സ്റ്റൈ​ലി​ഷ് DQ
കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന കു​റു​പ്പ് , ക​രി​യ​റി​ൽ ആ​ദ്യ​ത്തെ മു​ഴു​നീ​ള പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ല്യൂ​ട്ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സ്റ്റൈ​ലി​ഷ് വേ​ഷ​ങ്ങ​ളി​ലാ​ണ് ദു​ൽ​ഖ​ർ ഇ​നി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്....

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ര​ണ്ടു സ്റ്റൈ​ലി​ഷ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഇ​നി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലേ​ക്കെ​ത്തു​ന്ന​ത്. ഒ​രാ​ൾ വി​ല്ല​നെ​ങ്കി​ൽ മ​റ്റൊ​രാ​ൾ നാ​യ​ക​ൻ.

കേ​ര​ള​ത്തി​ലെ കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കു​റു​പ്പാ​ണ് ഇ​തി​ൽ ആ​ദ്യം എ​ത്തു​ന്ന ചി​ത്രം. സു​കു​മാ​ര​ക്കു​റു​പ്പാ​യി വേ​റി​ട്ട ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് താ​രം വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ ഒ​രു​ങ്ങു​ന്ന സ​ല്യൂ​ട്ടി​ൽ ക​രി​യ​റി​ൽ ആ​ദ്യ​ത്തെ മു​ഴു​നീ​ള പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദു​ൽ​ഖ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ബോ​ബി സ​ഞ്ജ​യു​ടെ തി​ര​ക്ക​ഥ​യി​ൽ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​ല്യൂ​ട്ടി​ൽ ബോ​ളി​വു​ഡ് താ​ര​വും മോ​ഡ​ലു​മാ​യ ഡ​യാ​ന പെ​ന്‍റി​യാ​ണ് നാ​യി​ക. മ​നോ​ജ് കെ. ​ജ​യ​ൻ, അ​ല​ൻ​സി​യ​ർ, ബി​നു പ​പ്പു, വി​ജ​യ​കു​മാ​ർ, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. വേ​ഫെ​യ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ദു​ൽ​ഖ​റും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സും ഒ​രു​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്. വേ​ഫെ​യ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്. കൊ​ല്ലം, കാ​സ​ർ​ഗോ​ഡ് എ​ന്നി​വ​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ​സ്. അ​സ്ലം കെ. ​പു​ര​യി​ൽ ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് ശ്രീ​ക​ർ പ്ര​സാ​ദ്. തെ​ന്നി​ന്ത്യ​യി​ലെ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​നു സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

പി​സ, ജി​ഗ​ർ​ത​ണ്ട, മ​ദ്രാ​സ്, ക​ബാ​ലി, കാ​ല, പ​രി​യേ​റും പെ​രു​മാ​ൾ, വ​ട ചെ​ന്നൈ തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സ​ന്തോ​ഷ് നാ​രാ​യ​ണ​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ മും​ബൈ പോ​ലീ​സി​നു ശേ​ഷം ബോ​ബി സ​ഞ്ജ​യ്- റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ടീം ​വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ത്രി​ല്ല​ർ ചി​ത്ര​മാ​ണ് സ​ല്യൂ​ട്ട്.

പ്രേ​ക്ഷ​ക​ർ ഏ​റെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് കു​റു​പ്പ്. ദു​ൽ​ഖ​റി​ന്‍റെ ആ​ദ്യ ചി​ത്രം സെ​ക്ക​ൻ​ഡ് ഷോ​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ൻ ശ്രീ​നാ​ഥു​മാ​യി വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണ് കു​റു​പ്പ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ക. ‘36 വ​ർ​ഷ​ങ്ങ​ൾ, ആ​യി​ര​ത്തി​ല​ധി​കം യാ​ത്ര​ക​ൾ, എ​ല്ലാം ഒ​രേ​യൊ​രു ആ​ൾ​ക്കാ​യി.. സു​കു​മാ​ര​ക്കു​റു​പ്പ്...’ എ​ന്ന സം​ഭാ​ഷ​ണ​ത്തോ​ടെ എ​ത്തി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​നു ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്.

40 കോ​ടി​യി​ല​ധി​കം രൂ​പ മു​ത​ൽ മു​ട​ക്കി എം ​സ്റ്റാ​ർ ഫി​ലിം​സി​ന്‍റെ​യും വേ​ഫെ​യ​റ​ർ ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ നാ​യ​ക​നാ​യ ദു​ൽ​ഖ​ർ ത​ന്നെ​യാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ജി​തി​ൻ കെ. ​ജോ​സ് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഡാ​നി​യേ​ൽ സാ​യൂ​ജ് നാ​യ​രും കെ.​എ​സ്. അ​ര​വി​ന്ദും ചേ​ർ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

നി​മി​ഷ് ര​വി ഛായാ​ഗ്ര​ഹ​ണ​വും സു​ഷി​ൻ ശ്യാം ​സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. മൂ​ത്തോ​ൻ ഫെ​യിം ശോ​ഭി​ത ധു​ലി​പാ​ല​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ൻ, സ​ണ്ണി വെ​യ്ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, വി​ജ​യ​രാ​ഘ​വ​ൻ, പി. ​ബാ​ല​ച​ന്ദ്ര​ൻ, സു​ര​ഭി ല​ക്ഷ്മി, ശി​വ​ജി​ത് പ​ദ്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്രം മേ​യ് അ​വ​സാ​ന​ത്തോ​ടെ തി​യ​റ്റ​റി​ലെ​ത്തും.