Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നിന് ആദ്യമായി മഞ്ഞുപെയ്തു. വൈദികർക്ക് ഇതു കഠിനമായ കാലമാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടു ഞങ്ങൾ ഉത്ക്കണ്ഠപ്പെട്ടു. രാവിലെ തലയെണ്ണലിനുശേഷം അറിയിപ്പുവന്നു. ‘മഞ്ഞു നീക്കാനായി അച്ചന്മാരെല്ലാം വരിക!’
ഞങ്ങൾക്ക് മഞ്ഞു നീക്കാനുള്ള തൂന്പകളും ഉന്തുവണ്ടികളും നൽകപ്പെട്ടു. സൂര്യൻ ഉദിച്ച് മഞ്ഞുരുകിയാൽ പണി ഇല്ലാതാകുമല്ലോ! ഏതായാലും ഇപ്രാവശ്യം ദൈവം ഞങ്ങളുടെ കൂടെയായിരുന്നു. ഞങ്ങൾ ജോലി തുടങ്ങുന്പോൾതന്നെ സൂര്യൻ കരുണാപൂർവം ജോലി പൂർത്തിയാക്കിയിരുന്നു.
****
നവംബർ 15-ന് ഞങ്ങൾക്കു ശീതകാലവസ്ത്രങ്ങൾ തന്നു. പരുത്തി വസ്ത്രങ്ങൾ മാറ്റി പകരം അല്പം കട്ടിയുള്ള തുണികൊണ്ടുള്ളവ. താമസിയാതെ കോട്ടുകളും സോക്സുകളും കിട്ടുമത്രെ. കഴിഞ്ഞ കൊല്ലം കൈയുറകളും കൊടുത്തിരുന്നുപോലും. അടുത്തതവണ മഞ്ഞുവീഴുന്പോൾ ഞങ്ങൾക്കു കൈയുറകൾ കിട്ടിയിരുന്നു, കോട്ടും സോക്സും കിട്ടിയതുമില്ല.
ഒരു കാര്യം ഞങ്ങൾ പഠിച്ചു. ഏറ്റവും നല്ല ഓവർകോട്ട് സ്വയം ബലവാനാകുക, തണുപ്പിനോടു പൊരുത്തപ്പെടുക എന്നതുതന്നെ. അത്തരമൊരു കവചം നല്ല കട്ടിയിൽതന്നെ ഞങ്ങൾ സ്വയം സന്പാദിച്ചുകഴിഞ്ഞിരുന്നു.
****
വൈദികരുടെ ബ്ലോക്കിലേക്ക് ലക്സംബർഗിൽനിന്ന് ഫാ. ജീൻ ബ്രാഹ്മോണ്ട് എത്തിച്ചേർന്നു. സുപ്രസുദ്ധനായിരുന്നതിനാൽ ഞങ്ങൾ അദ്ദേഹത്തെപ്പറ്റി കേട്ടിരുന്നു. ജർമൻകാരെ അദ്ദേഹം പല വിധത്തിൽ വെള്ളം കുടിപ്പിച്ചിരുന്നത്രെ. അദ്ദേഹം വന്നിട്ടുവേണം അക്കാര്യങ്ങൾ ചോദിച്ചറിയാൻ. അദ്ദേഹത്തെ പുതുതായി എത്തുന്നവർക്കുള്ള ബ്ലോക്കിൽ താമസിപ്പിച്ചിരുന്നതിനാൽ ‘ഹലോ’ എന്നു പറയാനുള്ള ഒരവസരം മാത്രമേ കിട്ടിയുള്ളു.
****
ഫാ. സ്റ്റോഫെൽസ് തൊലിപ്പുറത്ത് ഒരു വ്രണവുമായണു വന്നത്. പെട്ടെന്നുതന്നെ അതു മുഖത്തേക്കും വ്യാപിച്ചു. അതു വലിയ ഭാഗ്യമായി. കാരണം അദ്ദേഹത്തെ ഉടനെതന്നെ ആശുപത്രിയിലേക്കു മാറ്റി. അവിടെയായിരുന്നു അദ്ദേഹം കുറെ മാസങ്ങൾ. മാന്യമായ ചികിത്സ അക്കാലത്ത് അവിടെ ലഭ്യമായിരുന്നു.
അവിടെ ഏകാന്തവാസത്തിലായിരുന്നെങ്കിലും ഇടയ്ക്ക് ചെറിയ സന്ദേശങ്ങൾ കൊടുത്തുവിടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സന്പന്നമായ ഒരു ആധ്യാത്മിക ജീവിതത്തിന്റെ അടയാളമായിരുന്ന ആ കുറിപ്പുകൾ ഞങ്ങളുടെ ആധ്യാത്മിക വായനയ്ക്ക് ഉപകാരപ്പെട്ടു. തന്റെ റേഷൻ റൊട്ടിയാണ് അദ്ദേഹം ‘തപാൽ’ച്ചെലവായി വിനിയോഗിച്ചത്.
