ഓ​ണ വി​ഭ​വ​ങ്ങ​ൾ
ഇ​താ വീ​ണ്ടും ഒ​രു ഓ​ണം വ​ന്നെ​ത്തി. ഇ​ക്കു​റി ന​ല്ല​താ​യി​ട്ടു​ത​ന്നെ എ​രി​വും പു​ളി​യും അ​തോ​ടൊ​പ്പം ചേ​ർ​ന്നു മ​ധു​ര പാ​യ​സ​വു​മാ​യി ഓ​ണം ആ​സ്വ​ദി​ക്കാം.

പ​രി​പ്പ് ക​റി

ചെ​റു​പ​യ​റി​ൻ പ​രി​പ്പ് ഒ​രു ക​പ്പ് വ​റു​ത്ത​ത്, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്, പ​ച്ച​മു​ള​ക് - ര​ണ്ടെ​ണ്ണം, വെ​ളു​ത്തു​ള്ളി - നാ​ല് അ​ല്ലി, ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ, മ​ഞ്ഞ​ൾ - ഒ​രു ടീ​സ്പൂ​ൺ, ഉ​പ്പ്, ക​ടു​ക് താ​ളി​ക്കാ​ൻ എ​ണ്ണ, ക​ടു​ക്, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന വി​ധം

പ​രി​പ്പ് ഉ​പ്പും വെ​ള്ള​വും മ​ഞ്ഞ​ളും ചേ​ർ​ത്ത് വേ​വി​ക്കു​ക. വ​ല്ലാ​തെ വെ​ന്ത് ഉ​ട​യ​രു​ത്. ബാ​ക്കി പ​റ​ഞ്ഞി​രി​ക്കു​ന്ന കൂ​ട്ടു​ക​ൾ എ​ല്ലാം ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ അ​ര​ച്ച് പ​രി​പ്പി​ൽ ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. തി​ള​ച്ചു​തു​ട​ങ്ങി​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം.

ചെ​റി​യ ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ സ്വ​ല്പം എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഇ​ട്ട് പൊ​ട്ടി​യാ​ൽ ഈ ​താ​ളി​പ്പ് പ​രി​പ്പി​ൽ ചേ​ർ​ത്തി​ള​ക്കു​ക.

ഓ​ല​ൻ

കു​ന്പ​ള​ങ്ങ ക​ഷ​ണ​ങ്ങ​ൾ - ര​ണ്ടു​ക​പ്പ്, പ​ട​വ​ല​ങ്ങ ക​ഷ​ണ​ങ്ങ​ൾ - ഒ​രു ക​പ്പ്, നീ​ണ്ട പ​യ​ർ ഒ​ന്ന്, ക​ഷ​ണ​ങ്ങ​ൾ ആ​ക്കി​യ​ത് - ഒ​രു ക​പ്പ്, വെ​ന്ത ചു​വന്ന പ​യ​ർ - ഒ​രു ക​പ്പ്, തേ​ങ്ങ​യു​ടെ ര​ണ്ടാം പാ​ൽ - ര‍​ണ്ടു ക​പ്പ്, ഒ​ന്നാം പാ​ൽ - ഒ​രു ക​പ്പ്, വെ​ളി​ച്ചെ​ണ്ണ- ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ക​റി​വേ​പ്പി​ല, ഉ​പ്പ്, പ​ച്ച​മു​ള​ക് - നാ​ലെ​ണ്ണം,

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

പ​ച്ച​ക്ക​റി​ക​ൾ എ​ല്ലാം​കൂ​ടി അ​ല്പം ഉ​പ്പ് ചേ​ർ​ത്ത് വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് വെ​ന്ത പ​യ​റും പ​ച്ച​മു​ള​കും ചേ​ർ​ത്ത് ര​ണ്ടാം പാ​ൽ ഒ​ഴി​ച്ച് ഒ​ന്നു തി​ള​പ്പി​ക്കു​ക. ചാ​റു കു​റു​കി​യാ​ൽ ഒ​ന്നാം പാ​ൽ ചേ​ർ​ത്തി​ള​ക്കി വെ​ളി​ച്ചെ​ണ്ണ​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് ഇ​റ​ക്കി​വ​യ്ക്കാം.

