ജിം ​റീ​വ്സ് പാ​ട്ടു​ക​ളാ​ൽ തെ​ളി​യു​ന്ന മു​ഖം
ശു​ദ്ധ പാ​ശ്ചാ​ത്യ സം​ഗീ​തം ആ​സ്വ​ദി​ക്കു​ന്ന​വ​രു​ടെ ആ​ത്മാ​വി​ന്‍റെ ഉ​ള്ള​റ​ക​ളെ തേ​ൻ​കൊ​ണ്ടു നി​റ​ച്ച ഗാ​യ​ക​നാ​യി​രു​ന്നു ജിം ​റീ​വ്സ്

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഗാ​യ​ക​രി​ൽ വെ​ൽ​വെ​റ്റ് ശ​ബ്ദ​ത്തി​ൽ ഗാ​ന​മാ​ല​പി​ക്കു​ന്ന​താ​ര് എ​ന്നു ചോ​ദി​ച്ചാ​ൽ ഉ​ത്ത​രം ജിം ​റീ​വ്സ് എ​ന്നാ​യി​രി​ക്കും. ശു​ദ്ധ പാ​ശ്ചാ​ത്യ സം​ഗീ​തം ആ​സ്വ​ദി​ക്കു​ന്ന​വ​രു​ടെ ആ​ത്മാ​വി​ന്‍റെ ഉ​ള്ള​റ​ക​ളെ തേ​ൻ​കൊ​ണ്ടു നി​റ​ച്ച ഗാ​യ​ക​നാ​യി​രു​ന്നു ജിം ​റീ​വ്സ്.

ചെ​വി​ക​ൾ​കൊ​ണ്ടു മാ​ത്രം ഗാ​നാ​സ്വാ​ദ​നം ന​ട​ത്തു​ന്ന​വ​ർ ജിം ​റീ​വ്സി​നോ​ടു പൊ​റു​ക്കു​ക. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ൾ അ​ത്ത​ര​ക്കാ​ർ​ക്കു​ള്ള​ത​ല്ല! ഹൃ​ദ​യ​ത്തി​ന്‍റെ ലോ​ല​ത​ന്ത്രി​ക​ളെ തൊ​ട്ടു​ണ​ർ​ത്തി ആ​സ്വാ​ദ​ന​ത്തി​ന്‍റെ സ്വ​ർ​ഗീ​യ നി​മി​ഷ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ജിം ​റീ​വ്സി​ന്‍റെ രീ​തി.


ന​ഷ്ട​പ്ര​ണ​യം

ന​ഷ്ട​പ്ര​ണ​യ​ത്തി​ന്‍റെ വി​ഷാ​ദ ദ​ള​ങ്ങ​ൾ ആ​സ്വാ​ദ​ക​ന്‍റെ ഉ​ള്ളി​ൽ വി​രി​യി​ക്കു​ന്ന നി​ര​വ​ധി ഗാ​ന​ങ്ങ​ൾ ജിം ​റീ​വ്സി​ന്‍റേ​താ​യി ഉ​ണ്ട്. ഹി ​വി​ൽ ഹാ​വ് ടു ​ഗോ, വെ​ൻ യു ​ആ​ർ ഗോ​ണ്‍, ബ്ലൂ ​സൈ​ഡ് ഓ​ഫ് ലോ​ണ്‍​സം, ഗി​ൽ​റ്റി, ഐ ​വോ​ണ്‍​ട് ഫൊ​ർ​ഗെ​റ്റ് യു ​തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ൾ ജിം ​റീ​വ്സ് ത​ന്‍റെ ബാ​രി​റ്റോ​ണ്‍ (താ​ഴ്ന്ന ശ്രു​തി​യി​ലു​ള്ള ശ​ബ്ദം)​കൊ​ണ്ട് ഹൃ​ദ​യ​സ്പ​ർ​ശി​യാ​ക്കി.

ജിം ​റീ​വ്സി​ന്‍റെ ഇ​ത്ത​രം ഗാ​ന​ങ്ങ​ൾ ജ​ന​ഹൃ​ദ​യ​ങ്ങ​ളെ തെ​ല്ലൊ​ന്നു​മ​ല്ല ആ​ർ​ദ്ര​മാ​ക്കി​യി​ട്ടു​ള്ള​ത്. വീ ​താ​ങ്ക് ദീ, ​ടെ​യ്ക് മൈ ​ഹാ​ൻ​ഡ് പ്രെ​ഷ​സ് ലോ​ർ​ഡ് തു​ട​ങ്ങി​യ​വ ജിം ​റീ​വ്സ് ആ​ല​പി​ച്ച ഗോ​സ്പ​ൽ ഗാ​ന​ങ്ങ​ളാ​ണ്. ജിം​ഗി​ൾ ബെ​ൽ​സ്, ഓ ​കം ഓ​ൾ യീ ​ഫെ​യ്ത്ത്ഫു​ൾ, സൈ​ല​ന്‍റ് നൈ​റ്റ് ഹോ​ളി നൈ​റ്റ്, മേ​രീ​സ് ബോ​യ് ചൈ​ൽ​ഡ് തു​ട​ങ്ങി ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളു​ടെ ഒ​രു നി​ര​ത​ന്നെ​യു​ണ്ട് ജിം ​റീ​വ്സി​ന്‍റേ​താ​യി.

