Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ്യ പ്രകാശ്. പ്രേക്ഷകർ തിയറ്ററിലേക്ക് വീണ്ടും എത്തുന്പോൾ മലയാള സിനിമയുടെ മുന്നേറ്റ പാതയിൽ തന്റെ ആദ്യ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ യുവ കലാകാരി. കാവ്യ സംവിധാനം ചെയ്ത ആദ്യ ചിത്രം വാങ്ക് ഈ വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്.
അരങ്ങിലും അണിയറയിലും ഒരുപറ്റം സ്ത്രീ കലാകാരികളെ ഒപ്പം ചേർത്താണ് കാവ്യ തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. വനിതകളുടെ ചിറകിലേറി വാങ്ക് തിയറ്ററിലെത്തുന്നതിന്റെ ആകാംക്ഷയും അഭിമാനവും കാവ്യയുടെ വാക്കുകളിലുണ്ട്. മലയാളത്തിനു ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ. അച്ഛന്റെ പൈതൃക വഴിയേ മലയാളികൾക്കു പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ യുവ സംവിധായികയും...
സിനിമാ ഭാഷ്യം
ഉണ്ണി ആറിന്റെ ഏറെ പ്രശസ്തവും ചർച്ചയുമായ കഥയാണ് വാങ്ക്. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിൽ പോലും ചർച്ചയായ കഥയാണത്. ശരിക്കും അതൊന്നും അറിയാതെയാണ് ഞാൻ വാങ്കിന്റെ കഥയിൽ ആകൃഷ്ടയാകുന്നത്. അച്ഛനുമായുള്ള ഒരു പ്രോജക്ടിന്റെ ചർച്ചയ്ക്കാണ് ഉണ്ണി ആർ. ബാംഗ്ലൂരിൽ അച്ഛന്റെ ഓഫീസിൽ എത്തുന്നത്. അവിടെവെച്ചാണ് ഞാനും അദ്ദേഹവുമായി കൂടുതൽ സംസാരിക്കുന്നത്. ആ കൂട്ടത്തിൽ അദ്ദേഹം നിരവധി കഥകൾ എന്നോട് പറഞ്ഞു.
അപ്പോഴാണ് വാങ്കിന്റെ കഥയും പറയുന്നത്. അതിൽ എനിക്ക് കൂടുതൽ താത്പര്യമുണ്ടായി. ഞാൻ വളരെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ താത്പര്യം കണ്ടിട്ടാകാം അദ്ദേഹം വാങ്കിന്റെ കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുമൊക്കെ വളരെ വിശദമായി പറഞ്ഞു. എന്നാൽ അത്രയും സീനിയറായ അദ്ദേഹത്തോട് എന്റെ ആദ്യ സംവിധാന ചിത്രമായി വാങ്ക് ചോദിക്കാൻ ഞാൻ മടിച്ചു. പക്ഷേ, ഒരു അവസരത്തിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞു കാവ്യയ്ക്ക് ഈ കഥ സംവിധാനം ചെയ്തുകൂടെ എന്ന്. അങ്ങനെയാണ് വാങ്ക് സിനിമാ രൂപത്തിലേക്ക് എത്തുന്നത്.
വനിതാ എഴുത്തുകാരിയും സംവിധായികയും
മലയാളത്തിൽ ആദ്യമായാണ് ഒരു വനിതാ എഴുത്തുകാരിയും സംവിധായികയും ഒന്നിച്ചു വർക്ക് ചെയ്യുന്നത്. ഷബ്ന മുഹമ്മദിനെ എനിക്കു മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നു. ക്ലാസിക്കൽ ഡാൻസറാണ് ഷബ്നം. വാങ്കിന്റെ ചർച്ചാ വേളയിൽ എന്റെയും ഉണ്ണി സാറിന്റെയും തീരുമാനമായിരുന്നു ഇത് ഒരു വനിത എഴുതുന്നത് കൂടുതൽ നന്നാകുമെന്ന്. വാങ്ക് പറയുന്നത് നാലു പെണ്‍കുട്ടികളുടെ കഥയാണ്. അതിൽ റസിയയുടെ ആഗ്രഹ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള കഥയാണ്. അപ്പോൾ ആ പശ്ചാത്തലമറിയുന്ന ഒരാൾ എഴുതുന്നതാണ് നല്ലതെന്ന് ചിന്തിച്ചു.