ഏ​ത്ത​യ്ക്ക കു​റു​ക്ക്, കാ​ള​ൻ

പ​ച്ച ഏ​ത്ത​യ്ക്ക - ര​ണ്ടെ​ണ്ണം, ചേ​ന ക​ഷ​ണ​ങ്ങ​ൾ - ഒ​രു ക​പ്പ്, ഉ​പ്പ്, പ​ച്ച​മു​ള​ക് കീ​റി​യ​ത് - ആ​റെ​ണ്ണം, ക​ട്ടത്തൈ​ര്-​ര​ണ്ടു ക​പ്പ്, കു​രു​മു​ള​കു​പൊ​ടി - ഒ​രു ടീ​സ്പൂ​ൺ, മ​ഞ്ഞ​ൾ, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്, ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ, താ​ളി​പ്പി​ന് വെ​ളി​ച്ചെ​ണ്ണ, ക​ടു​ക്, ഉ​ലു​വ, ഉ​ണ​ക്ക​മു​ള​ക്, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

പ​ച്ച​ക്ക​റി​ക​ൾ ഉ​പ്പും മ​ഞ്ഞ​ളും പ​ച്ച​മു​ള​കും കു​രു​മു​ള​കും ചേ​ർ​ത്ത് വേ​വി​ക്കു​ക. തേ​ങ്ങ​യും ജീ​ര​ക​വും കൂ​ടി ന​ല്ല​തു​പോ​ലെ അ​ര​ച്ച​ത് ഈ ​വേ​വി​ച്ച കൂ​ട്ടി​ൽ ചേ​ർ​ത്തി​ള​ക്കു​ക. ഒ​ന്നു തി​ള​ച്ചാ​ൽ തീ​കെ​ടു​ത്തി തൈ​ര് ചേ​ർ​ത്ത് ഇ​ള​ക്കു​ക. ചീ​ന​ച്ച​ട്ടി ചൂ​ടാ​ക്കി ഒ​രു ടേ​ബി​ൾ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ച് ക​ടു​ക്, ഉ​ണ​ക്ക​മു​ള​ക്, ഉ​ലു​വ, ക​റി​വേ​പ്പി​ല എ​ന്നി​വ​യി​ട്ട് മൂ​ത്താ​ൽ ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക. കാ​ള​ൻ ന​ല്ല​തു​പോ​ലെ കു​റു​കി​യി​രി​ക്ക​ണം.

പാ​വ​യ്ക്ക തീ​യ​ൽ

പാ​വ​യ്ക്ക കു​രു​മാ​റ്റി അ​രി​ഞ്ഞ​ത് - ര​ണ്ടു ക​പ്പ്, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​രു ക​പ്പ്, ചെ​റി​യ ഉ​ള്ളി - ര​ണ്ടെ​ണ്ണം, ഉ​ണ​ക്ക​മു​ള​ക് - നാ​ലെ​ണ്ണം, മു​ഴു​വ​ൻ മ​ല്ലി - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, ഉ​ലു​വ - ഒ​രു ടീ​സ്പൂ​ൺ, ജീ​ര​കം - ഒ​രു ടീ​സ്പൂ​ൺ, മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ൺ, പു​ളി ഒ​രു നെ​ല്ലി​ക്ക വ​ലി​പ്പ​ത്തി​ൽ, താ​ളി​പ്പി​ന് ഒ​രു ടേ​ബി​ൾ​സ്പൂ​ൺ എ​ണ്ണ, കാ​ൽ ടീ​സ്പൂ​ൺ ക​ടു​ക്, ഒ​രു നു​ള്ള് ഉ​ലു​വ, ഉ​ണ​ക്ക​മു​ള​ക്- മൂ​ന്നെ​ണ്ണം, ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​ത് - മൂ​ന്നെ​ണ്ണം, ക​റി​വേ​പ്പി​ല, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് പാ​വ​യ്ക്ക വേ​വി​ക്കു​ക. തേ​ങ്ങ​യും അ​തോ​ടൊ​പ്പം പ​റ​യു​ന്ന കൂ​ട്ടു​ക​ളും ഒ​ന്നു മൂ​പ്പി​ച്ച് ചു​വ​ന്നു​വ​ന്നാ​ൽ അ​ര​ച്ചെ​ടു​ക്കു​ക. പു​ളി പി​ഴി​ഞ്ഞെ​ടു​ത്ത വെ​ള്ള​വും അ​ര​പ്പും പാ​വ​യ്ക്ക​യി​ൽ ചേ​ർ​ത്തി​ള​ക്കി തി​ള​പ്പി​ച്ച് വാ​ങ്ങി​വ​യ്ക്കു​ക.

