ക്രി​സ്മ​സ് പാ​ച​കം
ചി​ക്ക​ൻ സ്റ്റൂ

​ചേ​രു​വ​ക​ൾ: കോ​ഴി അ​ര കി​ലോ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്. ഇ​തി​ൽ പു​ര​ട്ടാ​ൻ ഒ​രു ടീ​സ്പൂ​ണ്‍ മു​ള​കു​പൊ​ടി, ഒ​രു ടീ​സ്പൂ​ണ്‍ കു​രു​മു​ള​കു​പൊ​ടി, ഒ​രു ടീ​സ്പൂ​ണ്‍ ഗ​രം​മ​സാ​ല​പൊ​ടി, ഒ​രു ടീ​സ്പൂ​ണ്‍ മ​ല്ലി​പ്പൊ​ടി, ഉ​പ്പ്.

വ​ഴ​റ്റാ​ൻ ര​ണ്ട് ടേ​ബി​ൾ​സ്പൂ​ണ്‍ എ​ണ്ണ, പ​ട്ട ഒ​രു ക​ഷ​ണം, കു​രു​മു​ള​ക് അ​ര ടീ​സ്പൂ​ണ്‍, ഗ്രാ​ന്പു ആ​റെ​ണ്ണം, ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍ ക​റി​വേ​പ്പി​ല, സ​വാ​ള ര​ണ്ടെ​ണ്ണം, പ​ച്ച​മു​ള​ക് മൂ​ന്നെ​ണ്ണം ന​ടു​വേ കീ​റി​യ​ത്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത് ഒ​രു വ​ലി​യ സ്പൂ​ണ്‍. കാ​ൽ ക​പ്പ് തേ​ങ്ങ, അ​ഞ്ച് ക​ശു​വ​ണ്ടി, ഒ​രു ടീ​സ്പൂ​ണ്‍ ക​സ്ക​സ് എ​ന്നി​വ ചേ​ർ​ത്ത് അ​ര​ച്ച​ത്.

ത​യാ​റാ​ക്കു​ന്ന വി​ധം: എ​ണ്ണ ചൂ​ടാ​ക്കി മ​സാ​ല​ക്കൂ​ട്ടു​ക​ൾ വ​ഴ​റ്റു​ക. ഇ​തി​ൽ സ​വാ​ള​യും പ​ച്ച​മു​ള​കും ചേ​ർ​ത്ത് വ​ഴ​റ്റു​ക. മൂ​പ്പെ​ത്തി​യാ​ൽ ഇ​തു​മാ​യി ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത് എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഇ​റ​ച്ചി പു​ര​ട്ടി​യ മ​സാ​ല​യോ​ടു​കൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റി ആ​വ​ശ്യ​ത്തി​നു വെ​ള്ളം ചേ​ർ​ത്ത് വേ​വി​ക്കു​ക.

അ​വ​സാ​നം അ​ര​ച്ചു​വ​ച്ച കൂ​ട്ടും ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി ഇ​ള​ക്കി ന​ന്നാ​യി ചേ​ർ​ന്നാ​ൽ ഇ​റ​ക്കി​വ​യ്ക്കാം. ചാ​റ് കു​റു​കി​യി​രി​ക്കും. പാ​ല​പ്പ​ത്തി​നൊ​പ്പം വി​ള​ന്പാം.


പാ​ല​പ്പം

ചേ​രു​വ​ക​ൾ: ര​ണ്ട് ക​പ്പ് പ​ച്ച​രി, ഒ​രു​ക​പ്പ് ചു​ര​ണ്ടി​യ തേ​ങ്ങ, അ​ര ക​പ്പ് വെ​ന്ത ചോ​റ്, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്. അ​ര ക​പ്പ് ഇ​ളം​ചൂ​ടു​വെ​ള്ള​ത്തി​ൽ യീ​സ്റ്റ് ക​ല​ക്കി പ​ഞ്ച​സാ​ര​യും ചേ​ർ​ത്തു വ​യ്ക്കു​ക.

