അലിസിൻ മേന്മയിൽ വെളുത്തുള്ളി
വെ​ളു​ത്തു​ള​ളി​യു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​തി​ലു​ള​ള സ​ൾ​ഫ​ർ അ​ട​ങ്ങി​യ അ​ലി​സി​ൻ എ​ന്ന സം​യു​ക്ത​മാ​ണ്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി ഇ​തി​നു​ണ്ട്. ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് സ്വ​ഭാ​വ​വും അ​ലി​സി​നു​ണ്ട്.

ഹൃ​ദ​യ​ത്തി​നു പ്രി​യം

ഹൃ​ദ​യം, ര​ക്ത​സ​ഞ്ചാ​ര വ്യ​വ​സ്ഥ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം; ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, കൊ​റോ​ണ​റി ഹൃ​ദ​യ രോ​ഗ​ങ്ങ​ൾ, ഹൃ​ദ​യാ​ഘാ​തം, ആ​ർ​ട്ടീ​രി​യോ സ്ളീ​റോ​സി​സ് (ര​ക്ത​ധ​മ​നി​ക​ളു​ടെ ക​ട്ടി കൂ​ടി ഉ​ൾ​വ്യാ​സം കു​റ​യു​ന്ന അ​വ​സ്ഥ) എ​ന്നി​വ ത​ട​യു​ന്ന​തി​നു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. 600 - 900 മി​ല്ലി​ഗ്രാം വെ​ളു​ത്തു​ള​ളി ശീ​ല​മാ​ക്കു​ന്ന​ത് ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലി​ന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം. അ​തേ​സ​മ​യം ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലി​ന്‍റെ തോ​തി​ൽ കു​റ​വു​ണ്ടാ​കാ​തെ ക​രു​തു​ന്നു.

പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കും...

ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തി​നും ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​ൽ വെ​ളു​ത്തു​ള്ളി​ക്കു മു​ഖ്യ പ​ങ്കു​ണ്ട്. ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഇ​തു ഗു​ണ​പ്ര​ദം. എ​ന്നാ​ൽ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​ർ വെ​ളു​ത്തു​ള​ളി എ​ത്ര​ത്തോ​ളം അ​ള​വി​ൽ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തു സം​ബ​ന്ധി​ച്ച് ചി​കി​ത്സ​ക​ന്‍റെ ഉ​പ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്.

ഇ​ൻ​സു​ലി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.