താ​ളി​പ്പി​ന് എ​ണ്ണ ചൂ​ടാ​ക്കി ആ ​കൂ​ട്ടു​ക​ൾ എ​ല്ലാം ഓ​രോ​ന്നാ​യി ചേ​ർ​ത്തി​ള​ക്കി മൂ​ത്താ​ൽ ക​റി​യി​ലേ​ക്ക് ഒ​ഴി​ക്കു​ക. ന​ല്ല ഒ​രു ചാ​റു​ക​റി.

കാ​ര​റ്റ് പ​ച്ച​ടി

കാ​ര​റ്റ് അ​രി​ഞ്ഞ​ത് - ര​ണ്ടു ക​പ്പ്, സ​വോ​ള അ​രി​ഞ്ഞ​ത് - ഒ​രെ​ണ്ണം, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - മു​ക്കാ​ൽ ക​പ്പ്, പ​ച്ച​മു​ള​ക് - ആ​റെ​ണ്ണം, തൈ​ര് - ഒ​ന്ന​ര​ക്ക​പ്പ്, ഉ​ലു​വ​യും ക​ടു​കും - കാ​ൽ ടീ​സ്പൂ​ൺ​വീ​തം, ഉ​പ്പ്.
ഉ​ണ്ടാ​ക്കു​ന്ന​വി​ധം

കാ​ര​റ്റും സ​വോ​ള​യും ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് വേ​വി​ക്ക​ണം. തേ​ങ്ങ, മു​ള​ക്, ക​ടു​ക്, ഉ​ലു​വ എ​ന്നി​വ ചേ​ർ​ത്ത് ന​ല്ല​താ​യി അ​ര​ച്ച് വെ​ന്ത കൂ​ട്ടി​ലേ​ക്കു ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി തി​ള​പ്പി​ക്കു​ക. ഇ​റ​ക്കി​വ​ച്ച് തൈ​രു ചേ​ർ​ത്തി​ള​ക്കു​ക. അ​വ​സാ​നം ഒ​രു സ്പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഇ​ട്ട് മൂ​പ്പി​ച്ച് കൂ​ട്ടി​ലേ​ക്ക് ചേ​ർ​ക്കു​ക.

ഇ​ഞ്ചി​ക്ക​റി

ഇ​ഞ്ചി അ​രി​ഞ്ഞ് വ​റു​ത്തു കോ​രി​യ​ത് - ഒ​രു ക​പ്പ്, വാളൻപു​ളി ഒ​രു നെ​ല്ലി​ക്കാ വ​ലി​പ്പ​ത്തി​ൽ, ശ​ർ​ക്ക​ര പാ​നി​യാ​ക്കി​യ​ത് - അ​ര​ക്ക​പ്പ്, മു​ള​കു​പൊ​ടി - ഒ​രു ടേ​ബി​ൾ​സ്പൂ​ൺ, മ​ല്ലി​പ്പൊ​ടി - ഒ​രു ടീ​സ്പൂ​ൺ, ഉ​ലു​വ​പ്പൊ​ടി - ഒ​രു ടീ​സ്പൂ​ൺ, ഉ​പ്പ്, താ​ളി​ക്കാ​ൻ എ​ണ്ണ, ക​ടു​ക്, ക​റി​വേ​പ്പി​ല.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

