ.ജോണ് സി.സി.
പേജ് 132, സാഹിതി, തിരുവനന്തപുരം
ഫോണ്- 9447661834.
മലങ്കര കത്തോലിക്കാസഭയിലെ വൈദികനായിരുന്ന ഫാ. തോമസ് കുന്പുകാട്ട് കോർ എപ്പിസ്കോപ്പയെ അനുസ്മരിച്ച് പ്രമുഖ വ്യക്തികൾ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ദീപിക സി.ഇ.ഒ റവ.ഡോ. ജോണ് സി.സിയുടെ എഡിറ്റിംഗ്. വിവിധ മേഖലകളിൽ കാലഘട്ടത്തിന്റെ കൈയൊപ്പുചാർത്തിയ ഫാ. കുന്പുകാട്ടിന്റെ അതുല്യവ്യക്തിത്വവും ആധ്യാത്മീയചൈതന്യവും ലേഖനങ്ങളിൽ വെളിവാക്കപ്പെടുന്നു.
പ്രകൃതി ഗീതങ്ങൾ
പേജ് 112,വില ₹ 80
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്
തിരുവനന്തപുരം
ഫോണ്- 0471-2554740
കേരളത്തിന്റെ വശ്യമായ പ്രകൃതിഭംഗി എക്കാലവും കവികൾ കവിതയ്ക്ക് വിഷയമാക്കിയിട്ടുണ്ട്. ഭൂമിക്ക് ചരമഗീതം പാടാൻ വരെ കവികൾ നിർബന്ധിതമായതും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി അറിയിച്ചുകൊണ്ടാണ്. മലയാളത്തിലെ പ്രമുഖ കവികൾ എഴുതിയ പ്രകൃതി, പരിസ്ഥിതി കവിതകളുടെ സമാഹാരം.
പരിസ്ഥിതി വിജ്ഞാനവും ജൈവവൈവിധ്യ നാട്ടറിവും
ഡോ.എം.വി. വിഷ്ണുനന്പൂതിരി
പേജ് 126,വില ₹ 150 രൂപ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്
തിരുവനന്തപുരം
ഫോണ്- 0471-2554740
പരിസ്ഥിതി സംബന്ധമായ നാട്ടറിവുകളും സങ്കൽപങ്ങളും വിവരിക്കുന്ന ഗ്രന്ഥം. വൃക്ഷലോകത്തിന്റെ പവിത്രത, കാവ്, പൂവറിവ്, ജലപരിജ്ഞാനം, കാർഷിക സംസ്കൃതി, പരിസ്ഥിതി വിജ്ഞാനം തുടങ്ങി അനേകം അറിവുകൾ പരാമർശിക്കുന്നു.
വിശുദ്ധ ഫിലോമിന
ജിന്റോ മാത്യു
പേജ് 94,വില ₹ 60
സോഫിയ ബുക്സ്, കോഴിക്കോട്
ഫോണ്-94463 63070
ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് ക്രിസ്തുവിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെട്ടവളും രക്തസാക്ഷിണിയുമായ പതിമൂന്നുകാരി വിശുദ്ധ ഫിലോമിന. പതിനേഴു നൂറ്റാണ്ടോളം അവൾ വിസ്മൃതിയിലായിരുന്നു. അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കാൻ തുടങ്ങിയതോടെ അവൾ സഭാചരിത്രത്തിന്റെ ഭാഗമായിമാറി. വിശുദ്ധ ഫിലോമിനയുടെ ജീവിതത്തിന് സഭാചരിത്രപശ്ചാത്തലത്തിലുള്ള രചന.
നല്ലെഴുത്ത്
ഡോ.എം. ലീലാവതി
പേജ് 148,വില ₹ 120
കേരള മീഡിയ അക്കാദമി
കാക്കനാട്, ഫോണ്-0484 242 2275
നല്ലെഴുത്തിന് രണ്ട് ലക്ഷ്യങ്ങളുണ്ട്- ഭംഗിയും ആശയനിവേദനവും. എഴുതുന്നയാൾ വിവക്ഷിക്കുന്നത് വായിക്കുന്നവർ ശരിയായി ഗ്രഹിക്കണമെങ്കിൽ തെറ്റുവരാതെ എഴുതേണ്ടതുണ്ട്. മലയാളഭാഷയിൽ വാക്കുകളുടെയും വാചകങ്ങളുടെയും ശരിയായ പ്രയോഗവും ഘടനയും എങ്ങനെയെന്ന് വിശദമാക്കുന്ന ഗ്രന്ഥം.
Busting Myths Against Minorities
Dr. Ram Puniyani
Page 104, Price 160 Rs
Media House Delhi
Phone- 9555642600
മതന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ എല്ലാക്കാലത്തും പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. അസഹിഷ്ണുതയും വിശ്വാസത്തിലെ വൈകല്യവും തെറ്റിദ്ധാരണകളുമൊക്കെയാണ് പലപ്പോഴും ഇന്ത്യൻ സമൂഹത്തിൽ വർഗീയ ലഹളകൾക്ക് കാരണമായിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ ഓരോ കാലത്തും ന്യൂനപക്ഷങ്ങൾ നേരിടേണ്ടിവന്ന പ്രശനങ്ങൾ ചരിത്രപശ്ചാത്തലത്തിൽ വിവരിക്കുന്നു.