കൈ ഉയർത്തല്ലേ അപകടമാകും...
സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മൂ​ലം കൈ​ക​ൾ​ക്ക് പ​രി​ക്കേ​റ്റ യു​വാ​വ് ന​ഷ്ട​പ​രി​ഹാ​രം തേ​ടി മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട ട്രൈ​ബ്യൂ​ണ​ലി​ന് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.

ത​ന്‍റെ കൈ​ക​ൾ​ക്ക് സ്ഥി​ര​മാ​യ അം​ഗ​വൈ​ക​ല്യ​മാ​ണ് ഈ ​വാ​ഹ​നാ​പ​ക​ടം മൂ​ലം ഉ​ണ്ടാ​യ​തെ​ന്നും അ​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. പ​രി​ക്കേ​റ്റ യു​വാ​വി​നെ എം.​എ.​സി.​റ്റി കോ​ട​തി​യി​ലെ സാ​ക്ഷി​ക്കൂ​ട്ടി​ൽ ക​യ​റ്റി​നി​ർ​ത്തി വ​ക്കീ​ൽ ക്രോ​സ് വി​സ്താ​രം ന​ട​ത്തു​ക​യാ​ണ്.

വ​ക്കീ​ൽ: "നി​ങ്ങ​ളു​ടെ ഏ​ത് കൈ​ക്കാ​ണ് അ​പ​ക​ടം പ​റ്റി​യ​ത്?"
യു​വാ​വ്: "ര​ണ്ടു കൈ​ക്കും അ​പ​ക​ടം​പ​റ്റി. "
വ​ക്കീ​ൽ: "നി​ങ്ങ​ളു​ടെ കൈ​ക​ൾ എ​ത്ര ഉ​യ​ര​ത്തി​ൽ ഇ​പ്പോ​ൾ പൊ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് കാ​ണി​ക്കാ​മോ?
വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി ഇ​രു​കൈ​ക​ളും ഉ​യ​ർ​ത്താ​ൻ യു​വാ​വ് ശ്ര​മി​ക്കു​ന്നു.

വ​ക്കീ​ൽ: "ശ​രി, ഈ ​ബ​സ് അ​പ​ക​ട​ത്തി​ൽ കൈ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നു​മു​മ്പ് എ​ത്ര ഉ​യ​ര​ത്തി​ൽ നി​ങ്ങ​ൾ​ക്ക് കൈ​ക​ൾ ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നു?"
*ഉ​ട​ൻ​ത​ന്നെ യു​വാ​വ് ത​ന്‍റെ ര​ണ്ടു​കൈ​യും ത​ല​യ്ക്കു​മു​ക​ളി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു!**
അ​ങ്ങ​നെ ആ ​കേ​സി​ൽ ഒ​രു തീ​രു​മാ​ന​മാ​യി..

ന​ർ​മവി​സ്താ​രം
അഡ്വ. ഡി. ബി. ബിനു