ക്രി​സ്മ​സ് സ്പെ​ഷ​ൽ
ഫ്രൂ​ട്ട് കേ​ക്ക്

ചേ​രു​വ​ക​ൾ
മൈ​ദ -150 ഗ്രാം
​പ​ഞ്ച​സാ​ര - 100 ഗ്രാം
​ബ​ട്ട​ർ - 100 ഗ്രാം
​കോ​ഴി​മു​ട്ട - 2 എ​ണ്ണം
വാ​നി​ല എ​സെ​ൻ​സ് - ഏ​താ​നും തു​ള്ളി​ക​ൾ
ബേ​ക്കിം​ഗ് പൗ​ഡ​ർ - അ​ര ടീ​സ്പൂ​ൺ
ഇ​ൻ​സ്റ്റ​ന്‍റ് കാ​പ്പി - 1 ടീ​സ്പൂ​ൺ
ക​രാ​മ​ൽ (പ​ഞ്ച​സാ​ര ക​രി​ച്ച​ത്) - 2 ടേ​ബി​ൾ സ്പൂ​ൺ
ഡ്രൈ ​ഫ്രൂ​ട്ടു​ക​ൾ - ചെ​റി​പ്പ​ഴം, ട്യൂ​ട്ടി ഫ്രൂ​ട്ടി, കി​സ്മി​സ്, അ​ണ്ടി​പ്പ​രി​പ്പ് - ആ​കെ 250 ഗ്രാം
​നാ​ര​ങ്ങാ​നീ​ര് - 1 ടേ​ബി​ൾ സ്പൂ​ൺ
മി​ക്സ​ഡ് സ്പൈ​സ് - 1 ടീ​സ്പൂ​ൺ‌
നാ​ര​ങ്ങാ​ത്തൊ​ലി ഗ്രേ​റ്റ് ചെ​യ്ത​ത് - അ​ര ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം - ഡ്രൈ​ഫ്രൂ​ട്ടു​ക​ൾ ചെ​റു​താ​യി നു​റു​ക്കു​ക. ഇ​തി​ലേ​ക്ക് നാ​ര​ങ്ങാ​ത്തൊ​ലി, മി​ക്സ​ഡ് സ്പൈ​സ​സ്, നാ​ര​ങ്ങാ​നീ​ര് എ​ന്നി​വ ചേ​ർ​ക്കു​ക. ഒ​രു ടേ​ബി​ൾ സ്പൂ​ൺ തേ​ങ്ങാ​വെ​ള്ള​ത്തി​ൽ ഡ്രൈ​ഫ്രൂ​ട്ട് മി​ശ്രി​തം ഇ​ട്ട് ഒ​രു രാ​ത്രി കു​തി​ർ​ക്കു​ക.

ബ​ട്ട​റും പ​ഞ്ച​സാ​ര​യും ഒ​രു ബൗ​ളി​ൽ എ​ടു​ത്ത് നാ​ന്നാ​യ​ടി​ച്ച് ക്രീം ​പ​രു​വ​ത്തി​ലാ​ക്കു​ക. മു​ട്ട​യും വാ​നി​ല എ​സെ​ൻ​സും ത​മ്മി​ൽ ചേ​ർ​ക്കു​ക. അ​ത് ക​രാ​മ​ൽ മി​ശ്രി​ത​ത്തി​ൽ ചേ​ർ​ക്കു​ക. മൈ​ദ​യും ബേ​ക്കിം​ഗ് പൗ​ഡ​റും ര​ണ്ടു ത​വ​ണ തെ​ള്ളു​ക. ഡ്രൈ ​ഫ്രൂ​ട്ട് മി​ശ്രി​ത​വും മൈ​ദ കൂ​ട്ടും ത​മ്മി​ൽ ചേ​ർ​ക്കു​ക. ബ​ട്ട​ർ, പ​ഞ്ച​സാ​ര കൂ​ട്ടി​ലേ​ക്ക് ഇ​ത് ചേ​ർ​ക്കു​ക. ഇ​ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ക​രാ​മ​ൽ മി​ശ്രി​ത​വും ഇ​ൻ​സ്റ്റ​ന്‍റ് കാ​പ്പി​യും ചേ​ർ​ത്ത് ഇ​ള​ക്കു​ക. എ​ല്ലാം ത​മ്മി​ൽ യോ​ജി​പ്പി​ച്ചു വെ​യ്ക്കു​ക. കേ​ക്ക് ബാ​റ്റ​ർ ത​യ്യാ​ർ.

