സ്വാ​ദി​ഷ്ട​ഭോ​ജ​ന​വും വി​ശി​ഷ്ട സേ​വ​ന​വും
പ​രി​ച​ര​ണ​ത്തി​നു നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​ണ് ഓ​രോ ഭോ​ജ​ന​ശാ​ല​യു​ടെ​യും ജീ​വ​നാ​ഡി. പ്ര​സ​ന്ന​വ​ദ​ന​രാ​യി, ക​സ്റ്റ​മേ​ഴ്സി​നോ​ടു കു​ശ​ലം പ​റ​ഞ്ഞ്, കു​ഞ്ഞു​ങ്ങ​ളെ ര​സി​പ്പി​ച്ച്, സ​ദാ സേ​വ​ന​നി​ര​ത​രാ​യി കാ​ത്തു​നി​ൽ​ക്കു​ന്ന ഈ ​ജോ​ലി​ക്കാ​രെ ക​ണ്ടു​പ​ഠി​ക്കാ​ൻ ഏ​റെ​യു​ണ്ട്.

മ​റ​ക്കാ​നാ​വാ​ത്ത, ര​സ​ക​ര​മാ​യ ഒ​ര​നു​ഭ​വം (കോ​വി​ഡ് വ്യാ​പ​ന​ത്തി​നു മു​ന്പാ​ണ്). പാ​ശ്ചാ​ത്യ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ഞാ​നും സ​ഹോ​ദ​രി ബ്രി​ജി​റ്റും​കൂ​ടി പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു ക​യ​റി. ഒ​രു സാ​ധാ​ര​ണ​സ്ഥ​ല​മാ​ണ്. ഭ​ക്ഷ​ണം രു​ചി​ക​ര​മാ​യ​തി​നാ​ലാ​വാം ഓ​രോ മേ​ശ​യ്ക്കു​ചു​റ്റും ഒ​രു​പാ​ടു​പേ​ർ വീ​ത​മു​ണ്ട്. പ​തി​നെ​ട്ടു വ​യ​സ് തോ​ന്നി​ക്കു​ന്ന ഒ​രു സു​ന്ദ​രി​പ്പെ​ൺ​കു​ട്ടി-​വ​സ്ത്ര​ത്തി​ൽ ലോ​റ എ​ന്ന പേ​ർ പി​ൻ ചെ​യ്തി​ട്ടു​ണ്ട്. കു​ട്ടി ന​ട​ന്ന് ഓ​ർ​ഡ​ർ എ​ടു​ക്കു​ക​യും വി​ഭ​വ​ങ്ങ​ൾ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ഞ​ങ്ങ​ളെ ഒ​രു വ​ശ​ത്തു​ള്ള ചെ​റി​യ വ​ട്ട​മേ​ശ​യ്ക്ക​രു​കി​ൽ ഇ​രു​ത്തി. ഓ​ർ​ഡ​ർ കു​റി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

സ​മ​യ​മേ​റെ ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ൻ ലോ​റ​യെ ഓ​ർ​മ​പ്പെ​ടു​ത്തി. സോ​റി എ​ന്നു പ​റ​ഞ്ഞി​ട്ട് അ​വ​ൾ വീ​ണ്ടും ഓ​ട്ട​മാ​ണ്. ഒ​ടു​വി​ൽ ഭ​ക്ഷ​ണം എ​ത്തി. ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​ത്ത ഓ​രോ ഗ്ലാ​സ് ഫ്രൂ​ട്സ് ജ്യൂ​സും​കൂ​ടി കൊ​ണ്ടു​വ​ച്ചു. ബി​ൽ ത​ന്നി​ല്ല. ചോ​ദി​ച്ച​പ്പോ​ൾ ഭ​ക്ഷ​ണം ത​രാ​ൻ താ​മ​സി​ച്ചു​പോ​യ​ത് അ​വ​ളു​ടെ കു​റ്റ​മാ​ണെ​ന്നും ഞ​ങ്ങ​ളു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ത​ന്‍റെ സ​മ്മാ​ന​മാ​യി ക​രു​ത​ണ​മെ​ന്നും പ​റ​ഞ്ഞു. ഞ​ങ്ങ​ൾ എ​ഴു​ന്നേ​റ്റ​പ്പോ​ൾ ഓ​രോ ചോ​ക്ലേ​റ്റും ത​ന്ന് പു​ഞ്ചി​രി​യോ​ടെ കൈ​വീ​ശി യാ​ത്ര​യ​യ​ച്ചു. ഞ​ങ്ങ​ൾ തീ​ർ​ത്തും അ​പ​രി​ചി​ത​രാ​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​രാ​ണ് എ​ന്ന് ഓ​ർ​ക്കു​ക.

ലോ​റ ആ ​ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​സ്ഥ​യ​ല്ല. പ​ക്ഷേ, ആ​രോ​ഗ്യ​ക​ര​മാ​യ ഉ​ട​മ​സ്ഥ​താ​ബോ​ധം അ​വ​ൾ​ക്കു ന​ല്ക​പ്പെ​ട്ടി​ട്ടു​ണ്ട്. "അ​തി​ഥീ​ദേ​വോ ഭ​വ!' എ​ന്ന ത​ത്വം ശ​രി​ക്കും പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന, അ​തി​ഥി​ക്കും ആ​തി​ഥേ​യ​നും ഉ​ട​മ​യ്ക്കും ന​ന്മ​വ​രു​ത്തു​ന്ന ഈ ​ശൈ​ലി​യി​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ങ്ങ​നെ വ​ള​രാ​തെ​യി​രി​ക്കും? അ​നു​ക​ര​ണീ​യ​മ​ല്ലേ ഇ​ത്?

സി​സി​ലി​യാΩ പെ​രു​ബ്ബ​നാ​നി
[email protected]