തു​ട​ക്കം റേ​ഡി​യോ ഷോ

​അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലെ ഗാ​ലോ​വേ എ​ന്ന ചെ​റു​പ​ട്ട​ണ​ത്തി​ൽ ജ​നി​ച്ച ജിം ​റീ​വ്സി​ന്‍റെ മു​ഴു​വ​ൻ പേ​ര് ജ​യിം​സ് ട്രാ​വി​സ് റീ​വ്സ് എ​ന്നാ​യി​രു​ന്നു. ജ​നി​ച്ചു പ​ത്താം​മാ​സ​ത്തി​ൽ കൊ​ച്ചു​ജി​മ്മി​നു ത​ന്‍റെ പി​താ​വി​നെ ന​ഷ്ട​മാ​യി. ഒ​ൻ​പ​തു മ​ക്ക​ളു​ള്ള കു​ടും​ബം പു​ല​ർ​ത്താ​ൻ ജിം ​റീ​വ്സി​ന്‍റെ അ​മ്മ തെ​ര​ഞ്ഞെ​ടു​ത്ത​ത് കൃ​ഷി​യാ​യി​രു​ന്നു. ചെ​റു​പ്രാ​യ​ത്തി​ൽ റീ​വ്സ് ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ഗ്രാ​മ​ഫോ​ണി​ൽ ജി​മ്മി റോ​ജേ​ഴ്സ് എ​ന്ന ഗാ​യ​ക​ന്‍റെ ഗാ​ന​ങ്ങ​ൾ ധാ​രാ​ളം കേ​ട്ടി​രു​ന്നു.

അ​വ അ​വ​നി​ൽ സം​ഗീ​ത​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം വ​ള​ർ​ത്തി. 12-ാം വ​യ​സി​ൽ കൊ​ച്ചു​റീ​വ്സ് ഷ്രീ​വ് പോ​ർ​ട്ട് എ​ന്ന സ്ഥ​ല​ത്ത് ഒ​രു റേ​ഡി​യോ ഷോ​യി​ൽ പാ​ടി. പ്ര​ഫ​ഷ​ണ​ൽ ബെ​യ്സ് ബോ​ൾ ക​ളി​ക്കാ​ര​നാ​യി​ത്തീ​ർ​ന്ന റീ​വ്സ് മു​ട്ടി​നു പ​റ്റി​യ പ​രി​ക്കി​നു​ശേ​ഷം സം​ഗീ​ത​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തി. ത​ന്‍റെ സ്വ​ര​മാ​ധു​ര്യ​ത്തെ ബ്രോ​ഡ്കാ​സ്റ്റിം​ഗി​ൽ വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ റീ​വ്സി​നു ക​ഴി​ഞ്ഞി​രു​ന്നു.

ഒ​രി​ക്ക​ൽ ജിം ​റീ​വ്സ് ഹോ​സ്റ്റ് ചെ​യ്തി​രു​ന്ന ലൂ​സി​യാ​ന റൈ​ഡ് പ്രോ​ഗ്രാ​മി​ൽ എ​ത്താ​മെ​ന്നേ​റ്റി​രു​ന്ന ഹാ​ൻ​ക് വി​ല്യം​സി​ന് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​ന്ദ​ർ​ഭ​ത്തി​നൊ​ത്തു​യ​ർ​ന്ന റീ​വ്സ് ചി​ല ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്നു, അ​വ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു. മെ​ക്സി​ക്ക​ൻ ജോ ​എ​ന്ന ഗാ​നം 1953-ലെ ​ടോ​പ് ഓ​ഫ് ദി ​ചാ​ർ​ട്ട് ആ​യി​രു​ന്നു. അ​തേ വ​ർ​ഷം ഇ​റ​ങ്ങി​യ ബിം​ബോ അ​ദ്ദേ​ഹ​ത്തി​ന് ക​ണ്‍​ട്രി ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ ഗാ​യ​ക​ൻ എ​ന്ന ലേ​ബ​ൽ ന​ൽ​കി.

