ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ബി​രി​യാ​ണി
ചി​ക്ക​ൻ ബി​രി​യാ​ണി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

കോ​ഴി​യി​റ​ച്ചി - ഒ​രു കി​ലോ
ക​യ​മ അ​രി - ഒ​രു കി​ലോ
സ​വാ​ള - അ​ര കി​ലോ
ഡാ​ൽ​ഡ - 250 ഗ്രാം
​ഇ​ഞ്ചി ച​ത​ച്ച​ത് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
പ​ച്ച​മു​ള​ക് ച​ത​ച്ച​ത് - ര​ണ്ട് ടേ​ബി​ൾ സ്പൂ​ണ്‍
മ​ഞ്ഞ​ൾ​പ്പൊ​ടി - ഒ​രു നു​ള്ള്
ക​സ്ക​സ് - അ​ര ടീ​സ്പൂ​ണ്‍
ക​റു​വ​പ്പ​ട്ട - നാ​ല് ക​ഷ്ണം
ഏ​ല​ക്ക - ആ​റെ​ണ്ണം
ജാ​തി​ക്ക(​ചെ​റു​ത്)- ഒ​രെ​ണ്ണം
അ​ണ്ടി​പ്പ​രി​പ്പ് - 50 ഗ്രാം
​ഉ​ണ​ക്ക മു​ന്തി​രി - 50 ഗ്രാം
​പെ​രും​ജീ​ര​കം - ഒ​രു ടീ​സ്പൂ​ണ്‍
ചെ​രു​നാ​ര​ങ്ങാ നീ​ര് - ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍
തൈ​ര് - ഒ​രു ക​പ്പ്
ത​ക്കാ​ളി(​വ​ലു​ത്) - മൂ​ന്നെ​ണ്ണം
മ​ല്ലി​യി​ല അ​രി​ഞ്ഞ​ത് - കാ​ൽ ക​പ്പ്
പു​തി​ന​യി​ല അ​രി​ഞ്ഞ​ത് - കാ​ൽ ക​പ്പ്
ഉ​പ്പ് - പാ​ക​ത്തി​ന്
നെ​യ്യ് - 50 ഗ്രാം
​ഗ​രം മ​സാ​ല​പ്പൊ​ടി - അ​ര ടീ​സ്പൂ​ണ്‍
ജാ​തി​പ​ത്രി - മൂ​ന്നെ​ണ്ണം
മൈ​ദ - മൂ​ന്ന് ക​പ്പ്

ത​യാ​റാ​ക്കു​ന്ന​വി​ധം

കോ​ഴി​യി​റ​ച്ചി വൃ​ത്തി​യാ​ക്കി ക​ഴു​കി പാ​ക​ത്തി​ന് ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. അ​രി ന​ന്നാ​യി ക​ഴു​കി ക​റു​വാ​പ്പ​ട്ട ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്ത് പാ​ക​ത്തി​ന് ഉ​പ്പും വെ​ള്ള​വും ചെ​റു​നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്ത് വേ​വി​ക്കു​ക. പ​കു​തി വേ​വാ​കു​ന്പോ​ൾ വാ​ങ്ങി കു​ട്ട​യി​ൽ ഉൗ​റ്റി വ​യ്ക്കു​ക. ഉ​ണ​ക്ക മു​ന്തി​രി, ക​ശു​വ​ണ്ടി, സ​വാ​ള അ​രി​ഞ്ഞ​തി​ന്‍റെ പ​കു​തി എ​ന്നി​വ ചീ​ന​ച്ച​ട്ടി​യി​ൽ നെ​യ്യും കു​റ​ച്ചു ഡാ​ൽ​ഡ​യും ഒ​ഴി​ച്ച് ചൂ​ടാ​ക്കി വ​റു​ത്തു കോ​രു​ക. ഈ ​നെ​യ്യി​ൽ ബാ​ക്കി വ​ന്ന സ​വാ​ള വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് മ​ല്ലി​യി​ല, പു​തി​ന​യി​ല എ​ന്നി​വ ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ വീ​ണ്ടും വ​ഴ​റ്റി മാ​റ്റി​വ​യ്ക്കു​ക.

കോ​ഴി​യി​റ​ച്ചി ക​ഷ​ണ​ങ്ങ​ൾ തൈ​ര്, പാ​ക​ത്തി​ന് ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി എ​ന്നി​വ​യും ത​ക്കാ​ളി ചെ​റു​താ​യി മു​റി​ച്ച​തും ചേ​ർ​ത്ത് ന​ന്നാ​യി തി​രു​മ്മി മാ​റ്റി​വ​യ്ക്കു​ക. വ​ഴ​റ്റി​വ​ച്ചി​രി​ക്കു​ന്ന സ​വാ​ള​യി​ലേ​ക്ക് കോ​ഴി​യി​റ​ച്ചി മി​ശ്രി​തം ചേ​ർ​ത്തി​ള​ക്കു​ക. വെ​ളു​ത്തു​ള്ളി ച​ത​ച്ച​തും ഇ​ഞ്ചി ച​ത​ച്ച​തും ക​സ്ക​സ്, ജാ​തി​ക്കാ, പെ​രും​ജീ​ര​കം, ഏ​ല ക്കാ, ​ജാ​തി​പ​ത്രി എ​ന്നി​വ പൊ​ടി​ച്ച​തും ചേ​ർ​ത്തി​ള​ക്കു​ക. പാ​ക​മാ​യി വ​ന്നാ​ൽ അ​ടി​പ​ര​ന്ന പാ​ത്ര​ത്തി​ൽ അ​ല്പം നെ​യ്യൊ​ഴി​ച്ച് ഇ​റ​ച്ചി അ​ടി​യി​ൽ നി​ര​ത്തു​ക.