****
വ്യായാമവേളയിൽ മുഖ്യതടവുകാരൻ പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞു: ‘എല്ലാവരും ബാരക്കുകളിലേക്ക്. സാധനങ്ങളുമായി ഇവിടെ ഉടൻ തിരിച്ചെത്തി നിരയൊപ്പിച്ചു നിൽക്കുക.’ പതിവുള്ള അസ്വസ്ഥത, ഭയം, അങ്കലാപ്പ്.
ഞങ്ങൾ 30-ാം നന്പർ ബാരക്കിലേക്കു പോവുകയാണ്. രണ്ടു ബാരക്കുകളിലെ ആളുകൾ മുഴുവനുമുള്ള ആ ബാരക്കിൽ ഞങ്ങൾകൂടി എത്തുന്പോൾ ആയിരത്തിലേറെ പേരാകും. നല്ല തിക്കും തിരക്കുമുണ്ടാകും.
ഷിൽട്സ് രണ്ടാംനന്പർ മുറിയിലും എഷും വാന്പാക്കും ഞാനും ഒന്നാം നന്പർ മുറിയിലുമാണ്. തുടക്കത്തിലെ ബഹളം ഒന്നൊതുങ്ങിയപ്പോൾ ഞങ്ങൾ ഒന്നിച്ചുകൂടാൻ ഒരു ശ്രമം നടത്തി; മര്യാദക്കാരനായ ഒരു മുഖ്യതടവുകാരൻ ഉള്ള ഒരു മുറിയിൽ. അതു സാധിച്ചില്ലെന്നു മാത്രം. ബ്രാഹ്മോണ്ട് രണ്ടാം നന്പർ മുറിയിലും ഫാ. സ്റ്റോഫെൽസ് ആശുപത്രി വാസം കഴിഞ്ഞുവന്നപ്പോൾ നാലാം നന്പർ മുറിയിലുമെത്തിച്ചേർന്നു.
*****
30-ാം നന്പർ ബാരക്കിലെ അവസ്ഥ വളരെ ദയനീയമാണ്. മൂന്നു ബാരക്കിലെ ആളുകൾ മുഴുവൻ ഒന്നിച്ച് ഒരിടത്ത്. അഞ്ചു പുരുഷന്മാർക്ക് 2 കട്ടിലുകൾ. എഷും ഞാനുംകൂടി ഒരു വൈക്കോൽ കിടക്ക സ്വന്തമാക്കി. അതു ഞങ്ങളുടെ സ്വത്തായി തടവുകാലം മുഴുവൻ തുടർന്നു.
തറയിലോ കട്ടിലിലോ ഇരുന്നാണു ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്. കട്ടിലിൽ ഇരുന്നാൽ മുകളിൽ തലമുട്ടും. എന്നാൽ ഒരു പ്രയോജനമുണ്ടായി. കിടക്ക ശരിയാക്കുക എന്ന വിഡ്ഡിത്തത്തിൽനിന്ന് ഒഴിവുകിട്ടി. പരിശോധനകളും അവസാനിച്ചു. ഇത്രയധികം ആളുകളുടെ മധ്യേ അടുക്കും ചിട്ടയും പാലിക്കുക അസാധ്യമാണ്.
ഞങ്ങൾക്ക് ഈരണ്ടു പുതപ്പുകൾ വീതമുണ്ട്. കട്ടി കുറഞ്ഞവ. തണുപ്പുകാലം രൂക്ഷമാവുകയും ചെയ്തു. ഒരു പുതപ്പുകൊണ്ട് ഞങ്ങളാദ്യം പുതച്ചു. പിന്നെയുള്ള രണ്ടെണ്ണംകൊണ്ട് ഞങ്ങൾ ഒന്നിച്ചു പുതച്ചു.
****
എനിക്കൊരു കത്തു വന്നിരിക്കുന്നു! ഓരോ കത്തും ആശ്വാസവും ആഹ്ലാദവും പ്രദാനംചെയ്യും. പക്ഷേ, ഈ കവറിൽ ഒരു ചെറിയ കഷണം കടലാസും അതിലൊരു കുറിപ്പും മാത്രമേ ഉണ്ടായിരുന്നുള്ളു. ‘ലൈനിംഗ് ഉള്ള കവറുകൾ ഉപയോഗിക്കുന്നതു നിരോധിച്ചിരിക്കുന്നു.’
