ല​ത്തീ​ൻ​സ​ഭ​യു​ടെ ചി​ല സ​ത്യാ​ന്വേ​ഷ​ണ​ങ്ങ​ൾ
കേ​ര​ള​ച​രി​ത്ര​ത്തി​ൽ അ​ദ്വി​തീ​യ സ്ഥാ​ന​മു​ള്ള യു​ഗ​പ്ര​ഭാ​വ​നാ​ണ് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ. അ​ദ്ദേ​ഹ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ഹു​മു​ഖ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​തി​നെ​യും​പ​റ്റി​യു​ള്ള കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ സ​ഭ​യു​ടെ ഏ​താ​നും ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഈ ​ചെ​റു​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഇ​തി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കും എ​ന്നു തീ​ർ​ച്ച​യാ​ണ്.

ല​ത്തീ​ൻ​സ​ഭ​യു​ടെ ചി​ല സ​ത്യാ​ന്വേ​ഷ​ണ​ങ്ങ​ൾ

ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​ന്പി​ൽ
ജോ​സ​ഫ് മാ​നി​ഷാ​ദ്
മ​ട്ട​യ്ക്ക​ൽ
പേ​ജ് 64, വി​ല ₹ 75

കേ​ര​ള​ച​രി​ത്ര​ത്തി​ൽ അ​ദ്വി​തീ​യ സ്ഥാ​ന​മു​ള്ള യു​ഗ​പ്ര​ഭാ​വ​നാ​ണ് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ. അ​ദ്ദേ​ഹ​ത്തെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ഹു​മു​ഖ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചി​ല​തി​നെ​യും​പ​റ്റി​യു​ള്ള കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ സ​ഭ​യു​ടെ ഏ​താ​നും ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ഈ ​ചെ​റു​പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ഇ​തി​ലെ നി​രീ​ക്ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കും എ​ന്നു തീ​ർ​ച്ച​യാ​ണ്.

മീ​ന​ച്ചി​ലാ​റും ഓ​ർ​മ​ക​ളും

ജോ​ളി-​നി​മ്മി
പേ​ജ് 496,വി​ല ₹ 500
ഐ​റീ​ൻ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍-0496 2961333

മീ​ന​ച്ചി​ൽ ന​ദീ​ത​ട​സം​സ്കാ​രം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​വി​ധം ഒ​രു ജ​ന​ത​തി​യു​ടെ ജീ​വി​തം ദേ​ശ​ക്ക​ഥ​ക​ളി​ലൂ​ടെ വി​വ​രി​ക്കു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന സ​ര​സ​മാ​യ സം​ഭ​വ​ങ്ങ​ൾ ഇ​തി​വൃ​ത്ത​മാ​ക്കി​യ ര​ച​ന കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​വി​ശേ​ഷ​ങ്ങ​ളു​ടെ സ​ര​സ​മാ​യ കു​റി​പ്പു​ക​ളാ​ണ്.

സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ

ലാ​രി കോ​ളി​ൻ​സ്, ഡൊ​മി​നി​ക് ലാ​പി​യ​ർ
പേ​ജ് 536, വി​ല ₹ 580
ഡി​സി ബു​ക്സ്, കോ​ട്ട​യം

ബ്രി​ട്ടീ​ഷ് ആ​ധി​പ​ത്യ​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ സ്വ​ത​ന്ത്ര​മാ​യ ദി​ന​ങ്ങ​ൾ മു​ത​ൽ ഗാ​ന്ധി​വ​ധം വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തെ വ​ര​ച്ചു​കാ​ട്ടു​ന്ന ആ​ധി​കാ​രി​ക ര​ച​ന. അ​ഭി​മു​ഖ​ങ്ങ​ളും പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യ ഈ ​ര​ച​ന എ​ക്കാ​ല​ത്തെ​യും ബെ​സ്റ്റ് സെ​ല്ല​റാ​ണ്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന റ​ഫ​റ​ൻ​സ് ഗ്ര​ന്ഥ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥം.

YOGA AND PEACE EDUCATIONTHE SEARCH FOR EQUANIMITY

Dr. Suramya Mathai
Page 254,Price ₹ 420
Media House, Delhi
Phone- 0120 4222346

യോ​ഗ ശ​രീ​ര​ത്തി​ന് പ​ക​രു​ന്ന ആ​ശ്വാ​സം പോ​ലെ പ്ര​ധാ​ന​മാ​ണ് മ​ന​സി​നു സ​മ്മാ​നി​ക്കു​ന്ന ആ​ന​ന്ദം. ധ്യാ​നാ​ത്മ​ക​മാ​യ വ്യാ​യാ​മം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന യോ​ഗ മാ​ന​സി​ക പ​ക്വ​ത, ഓ​ർ​മ​ശ​ക്തി, രോ​ഗ​മു​ക്തി എ​ന്നി​വ​യൊ​ക്കെ സ​മ്മാ​നി​ക്കു​ന്നു. ഭാ​ര​തീ​യ പാ​ര​ന്പ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​യു​ടെ സാ​ധ്യ​ത​ക​ൾ ഈ ​ര​ച​ന വ്യ​ക്ത​മാ​ക്കു​ന്നു.

മോ​ശ​യെ​പ്പോ​ലെ ഒ​രു പ്ര​വാ​ച​ക​ൻ

ഡോ. ​മൈ​ക്കി​ൾ കാ​രി​മ​റ്റം
പേ​ജ് 128,വി​ല ₹ 130
ആ​ത്മ ബു​ക്സ്, കോ​ഴി​ക്കോ​ട്
ഫോ​ണ്‍ - 9746077500


മോ​ശ​യെ​പ്പോ​ലെ ഒ​രു പ്ര​വാ​ച​ക​നെ ദൈ​വം അ​യ​യ്ക്കും എ​ന്നു ബൈ​ബി​ളി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ൽ​ക്കാ​രെ കാ​നാ​ൻ​ദേ​ശ​ത്തേ​ക്കു ദൈ​വ​ഹി​ത​ത്താ​ൽ ന​യി​ച്ച അ​വ​രു​ടെ നേ​താ​വാ​യി​രു​ന്ന മോ​ശ പ​ഴ​യ​നി​യ​മ ജ​ന​ത​യ്ക്കും പു​തി​യ നി​യ​മ​ജ​ന​ത​യ്ക്കും പ്ര​ധാ​നി​യാ​ണ്. എ​ന്നാ​ൽ മോ​ശ​യെ​ക്കു​റി​ച്ച് തെ​റ്റാ​യ ബോ​ധ്യ​ങ്ങ​ൾ ചി​ല മ​ത​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. മോ​ശ​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ അ​റി​വു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ​യും പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ൽ വി​ശ​ദ​മാ​ക്കു​ക​യാ​ണ് ക​ത്തോ​ലി​ക്കാ​വി​ശ്വാ​സ​വും വെ​ല്ലു​വി​ളി​ക​ളും എ​ന്ന പ​ര​ന്പ​ര​യി​ലെ ഈ ​ര​ണ്ടാ​മ​ത്തെ ഗ്ര​ന്ഥ​ത്തി​ലൂ​ടെ.