ത​യാ​റാ​ക്കു​ന്ന വി​ധം: അ​രി കു​തി​രാ​ൻ വ​യ്ക്കു​ക. അ​തി​നു​ശേ​ഷം ഇ​തി​ലേ​ക്ക് തേ​ങ്ങാ​യും ചോ​റും ഉ​പ്പും​കൂ​ടി ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന യീ​സ്റ്റ് ചേ​ർ​ത്തി​ള​ക്കു​ക. മൂ​ന്നു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ൽ മാ​വ് പൊ​ങ്ങി​വ​രും. ന​ല്ല​തു​പോ​ലെ ഇ​ള​ക്കി കോ​രി ഒ​ഴി​ക്കാ​ൻ പാ​ക​ത്തി​ലാ​ക്കു​ക. അ​പ്പ​ച്ച​ട്ടി ചൂ​ടാ​യ​ശേ​ഷം ഒ​രു​ത​വി കോ​രി​യൊ​ഴി​ച്ച് ചു​റ്റി​ച്ചെ​ടു​ക്കു​ക. അ​ട​ച്ചു​വ​ച്ച് ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക. മ​റി​ച്ചി​ടേ​ണ്ട. അ​രി​ക് വി​ട്ടു​വ​ന്നാ​ൽ എ​ടു​ത്തു​മാ​റ്റാം. ഇ​തു​പോ​ലെ ബാ​ക്കി​യു​ള്ള മാ​വു​കൊ​ണ്ട് അ​പ്പം ഉ​ണ്ടാ​ക്കാം. ഇ​തോ​ടൊ​പ്പം ക​ഴി​ക്കാ​ൻ ചി​ക്ക​ൻ സ്റ്റൂ ​ന​ന്നാ​യി​രി​ക്കും.

നെ​യ്ചോ​റ്

ചേ​രു​വ​ക​ൾ: നെ​യ്യ് ര​ണ്ടു ടേ​ബി​ൾ​സ്പൂ​ണ്‍, ഒ​രു കാ​ര​റ്റ് ചെ​റു​താ​യി അ​രി​ഞ്ഞ​ത്, ഗ്രീ​ൻ​പീ​സ് അ​ര ക​പ്പ്, ബ​സ്മ​തി അ​രി ഒ​ന്ന​ര ക​പ്പ്, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്, സ​വാ​ള അ​രി​ഞ്ഞ​ത് ര​ണ്ടെ​ണ്ണം, പ​ച്ച​മു​ള​ക് മൂ​ന്നെ​ണ്ണം ന​ടു​പൊ​ളി​ച്ച​ത്, അ​ല​ങ്ക​രി​ക്കാ​ൻ ക​ശു​വ​ണ്ടി​യും മ​ല്ലി​യി​ല​യും.

ത​യാ​റാ​ക്കു​ന്ന വി​ധം: അ​രി ക​ഴു​കി അ​ര​മ​ണി​ക്കൂ​ർ കു​തി​രാ​ൻ വ​യ്ക്കു​ക. നെ​യ്യ് ചൂ​ടാ​ക്കി സ​വാ​ള​യും പ​ച്ച​മു​ള​കും ചേ​ർ​ത്ത് വ​ഴ​റ്റു​ക. വേ​ണ​മെ​ങ്കി​ൽ ര​ണ്ട് ഏ​ല​യ്ക്കാ ച​ത​ച്ച​തും ഒ​രു ക​ഷ​ണം പ​ട്ട​യും ചേ​ർ​ക്കാം

ഇ​തു വ​ഴ​ന്നാ​ൽ പ​ച്ച​ക്ക​റി ചേ​ർ​ത്ത് വ​ഴ​റ്റു​ക. വെ​ള്ളം മാ​റ്റി​യ ശേ​ഷം അ​രി​യും ചേ​ർ​ത്തി​ള​ക്കു​ക. വ​ഴ​ന്ന​ശേ​ഷം മൂ​ന്നു​ക​പ്പ് ചൂ​ടു​വെ​ള്ള​വും ഉ​പ്പും ചേ​ർ​ത്തി​ള​ക്കു​ക. തി​ള​വ​ന്നാ​ൽ തീ ​കു​റ​ച്ച് അ​ട​ച്ചു​വ​ച്ച് വേ​വി​ക്കു​ക. വി​ള​ന്പു​ന്ന പാ​ത്ര​ത്തി​ലാ​ക്കി അ​ല​ങ്ക​രി​ച്ച് ഒ​രു സാ​ല​ഡി​നൊ​പ്പം വി​ള​ന്പാം.