കേ​ക്ക് ടി​ന്നി​ൽ ഗ്രീ​സ് പ്രൂ​ഫ്പേ​പ്പ​ർ ഇ​ട്ട്, അ​തി​ലേ​ക്ക് കേ​ക്ക് ബാ​റ്റ​ർ പ​ക​രു​ക. ഓ​വ​ന്‍റെ താ​പ​നി​ല 150 ഡി​ഗ്രി ക്ര​മീ​ക​രി​ക്കു​ക. ഇ​തി​ലേ​ക്ക് കേ​ക്ക് ടി​ൻ വ​ച്ച് ഒ​ന്ന​ര മ​ണി​ക്കൂ​ർ ബേ​ക്ക് ചെ​യ്ത് എ​ടു​ക്കു​ക.

ഫി​ഷ് ഇ​ൻ വൈ​റ്റ് സോ​സ്

ദ​ശ​ക്ക​നം ഉ​ള്ള മ​ത്സ്യം - അ​ര കി​ലോ
ഇ​ഞ്ചി - അ​ര ഇ​ഞ്ച് നീ​ള​ത്തി​ൽ (ചു​ര​ണ്ടി​യ​ത്)
വെ​ളു​ത്തു​ള്ളി - 6 അ​ല്ലി ( തൊ​ലി​ക​ള​ഞ്ഞ​ത് )
പ​ച്ച​മു​ള​ക് - 2 എ​ണ്ണം; പി​ള​ർ​ത്തി​യ​ത്
മൈ​ദ - 1 ടേ​ബി​ൾ സ്പൂ​ൺ
ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത് - 1 ടേ​ബി​ൾ സ്പൂ​ൺ
ബ​ട്ട​ർ - 1 ടേ​ബി​ൾ സ്പൂ​ൺ
കു​രു​മു​ള​കു​പൊ​ടി - 2 ടീ ​സ്പൂ​ൺ
സ​വാ​ള -2 എ​ണ്ണം; നീ​ള​ത്തി​ൽ വീ​തി കു​റ​ച്ച് അ​രി​ഞ്ഞ​ത്.
ഉ​രു​ള​ക്കി​ഴ​ക്ക് (പു​ഴു​ങ്ങി​യ​ത്) - 2 എ​ണ്ണം ചെ​റു ക്യൂ​ബു​ക​ൾ ആ​യി​ര അ​രി​ഞ്ഞ​ത്.
പാ​ൽ - 1 ക​പ്പ്
ഉ​പ്പ് - പാ​ക​ത്തി​ന്
വി​നാ​ഗി​രി - 1 ടീ ​സ്പൂ​ൺ

മീ​ൻ ക​ഴു​കി ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള ക​ഷ​ണ​ങ്ങ​ളാ​ക്കി കു​റ​ച്ചു വെ​ള്ള​മെ​ടു​ത്തു പാ​ത്ര​ത്തി​ൽ ഇ​ട്ട് തി​ള​പ്പി​ക്കു​ക. ഒ​പ്പം അ​രി​ഞ്ഞു​വ​ച്ച സ​വാ​ള, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, പി​ള​ർ​ത്തി​യ പ​ച്ച​മു​ള​ക്, ഉ​പ്പ്, കു​രു​മു​ള​ക് പൊ​ടി (1 ടീ ​സ്പൂ​ൺ), വി​നാ​ഗി​രി എ​ന്നി​വ​യും ചേ​ർ​ത്ത് മീ​ൻ വേ​വി​ച്ച് വാ​ങ്ങു​ക. ആ​റി​യ​തി​നു​ശേ​ഷം ക​ഷ​ണ​ങ്ങ​ൾ കോ​രു​ക. ചാ​റ് മാ​റ്റി​വ​യ്ക്കു​ക. ചാ​റും പാ​ലും ത​മ്മി​ൽ ചേ​ർ​ക്കു​ക.
പാ​ൻ അ​ടു​പ്പ​ത്ത് വ​ച്ച് ചൂ​ടാ​ക്കി മൈ​ദ​യി​ട്ട് ര​ണ്ടു മി​നി​റ്റ് വ​റ​ക്കു​ക. ചാ​ർ - പാ​ൽ മി​ശ്രി​തം അ​തി​ൽ ഒ​ഴി​ച്ച് ന​ന്നാ​യി​ള​ക്കി കു​റു​ക്കി വാ​ങ്ങു​ക. വൈ​റ്റ് സോ​സ് ത​യാ​ർ.

