രാ​മ​ലീ​ലയ്ക്കു ശേ​ഷം ദി​ലീ​പ് - അ​രു​ണ്‍ ഗോ​പി ചി​ത്രം
രാ​മ​ലീ​ല​യു​ടെ വി​ജ​യ​ത്തി​നു ശേ​ഷം സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി - ദി​ലീ​പ് കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ സി​നി​മ​ ആ​രം​ഭി​ച്ചു. ഈ ​ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ നാ​യി​ക ത​മ​ന്ന ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. മ​ല​യാ​ള​ത്തി​നു നി​ര​വ​ധി സൂ​പ്പ​ർ ഹി​റ്റു​ക​ൾ ഒ​രു​ക്കി​യ ഉ​ദ​യ​കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ദി​ലീ​പും ഉ​ദ​യ​കൃ​ഷ്ണ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

വ​ലി​യ മു​ത​ൽ മു​ട​ക്കി​ൽ ഒ​രു​ങ്ങു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി​രി​ക്കു​ം ഇ​ത്. ചി​ത്ര​ത്തി​നു പേ​രി​ട്ട​ിട്ടി​ല്ല. ദി​ലീ​പി​നു പു​റ​മേ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലേ​യും ബോ​ളി​വു​ഡി​ലേ​യും പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത്, മും​ബൈ, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം ന​ട​ക്കും. പു​ർ​ണ​മാ​യും ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണ് അ​രു​ണ്‍ ഗോ​പി ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്.

വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​തം സാം ​സി.​എ​സും ഛായാ​ഗ്ര​ഹ​ണം ഷാ​ജി​കു​മാ​റും എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​നും നി​ർ​വ​ഹി​ക്കു​ന്നു. 15 ന് ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.