ശാ​ന്തം, ഗം​ഭീ​രം

ചു​ണ്ടു​ക​ൾ മൈ​ക്കി​നോ​ട് വ​ള​രെ അ​ടു​പ്പി​ച്ച് താ​ഴ്ന്ന ശ്രു​തി​യി​ൽ ആ​ല​പി​ക്കു​ക- ഇ​താ​യി​രു​ന്നു ജിം ​റീ​വ്സ് അ​വ​ലം​ബി​ച്ച രീ​തി. ത​ന്‍റെ ഗാ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വ​യ​ലി​നു​ക​ളു​ടെ നേ​ർ​ത്ത സ്വ​ര​ത്തെ ര​സ​സാ​ന്ദ്ര​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത് ക​ണ്‍​ട്രി മ്യൂ​സി​ക്കി​ന് പു​തി​യ ഭാ​വ​ത​ലം സൃ​ഷ്ടി​ച്ചു. അ​തു​വ​രെ ക​ണ്‍​ട്രി മ്യൂ​സി​ക് ഗാ​യ​ക​ൻ ജീ​ൻ​സും ജാ​ക്ക​റ്റും തൊ​പ്പി​യും ആ​യി​രു​ന്നു സ്റ്റേ​ജി​ൽ അ​ണി​ഞ്ഞി​രു​ന്ന​ത്. പ​ക​രം സ്യൂ​ട്ട​ണി​ഞ്ഞ് മെ​യ്ക്ക് ഓ​വ​ർ ന​ട​ത്തി​യ ജിം ​റീ​വ്സ് ജ​ന്‍റി​ൽ​മാ​ൻ ജിം ​എ​ന്ന പേ​രു നേ​ടി​യെ​ടു​ത്തു.

ലോ​ക​മെ​ങ്ങും ആ​രാ​ധ​ക​ർ

ലോ​ക​മെ​ന്പാ​ടു​മു​ള്ള മി​ക്ക രാ​ഷ്ട്ര​ങ്ങ​ളി​ലും ജിം ​റീ​വ്സി​ന് ആ​രാ​ധ​ക​രു​ണ്ട്. ന​മ്മു​ടെ ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ് കേ​ൾ​ക്കാ​ൻ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​യാ​ണ് ജിം ​റീ​വ്സ് ഗാ​ന​ങ്ങ​ൾ.

വി​മാ​നാ​പ​ക​ടം

1964 ജൂ​ലൈ 31.
ക​രി​യ​റി​ൽ ആ​കാ​ശ​ത്തോ​ളം ഉ​യ​ർ​ന്ന ആ ​ഗാ​യ​ക​ൻ ചെ​റു​വി​മാ​ന​ത്തി​ൽ ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ക്കു​ന്നു. യാ​ത്ര പൂ​ർ​ത്തി​യാ​ക്കും​മു​ൻ​പ് ആ ​കൊ​ച്ചു​വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു നി​ലം​പൊ​ത്തി. ആ ​മാ​സ്മ​രി​ക മ​ധു​ര​ഗാ​നം നി​ല​ച്ചു! ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ മാ​ന​സ​ഗാ​യ​ക​നെ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

മേ​രി റീ​വ്സ്

റീ​വ്സി​ന്‍റെ ഭാ​ര്യ മേ​രി റീ​വ്സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​ലീ​സ് ചെ​യ്യ​പ്പെ​ടാ​ത്ത ഗാ​ന​ങ്ങ​ൾ പി​ന്നീ​ടു​ള്ള നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളി​ൽ ഇ​റ​ക്കി​ക്കൊ​ണ്ടി​രു​ന്നു.

ഐ ​നോ, ദാ​റ്റ് ഐ ​വോ​ണ്‍​ട് ഫൊ​ർ​ഗെ​റ്റ് യു, ​ഫോ​ർ ഐ ​ഹാ​വ് ല​വ്ഡ് യു ​ടു മ​ച്ച് ഫോ​ർ ടൂ ​ലോം​ഗ്, ദൗ ​യൂ ഡോ​ണ്‍​ട് വോ​ണ്‍​ട് മീ ​നൗ, ഐ ​വി​ൽ സ്റ്റി​ൽ ലൗ​വ് യു... ​ടി​ൽ ദ ​ബ്രെ​ത്ത് ഇ​ൻ മൈ ​ബോ​ഡി ഈ​സ് ഗോ​ണ്‍. (ജിം ​റീ​വ്സ് ഗാ​ന​ത്തി​ൽ​നി​ന്ന്)​എ​നി​ക്ക​റി​യാം, നി​ന്നെ മ​റ​ക്കാ​നെ​നി​ക്കു ക​ഴി​യി​ല്ലെ​ന്ന്, എ​ന്തെ​ന്നാ​ൽ, നി​ന്നെ ഞാ​ൻ ദീ​ർ​ഘ​കാ​ലം ഗാ​ഢ​മാ​യി പ്ര​ണ​യി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നീ​യെ​ന്നി​ൽ നി​ന്ന​ക​ന്നെ​ങ്കി​ലും ഞാ​ൻ നി​ന്നെ പ്ര​ണ​യി​ച്ചി​രി​ക്കും. എ​ന്നി​ലെ ശ്വാ​സം നി​ല​യ്ക്കു​ന്ന​തു​വ​രെ​യും.

ഏ​തോ അ​ജ്ഞാ​ത​കാ​മു​കി ജിം ​റീ​വ്സി​ന്‍റെ ഈ ​വ​രി​ക​ൾ കേ​ൾ​ക്കാ​ൻ ഇ​പ്പോ​ഴും കാ​തോ​ർ​ത്തി​രി​ക്കു​ന്നു​ണ്ടാ​കു​മോ?

റാ​ഫി തോ​ട്ടാ​ൻ