അങ്ങനെയാണ് ഞാനും ഉണ്ണി സാറും കൊച്ചിയിൽ ഷബ്നത്തിനെ കാണുന്നത്. ചർച്ചാ വേളയിൽ കഥയ്ക്കാവശ്യമായ കുറച്ചു അഭിപ്രായങ്ങളും ആലോചനകളും ഷബ്നവും പങ്കുവെച്ചു. അപ്പോൾ തന്നെ ഞങ്ങൾ ഇരുവരും തീരുമാനിച്ചു വാങ്ക് ഷബ്നം തന്നെ എഴുതിയാൽ മതിയെന്ന്. ചിത്രത്തിൽ ഷബ്ന അഭിനയിച്ചിട്ടുമുണ്ട്.
ആരെയും നോവിക്കാതെ
വാങ്ക് വിളിക്കണമെന്ന് ആഗ്രഹിച്ച റസിയ എന്ന സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അഗാധമായ ഒരു ആഗ്രഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതവുമായി ചേർന്നു കിടക്കുന്ന ആ ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള യാത്രയാണ് ഇത്. എന്നാൽ ഒരു മത വിഭാഗവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മതത്തെയും നോവിക്കാതെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. വാങ്ക് എന്നത് റസിയയുടെ ജീവിതത്തിന്റെ സംഗീതമാണ്. അവളുടെ ഓരോ വളർച്ചാ ഘട്ടത്തിലും അത് ഇഴ ചേർന്ന് കിടന്നിരുന്നു. അതു തിയറ്ററിലെത്തുന്പോൾ പ്രേക്ഷകർക്ക് അനുഭവിക്കാനാകും.
നാലു പെണ്‍കുട്ടികൾ
വ്യത്യസ്തമായ ഓരോ ആഗ്രഹ പൂർത്തീകരണത്തിനായി മുന്നിട്ടിറങ്ങിയ നാലു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം. ആ സമയത്താണ് തണ്ണീർമത്തൻ ദിനങ്ങൾ ഞാൻ ബംഗളൂരുവിൽ കാണുന്നത്. അതു കണ്ടു കഴിഞ്ഞപ്പോൾ തന്നെ അനശ്വരയാണ് റസിയയെ അവതരിപ്പിക്കേണ്ടതെന്നു മനസിലുറപ്പിച്ചു. സിനിമ കഴിഞ്ഞ ഉടൻ നന്പറെടുത്ത് വിളിച്ചപ്പോൾ അനശ്വര മറ്റൊരു സിനിമയുടെ ആവശ്യത്തിനായി ബംഗളൂരുവിലുണ്ടായിരുന്നു. ഉടൻ തന്നെ അനശ്വരയെയും അമ്മയെയും കണ്ട് കഥ പറഞ്ഞു. അങ്ങനെയാണ് റസിയയായി അനശ്വര എത്തുന്നത്. എല്ലാം ഒരു നിമിത്തം പോലെ സംഭവിച്ചു.