****
‘എല്ലാവരും പുറത്ത്!’ മുഖ്യതടവുകാരൻ അയാളുടെ വാതിൽക്കൽനിന്നു പ്രഖ്യാപിച്ചു. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. എല്ലാവരും ചാടിയെഴുന്നേറ്റു; എന്റെയടുത്തിരുന്ന ഒരാളൊഴികെ. അദ്ദേഹം തലകറങ്ങി വീണു. ഞാനയാളെ പിടിച്ചെഴുന്നേൽപിച്ചു. നിരാശയും ക്ഷീണവും കാരണം അദ്ദേഹം ഏങ്ങലടിച്ചു കരയുകയാണ്. ഞാൻ അയാളെ നിവർന്നുനിൽക്കാൻ സഹായിച്ചു; തൊപ്പി തലയിൽ ഉറപ്പിച്ചു.
ഏതാനും മിനിറ്റുകൾക്കകം നാലു മുറികളിലെ ആളുകൾ മുഴുവൻ പത്തുപേർ വീതമുള്ള നിരകളായി അണിനിരന്നു. ക്യാന്പിന്റെ മേലുദ്യോഗസ്ഥൻ രംഗത്തുണ്ട്. അയാൾ ചുറ്റിനടക്കുകയാണ്.
‘അറ്റൻഷൻ!’ ഞങ്ങൾ അറ്റൻഷനായി കല്ലുപോലെ നിന്നു. അതയാളെ രോഷാകുലനാക്കി. അട്ടഹസിച്ചുകൊണ്ട് ഓടിനടന്നു തൊഴിക്കാനും തല്ലാനും അയാൾ കുറ്റമൊന്നും കാണുന്നില്ല.
‘നിങ്ങൾക്ക് ആനുകൂല്യങ്ങളൊന്നുമില്ലെന്നു ഞാൻ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ജർമൻ വൈദികർക്കു മാത്രമേ പ്രത്യേക പരിഗണന ലഭിക്കൂ. ഇക്കൂടെ ജർമൻകാർ ആരെങ്കിലുമുണ്ടോ?’
ആരും അനങ്ങുന്നില്ല.
‘ഇക്കൂടെ ജർമൻ വംശജർ ആരെങ്കിലുമുണ്ടോ?’ പ്രലോഭനം വളരെ ശക്തമാണ്. 26-ാം നന്പർ ബാരക്കിലെ ചൂടുള്ള മുറി! ചാപ്പൽ!! ശാന്തിയും സമാധാനവുമുള്ള ഒരിടം.
‘അവസാനമായി ഒരിക്കൽക്കൂടി. ജർമൻ വംശജർ മുന്പോട്ടുവരിക.’ ഒരാൾ അതു പോളിഷ് ഭാഷയിൽ ആവർത്തിച്ചു. ഭയാനകമായ നിശബ്ദത പരന്നു. എന്റെ പിന്നിൽനിന്ന് ഫാ. എഷ് തന്റെ കയ്യിൽ പിടിച്ചു. വിറയാർന്ന സ്വരത്തിൽ അദ്ദേഹം പറയുന്നു: ‘തീർച്ചയായും ഇല്ല.’
പോളണ്ടിൽനിന്നുള്ള ഒരു ജർമൻ വംശജൻ മുന്പോട്ടുവന്നു. അദ്ദേഹത്തിന്റെ പേരെഴുതി. മൂന്നാഴ്ചയെടുത്തു അദ്ദേഹത്തെ 26-ാം നന്പർ ബാരക്കിലേക്കു മാറ്റാൻ.
മുഖ്യതടവുകാരൻ അയാളുടെ സഹായിയോട് ആലോചിക്കുകയാണ്. ‘ലക്സംബർഗുകാർ മുന്പോട്ടുവരിക.’ ഞങ്ങൾ വെളിപ്പെടുത്തേണ്ട സമയം. ലക്സംബർഗുകാർക്കുവേണ്ടി സംസാരിക്കാനും ഞങ്ങൾ ആറുപേരുടെ പേരു കൊടുക്കാനുമായി എന്നെ ബാരക്കിലേക്കു വിളിപ്പിച്ചു. ‘നിങ്ങൾ ജർമൻ വംശജരാണോ?’ ‘അങ്ങനെയാണു ഞങ്ങളോടു പെരുമാറുന്നത്.’
തന്ത്രപരമായ മറുപടിയുടെ പേരിൽ ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. പക്ഷേ അയാൾക്ക് എന്നെ മനസിലായി. ‘പോ മുന്നിൽനിന്ന്.’ മരണവാറന്റുപോലെ ഒരു മറുപടി. ആ രണ്ട് ആരാച്ചാർമാരും വന്ന വഴിക്കുതന്നെ പോയി. ഭക്ഷണമുറിയിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ സൂപ്പ് തണുത്തുപോയിരുന്നു. (തുടരും)
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ

വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത
Latest News
തൃശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു
ഇഎംസിസിക്ക് പള്ളിപ്പുറത്ത് ഭൂമി നല്‍കാനുള്ള തീരുമാനവും സര്‍ക്കാര്‍ റദ്ദാക്കി
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top