പു​ളി പി​ഴി​ഞ്ഞ് വ​യ്ക്കു​ക. മ​സാ​ല​പ്പൊ​ടി​ക​ൾ എ​ല്ലാം എ​ണ്ണ​യി​ല്ലാ​തെ മൂ​പ്പി​ച്ച് ഇ​ഞ്ചി വ​റു​ത്തു​വ​ച്ച​തി​ൽ ചേ​ർ​ത്ത് ന​ല്ല​താ​യി അ​ര​ച്ചെ​ടു​ക്കു​ക. ഇ​വ​യെ​ല്ലാം ഒ​രു ചു​വ​ട് ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ലാ​ക്കി അ​ല്പം ഉ​പ്പും വെ​ള്ള​വും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് പു​ളി​യും ശ​ർ​ക്ക​ര​യും ചേ​ർ​ത്തി​ള​ക്കി ന​ല്ല​തു​പോ​ലെ യോ​ജി​പ്പി​ച്ച് പാ​ക​മാ​യാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. അ​വ​സാ​നം താ​ളി​പ്പി​നു​ള്ള എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കി​ട്ട് പൊ​ട്ടി​യ​തി​നു​ശേ​ഷം ഇ​ത് ഇ​ഞ്ചി​ക്ക​റി​യി​ൽ ചേ​ർ​ത്തി​ള​ക്കു​ക. കു​റി​കി​യി​രി​ക്ക​ണം. സൂ​ക്ഷി​ച്ചാ​ൽ ഏ​റെ​നാ​ൾ ഇ​രി​ക്കും.

നാ​ര​ങ്ങാ​ക്ക​റി

ചെ​റു​നാ​ര​ങ്ങ - പ​ത്തെ​ണ്ണം നാ​ലാ​യി കീ​റി​യ​ത്, ഇ​ഞ്ചി - ഒ​രി​ഞ്ച് ക​ഷ​ണം, വെ​ളു​ത്തു​ള്ളി -പ​ത്ത് അ​ല്ലി, എ​ണ്ണ - അ​ര​ക്ക​പ്പ്, ക​ടു​ക്, ഉ​ലു​വ - ഒ​രു ടീ​സ്പൂ​ൺ വീ​തം, ക​റി​വേ​പ്പി​ല, മ​ഞ്ഞ​ൾ - അ​ര ടീ​സ്പൂ​ൺ, മു​ള​കു​പൊ​ടി - അ​ര​ക്ക​പ്പ്, കാ​യ​പ്പൊ​ടി - ഒ​രു ടീ​സ്പൂ​ൺ, വി​നാ​ഗി​രി - മൂ​ന്ന് ടേ​ബി​ൾ​സ്പൂ​ൺ, ഉ​പ്പ്.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

കു​റ​ച്ച് വെ​ള്ളം തി​ള​പ്പി​ച്ച് ഉ​പ്പും നാ​ര​ങ്ങ​യും ചേ​ർ​ത്ത് തൊ​ലി വേ​വു​ന്ന​തു​വ​രെ വേ​വി​ച്ച് വ​യ്ക്കു​ക. ത​ണു​ത്ത​തി​നു​ശേ​ഷം എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്, ഉ​ലു​വ, ക​റി​വേ​പ്പി​ല എ​ന്നി​വ ഇ​ട്ട് പൊ​ട്ടി​യാ​ൽ ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ഇ​ട്ട് മൂ​പ്പി​ച്ച് മ​സാ​ല​പ്പൊ​ടി​ക​ൾ ചേ​ർ​ത്ത് ഇ​ള​ക്കി നാ​ര​ങ്ങ​യി​ൽ ചേ​ർ​ക്കു​ക. ഇ​വ പാ​ക​ത്തി​നു കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​ച്ച് കാ​ൽ ക​പ്പ് വി​നാ​ഗി​രി​യും ഉ​പ്പു പോ​രെ​ങ്കി​ൽ ആ​വ​ശ്യ​ത്തി​നു ചേ​ർ​ത്ത് ഇ​ള​ക്കി ത​യാ​റാ​ക്കാം.