നന്ദനയെയും മീനാക്ഷിയെയും അതിനുമുന്‍പുതന്നെ മറ്റു കഥാപാത്രങ്ങൾക്കായി കാസ്റ്റ് ചെയ്തിരുന്നു. തണ്ണീർമത്തൻ കണ്ടപ്പോൾ നാലാമത്തെ പെണ്‍കുട്ടിയായി ഗോപിക രമേശ് തന്നെ മതിയെന്നു തീരുമാനിച്ചത്. അങ്ങനെയാണ് അവർ നാലുപേരും വാങ്കിലെത്തുന്നത്. വിനീത്, സരസ ബാലുശേരി, തെസ്നി ഖാൻ, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, മേജർ രവി, ജോയി മാത്യു തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
അച്ഛന്റെ പിൻബലം
ചെറുപ്പം മുതൽ തന്നെ സിനിമ ആയിരുന്നു എന്റെ സ്വപ്നം. സിനിമയാണ് പഠിച്ചതും. പിന്നീട് കുറച്ചു നാൾ കോർപറേറ്റ് മേഖലയിൽ ജോലിയൊക്കെ ചെയ്തെങ്കിലും സിനിമയിലേക്കു തന്നെ തിരികെ എത്തി. എന്റെ ആഗ്രഹങ്ങൾ അച്ഛന് അറിയാവുന്നതുകൊണ്ടു തന്നെ പിന്തുണ എന്നുമുണ്ടായിരുന്നു. സിനിമ പഠിക്കണമെങ്കിൽ തനിക്കൊപ്പം നിൽക്കേണ്ട എന്നാണ് അച്ഛൻ പറഞ്ഞത്. കാരണം അച്ഛനൊപ്പം സിനിമയിൽ വർക്കു ചെയ്യുന്പോൾ മകൾ എന്ന പരിഗണന എപ്പോഴുമുണ്ടാകും. അങ്ങനെയാണ് സംവിധായകൻ മൃദുൽ നായരുടെ സംവിധാന സഹായിയായി തീരുന്നത്. അദ്ദേഹത്തിനൊപ്പം മൂന്നു വർഷത്തോളം നിരവധി പരസ്യചിത്രങ്ങളിലും ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ബി ടെക് എന്ന ചിത്രത്തിലും അസോസിയേറ്റായി പ്രവർത്തിച്ചു.
പിന്നീട് സ്വതന്ത്രമായി ഞാൻ പരസ്യ സംവിധാന രംഗത്തേക്ക് വന്നതിന്റെ മുന്നാംമാസത്തിലാണ് വാങ്ക് എന്റെ ആദ്യ പ്രോജക്ടായി മാറുന്നത്. ഈ കാലയളവിൽ നിരവധി ലോകോത്തര സിനിമകൾ കാണാനും പഠിക്കാനും അച്ഛൻ പിന്തുണച്ചു. വാങ്കിന്റെ ഷൂട്ടിംഗ് സെറ്റിൽ ഒന്നു രണ്ടു ദിവസം മാത്രമാണ് അച്ഛൻ വന്നത്. തന്റെ പാതയിലേക്കു ഞാനും എത്തിയതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ട്.
തിയറ്ററിൽ തന്നെ റിലീസ്
2020 മാർച്ചിൽ റിലീസ് നിശ്ചയിച്ചതിന്റെ കുറച്ചു ദിവസങ്ങൾക്കു മുന്‍പാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനിടയിൽ പല സാധ്യതകൾ മുന്നിലെത്തിയപ്പോഴും ഈ ചിത്രം തിയറ്ററിൽ പ്രേക്ഷകർ കാണണമെന്നുള്ള ഞങ്ങളുടെ ടീമിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു നിർമാതാക്കളായ സിറാജുദ്ദീൻ, ഷബീർ എന്നിവർ. എന്റെയും ഷബ്നയുടെയും ആദ്യചിത്രമാണ്. കാത്തിരിപ്പിനൊടുവിൽ ചിത്രം വെള്ളിയാഴ്ച പ്രേക്ഷകർക്കു മുന്നിലെത്തുന്പോൾ അതിനൊപ്പം നിന്ന നിർമാതാക്കളോടാണ് മനസ് നിറയെ നന്ദി.
ലിജിൻ കെ. ഈപ്പൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ

ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
പ്രതിപക്ഷത്തിന് തിരിച്ചടി; വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top