പ്രഭാതകിരണങ്ങള്‍
Sunday, July 10, 2022 1:34 AM IST
പ്രഭാതകിരണങ്ങള്‍
മാത്യു
തെക്കേകുന്നേല്‍
പേജ് 140
₹ 190 രൂപ
പഗോഡ ബുക്ക് ആര്‍ട്ട്
തൊടുപുഴ
ഫോണ്‍ 9495495360
ജീവിതാനുഭവങ്ങളും പ്രതീക്ഷകളും ദര്‍ശനങ്ങളും പ്രാര്‍ഥനകളും കവിതകളാക്കിയുള്ള കുറിപ്പുകള്‍. വിവിധ കാഴ്ചാനുഭവങ്ങള്‍ കവിതകളും ഗദ്യകവിതകളും ഗാനങ്ങളുമായി അവതരിപ്പിക്കുന്നു.
വിശുദ്ധ ഭൂമിയിലൂടെ ഒരു പഠനയാത്ര
അത്താനാസിയോസ് ഏലിയാസ്
മെത്രാപ്പോലീത്ത
പേജ് 176
₹ 150 രൂപ
വിശുദ്ധ നാട്ടിലെ പ്രധാന സ്ഥലങ്ങളെയും അതിന്റെ ചരിത്രപാരമ്പര്യത്തെയും പ്രതിപാദിക്കുന്ന യാത്രാവിവരണം. ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്, ഈജിപ്ത് രാജ്യങ്ങളിൽ പഴയനിയമത്തിലും പുതിയനിയത്തിലും പരമാർശിക്കുന്ന പ്രധാന സ്ഥലങ്ങളുടെ വിവരണം, കളര്ചിത്രങ്ങളോടെ.
മരണത്തിന്റെ തിരക്കഥ
അന്‍വര്‍ അബ്ദുള്ള
പേജ് 182
₹ 220 രൂപ
ഡോണ്‍ ബുക്സ്, കോട്ടയം
ഫോണ്‍ 9961080011
ഡിറ്റക്ടീവ് ശിവശങ്കര പെരുമാള്‍ എന്ന കഥാപാത്രത്തെ നായകനാക്കി ബുദ്ധികൂര്‍മത കൊണ്ടും ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അന്വേഷണ യാത്രകള്‍കൊണ്ടും കുഴപ്പം പിടിച്ച കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന നോവലാണ് മരണത്തിന്റെ തിരക്കഥ.
ഓര്മത്താളുകള്
വി.ടി. ആന്റണി
വട്ടക്കുഴി
പേജ് 108
₹ 100 രൂപ
ഫോണ്‍ 9496613275
ചരിത്രം, കാലാവസ്ഥ, കൃഷി കുടിയേറ്റം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും യാത്രാനുഭവങ്ങളും. അറിഞ്ഞിരിക്കേണ്ട പൗരനിയമയങ്ങളുടെ വിവരണങ്ങളും. ഇതിനൊപ്പം ലേഖകന്റെ നാടായ പൊന്‍കുന്നം, ആനിക്കാട് പ്രദേശങ്ങളുടെ നാട്ടുവിശേഷങ്ങളും പ്രതിപാദിക്കുന്നു.
വനജയും മറ്റു കഥകളും
ബാബു ജോസ്
പേജ് 200
₹ 170 രൂപ
എല്‍ബിജെ ബുക്സ്, കൊച്ചി
ഫോണ്‍ 0484 2330282
സഞ്ചാരിയുടെ ഏകാന്തതയാണ് ഈ കഥകളില്‍ നിഴലിക്കുന്നത്. യാത്രാവിവരണ ഘടനയില്‍ ദേശങ്ങളേയും കാലങ്ങളെയും അവതരിപ്പിക്കുന്നു. മുന്‍പ് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവ ഉള്‍പ്പെടെ മുപ്പതോളം കഥകളുടെ സമാഹാരം. കെ.പി. അപ്പന്റെ അവതാരികയും.
DOVE and the Devils
Karoor Soman
Pages 178
₹ Rs 240
Prabhath Books
Thiruvananthapuram
മലയാളിയായ ഒരു സന്യാസിനി ബ്രിട്ടണില്‍ ലൈംഗികതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ വിമോചിക്കുകയും അവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നതായുള്ള കേട്ടറിവിനെ ആധാരമാക്കി രചിച്ച നോവല്‍. ഉന്നതപഠനവും തികഞ്ഞ ആധ്യാത്മികതയുമുള്ള സന്യാസിനി ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നടത്തുന്ന സാഹസികവും സഹനപൂര്വവുമായ സേവനമാണ് ഇതിവൃത്തം.