ഒ​രു ഡി​ഷി​ൽ പു​ഴു​ങ്ങി, തൊ​ലി ക​ള​ഞ്ഞ് ചെ​റു​ക്യൂ​ബു​ക​ൾ ആ​യി അ​രി​ഞ്ഞ ഉ​രു​ള​ക്കി​ഴ​ങ്ങ് നി​ര​ത്തു​ക. മീ​തെ മീ​ൻ ക​ഷ്ണ​ങ്ങ​ൾ വേ​വി​ച്ച​ത് നി​ര​ത്തി ഇ​വ​യ്ക്കു മു​ക​ളി​ലാ​യി വൈ​റ്റ് സോ​സ് ഒ​ഴി​ക്കു​ക. ഇ​തി​ന് മീ​തെ​യാ​യി ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത് വി​ത​റു​ക. ഏ​റ്റ​വും മു​ക​ളി​ലാ​യി 1 ടീ​സ് പൂ​ൺ കു​രു​മു​ള​കു​പൊ​ടി​വി​ത​റി വി​ള​ന്പു​ക.

കാ​ഷ്മീ​രി ചി​ക്ക​ൻ

കോ​ഴി​യി​റ​ച്ചി - അ​ര കി​ലോ
പി​രി​യ​ൻ മു​ള​ക് - 12 എ​ണ്ണം
കു​രു​മു​ള​ക് - അ​ര ടീ​സ്പൂ​ൺ
ക​ടു​ക്, മ​ഞ്ഞ​ൾ​പൊ​ടി - അ​ര ടീ​സ്പൂ​ൺ വീ​തം
ജീ​ര​കം - കാ​ൽ ടീ​സ്പൂ​ൺ
ക​റു​വാ​പ്പ​ട്ട - 2 ഇ​ഞ്ച് നീ​ള​ത്തി​ൽ
ഇ​ഞ്ചി - 1 ഇ​ഞ്ച് നീ​ള​ത്തി​ൽ
വെ​ളു​ത്തു​ള്ളി - 1 അ​ല്ലി
സ​വാ​ള, ഗ്രാ​ന്പു - 2 എ​ണ്ണം വീ​തം
അ​ണ്ടി​പ്പ​രി​പ്പ് - 8 എ​ണ്ണം (അ​ര​ച്ച​ത്)
ത​ക്കാ​ളി - 1 എ​ണ്ണം
എ​ണ്ണ - മൂ​ക്കാ​ൽ ക​പ്പ്
ഉ​പ്പ് - പാ​ക​ത്തി​ന്.

ക​ടു​ക്, പ​ച്ച​മു​ള​ക്, ജീ​ര​കം, കു​രു​മു​ള​ക്, ക​റു​വാ​പ്പ​ട്ട, ഗ്രാ​ന്പു എ​ന്നി​വ ന​ന്നാ​യി അ​ര​ച്ച് വ​യ്ക്കു​ക. ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും പ്ര​ത്യേ​കം അ​ര​ച്ച് വ​യ്ക്കു​ക. ത​ക്കാ​ളി ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കു​ക. കോ​ഴി​യി​റ​ച്ചി ചെ​റു ക​ഷ​ണ​ങ്ങ​ളാ​ക്കി ഉ​പ്പും മ​ഞ്ഞ​ളും ചേ​ർ​ത്ത് പു​ര​ട്ടി​പ്പി​ടി​പ്പി​ച്ച് ഒ​രു മ​ണി​ക്കൂ​ർ വ​യ്ക്കു​ക. ഇ​നി ഇ​ത് എ​ണ്ണ​യി​ൽ വ​റു​ത്ത് ബ്രൗ​ൺ നി​റ​മാ​ക്കി കോ​രു​ക.