പ​ഴ​പ്ര​ഥ​മ​ൻ

ന​ല്ല​തു​പോ​ലെ പ​ഴു​ത്ത ഏ​ത്ത​യ്ക്ക - ആ​റെ​ണ്ണം, തേ​ങ്ങ ചു​ര​ണ്ടി​യ​ത് - ഒ​ന്ന്, ശ​ർ​ക്ക​ര ഉ​രു​ക്കി അ​രി​ച്ച പാ​നി - മൂ​ന്ന് ക​പ്പ്, നെ​യ്യ് - അ​ര​ക്ക​പ്പ്, മു​ന്തി​രി, അ​ണ്ടി​പ്പ​രി​പ്പ്, തേ​ങ്ങാ​ക്കൊ​ത്ത് എ​ല്ലാം​കൂ​ടി - അ​ര​ക്ക​പ്പ്, ഏ​ല​യ്ക്കാ പൊ​ടി​ച്ച​ത് - ഒ​രു ടീ​സ്പൂ​ൺ.

ഉ​ണ്ടാ​ക്കു​ന്ന​വി​ധം

പ​ഴം തൊ​ലി​യും അ​ക​ത്തെ കു​രു​വും ക​ള​ഞ്ഞ് അ​രി​ഞ്ഞ​ത് ചൂ​ടു​വെ​ള്ള​ത്തി​ൽ ഇ​ട്ട് വേ​വി​ക്കു​ക. ഇ​തു വെ​ന്ത​തി​നു​ശേ​ഷം ശ​ർ​ക്ക​ര പാ​നി ഒ​ഴി​ക്കു​ക. തു​ട​ർ​ച്ച​യാ​യി ഇ​ള​ക്ക​ണം. തേ​ങ്ങ ചു​ര​ണ്ടി​യ​തി​ന്‍റെ ഒ​ന്നാം പാ​ൽ ഒ​രു ക​പ്പും ര​ണ്ടാം പാ​ൽ ര​ണ്ടു ക​പ്പും ത​യാ​റാ​ക്കു​ക. ശ​ർ​ക്ക​ര​യി​ട്ട് കു​റു​കി​വ​ന്നാ​ൽ ര​ണ്ടാം പാ​ൽ ചേ​ർ​ത്ത് വീ​ണ്ടും ഇ​ള​ക്കു​ക. നെ​യ്യ് ചൂ​ടാ​ക്കി വ​റു​ക്കാ​നു​ള്ള കൂ​ട്ട് വ​റു​ത്ത് കോ​രു​ക. ര​ണ്ടാം പാ​ൽ ചേ​ർ​ത്ത് കു​റു​കി​യാ​ൽ ഒ​ന്നാം പാ​ലും വ​റു​ത്ത കൂ​ട്ടും നെ​യ്യും എ​ല്ലാം​കൂ​ടി പാ​യ​സത്തി​ലേ​ക്ക് ഒ​ഴി​ച്ച് ഇ​ള​ക്കി വാ​ങ്ങി​വ​യ്ക്കാം. ഏ​ല​യ്ക്കാ​പ്പൊ​ടി ചേ​ർ​ത്ത് ഇ​ള​ക്കി വി​ള​ന്പാം.

ഓമന ജേക്കബ്