ഇ​തി​നു മു​ക​ളി​ൽ മ​സാ​ല കൂ​ട്ട് ചേ​ർ​ക്ക​ണം. വേ​വി​ച്ചു​വ​ച്ച പ​കു​തി ചോ​റെ​ടു​ത്ത് മ​സാ​ല​യ്ക്ക് മു​ക​ളി​ൽ നി​ര​ത്തു​ക. ആ​ദ്യം വ​റു​ത്ത് മാ​റ്റി​വ​ച്ച സ​വാ​ള, ഉ​ണ​ക്ക​മു​ന്തി​രി, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ ചേ​ർ​ത്ത് മു​ക​ളി​ൽ നി​ര​ത്ത​ണം. അ​തി​നു മു​ക​ളി​ൽ വീ​ണ്ടും ബാ​ക്കി ചോ​റ് നി​ര​ത്തി​യ​ശേ​ഷം മീ​തെ നെ​യ്യൊ​ഴി​ക്ക​ണം. പാ​ത്രം ഒ​രു പ​ര​ന്ന മൂ​ടി​കൊ​ണ്ട് അ​ട​ച്ച​ശേ​ഷം പാ​ത്ര​വും മൂ​ടി​യും വ​രു​ന്ന ഭാ​ഗം ഒ​ട്ടും ഇ​ട​വി​ല്ലാ​തെ മൈ​ദ കു​ഴ​ച്ച മാ​വ് ചേ​ർ​ത്ത് അ​ട​യ്ക്ക​ണം. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ ക​ന​ലി​ൽ ന​ന്നാ​യി വേ​വി​ക്കു​ക. മൈ​ദ മാ​വി​ന്‍റെ വി​ട​വി​ലൂ​ടെ ബി​രി​യാ​ണി​യു​ടെ മ​ണം പ​ര​ന്നാ​ൽ പാ​ക​മാ​യി. ദം ​ബി​രി​യാ​ണി റെ​ഡി.

കൂ​ണ്‍ ബി​രി​യാ​ണി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ചി​പ്പി കൂ​ണ്‍ - ഒ​രു ക​പ്പ്
ബ​സു​മ​തി അ​രി - ഒ​രു ക​പ്പ്
സ​വാ​ള - ഒ​രെ​ണ്ണം
ഗ്രാ​ന്പൂ - മൂ​ന്നെ​ണ്ണം
ഏ​ല​ക്കാ​യ - മൂ​ന്നെ​ണ്ണം
കു​രു​മു​ള​ക് - നാ​ലെ​ണ്ണം
ഗ​രം മ​സാ​ല​പ്പൊ​ടി - ഒ​രു ടീ​സ്പൂ​ണ്‍
പെ​രും​ജീ​ര​കം - അ​ര ടീ​സ്പൂ​ണ്‍
അ​ണ്ടി​പ്പ​രി​പ്പ് - 10 എ​ണ്ണം
കി​സ്മി​സ് - 10 എ​ണ്ണം
എ​ണ്ണ - അ​ഞ്ച് ടേ​ബി​ൾ സ്പൂ​ണ്‍
വെ​ള്ളം - ര​ണ്ട് ക​പ്പ്
ഉ​പ്പ് - പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന​വി​ധം

അ​രി ക​ഴു​കി വെ​ള്ളം വാ​ലാ​ൻ വ​യ്ക്കു​ക. പ​ര​ന്ന പാ​ത്ര​ത്തി​ൽ എ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​ന്പോ​ൾ പെ​രും​ജീ​ര​കം, കു​രു​മു​ള​ക്, ഗ്രാ​ന്പൂ, ഏ​ല​ക്ക എ​ന്നി​വ ചേ​ർ​ക്കു​ക. അ​തി​നു​ശേ​ഷം സ​വാ​ള ചേ​ർ​ത്ത് വീ​ണ്ടും വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് കൂ​ണ്‍ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് അ​ഞ്ച് മി​നി​റ്റ് മൂ​ടി​വ​ച്ച് ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​യും ഗ​രം മ​സാ​ല​യും വെ​ള്ള​വും ചേ​ർ​ത്തി​ള​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ്പ് ചേ​ർ​ക്കാം. വീ​ണ്ടും അ​ട​ച്ചു​വ​ച്ച് വെ​ള്ളം വ​റ്റും വ​രെ ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പും കി​സ്മി​സും ചേ​ർ​ത്തി​ള​ക്കി വി​ള​ന്പാം.