അ​തേ എ​ണ്ണ​യി​ൽ സ​വാ​ള അ​രി​ഞ്ഞ​തി​ട്ട് വ​റു​ത്ത് ബ്രൗ​ൺ നി​റ​മാ​കു​ന്പോ​ൾ കോ​രു​ക. ആ​ദ്യം അ​ര​ച്ചു​വ​ച്ച അ​ര​പ്പും ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി അ​ര​പ്പും ഇ​ട്ട് ന​ന്നാ​യി വ​റു​ക്കു​ക. ത​ക്കാ​ളി ക‌​ഷ്ണ​ങ്ങ​ൾ ചേ​ർ​ത്ത് ഇ​ള​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പ് അ​ര​ച്ച​തും ചേ​ർ​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി ത​ക്കാ​ളി ന​ന്നാ​യി വെ​ന്താ​ൽ വ​റു​ത്തു വ​ച്ച കോ​ഴി​ക്ക​ഷ്ണ​ങ്ങ​ളും ഒ​രു ക​പ്പ് വെ​ള്ള​വും ചേ​ർ​ത്ത് ഇ​റ​ച്ചി ന​ന്നാ​യി വേ​വി​ച്ച് വാ​ങ്ങു​ക.

സ്വീ​റ്റ് കോ​ൺ ചി​ക്ക​ൻ സൂ​പ്പ്

സ്വീ​റ്റ് കോ​ൺ -1 ടി​ൻ (450 ഗ്രാം)
​കോ​ൺ​ഫ്ളോ​ർ - 15 ഗ്രാം
​ചി​ക്ക​ൻ സ്റ്റോ​ക്ക് - 1 ലി​റ്റ​ർ
(കോ​ഴി​യി​റ​ച്ചി വേ​വി​ച്ച വെ​ള്ളം)
കോ​ഴി​യി​റ​ച്ചി വേ​വി​ച്ച് അ​ട​ർ​ത്തി എ​ടു​ത്ത​ത് - 115 ഗ്രാം
​ഉ​പ്പ് - പാ​ക​ത്തി​ന്
അ​ജി​നോ​മോ​ട്ടോ - കാ​ൽ ടീ​സ്പൂ​ൺ

കോ​ൺ​ഫ്ള​വ​റും സ്റ്റോ​ക്കും ത​മ്മി​ൽ ചേ​ർ​ത്ത് അ​ടു​പ്പ​ത്ത് വ​ച്ച് ഇ​ള​ക്കു​ക. ന​ന്നാ​യി കു​റു​കു​ന്പോ​ൾ സ്വീ​റ്റ് കോ​ണും ഉ​പ്പും അ​ജി​നോ​മോ​ട്ടോ​യും ചേ​ർ​ത്ത് ഉ​ട​ൻ വാ​ങ്ങു​ക.

ഒ​രു പാ​നി​ൽ ബ‌​ട്ട​റി​ട്ട് ഇ​ള​ക്കി ഇ​തി​ലേ​ക്ക് സൂ​പ്പ് ഒ​ഴി​ക്കു​ക. ഉ​യ​ർ​ന്ന തീ​യി​ൽ വ​ച്ച് ഏ​താ​നും നി​മി​ഷം ഇ​ള​ക്കു​ക. ഇ​ത് വാ​ങ്ങി ചെ​റു​ബൗ​ളു​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് കോ​ഴി ക​ഷ​ണ​ങ്ങ​ൾ ഇ​ട്ട് വി​ള​ന്പു​ക.

ഇ​ന്ദു നാ​രാ​യ​ണ​ൻ