ക്രി​സ്മ​സ് കേ​ക്ക്

ചേ​രു​വ​ക​ൾ: (1) മൈ​ദ ഒ​രു​ക​പ്പ്, മു​ക്കാ​ൽ ടീ​സ്പൂ​ണ്‍ ബേ​ക്കിം​ഗ് പൗ​ഡ​ർ, അ​ര ടീ​സ്പൂ​ണ്‍ സോ​ഡാ​പ്പൊ​ടി, കാ​ൽ ടീ​സ്പൂ​ണ്‍ ഉ​പ്പ്, പ​ട്ട പൊ​ടി​ച്ച​ത് അ​ര ടീ​സ്പൂ​ണ്‍, ഗ്രാ​ന്പു പൊ​ടി​ച്ച​ത് അ​ര ടീ​സ്പൂ​ണ്‍, കേ​ക്ക് ജീ​ര​കം (ഷാ​ജീ​ര) അ​ര ടീ​സ്പൂ​ണ്‍.

ക​റു​ത്ത മു​ന്തി​രി മു​ക്കാ​ൽ ക​പ്പ്, ഈ​ന്ത​പ്പ​ഴം അ​രി​ഞ്ഞ​ത് കാ​ൽ ക​പ്പ്, ക​ശു​വ​ണ്ടി, ബ​ദാം പൊ​ടി​ച്ച​ത് അ​ര ക​പ്പ്, മു​ട്ട ര​ണ്ടെ​ണ്ണം, വാ​നി​ല എ​സ​ൻ​സ് ഒ​രു ടീ​സ്പൂ​ണ്‍, എ​ണ്ണ അ​ര​ക​പ്പ്, പ​ഞ്ച​സാ​ര ഒ​ന്ന​ര ക​പ്പ്, ഓ​റ​ഞ്ചി​ന്‍റെ പു​റ​ത്തെ തൊ​ലി ചു​ര​ണ്ടി​യ​ത് ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍.

ത​യാ​റാ​ക്കു​ന്ന വി​ധം: 180 ഡി​ഗ്രി​യി​ൽ ഓ​വ​ൻ ചൂ​ടാ​ക്കി​യി​ടു​ക. കേ​ക്ക് പാ​ത്ര​ത്തി​ൽ നെ​യ്യ് പു​ര​ട്ടി അ​ടി​യി​ൽ ബ​ട്ട​ർ​പേ​പ്പ​ർ വ​യ്ക്കു​ക. മു​ക​ളി​ൽ അ​ല്പം മൈ​ദ. (1) ൽ ​കൊ​ടു​ത്തി​രി​ക്കു​ന്ന പൊ​ടി​ക​ൾ തൂ​വു​ക. എ​ല്ലാം​കൂ​ടി കൂ​ട്ടി​യോ​ജി​പ്പി​ച്ചു വ​യ്ക്കു​ക. ക​ട്ടി​യു​ള്ള വ​ലി​യ പാ​ത്ര​ത്തി​ൽ അ​ര ക​പ്പ് പ​ഞ്ച​സാ​ര എ​ടു​ത്ത് കാ​ര​മ​ൽ ആ​ക്കാ​ൻ വ​യ്ക്കു​ക. അ​ത് ഉ​രു​ക്കി തേ​ൻ​നി​റം ആ​യാ​ൽ അ​ര ക​പ്പ് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് ക​ല​ക്കി​യെ​ടു​ക്കു​ക.

ഇ​തി​ലേ​ക്ക് ഉ​ണ​ക്ക​മു​ന്തി​രി​യും ഇ​ട്ട് ഇ​ള​ക്കി ഇ​റ​ക്കി​വ​യ്ക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ മു​ട്ട ര​ണ്ടും അ​ടി​ച്ച് അ​തി​ലേ​ക്ക് എ​ണ്ണ​യും എ​സ​ൻ​സും ചേ​ർ​ത്തി​ള​ക്കി ഒ​രു​ക​പ്പ് പ​ഞ്ച​സാ​ര പൊ​ടി​ച്ച​തും ചേ​ർ​ത്തി​ള​ക്കി ഉ​രു​ക്കി​വ​ച്ച കൂ​ട്ടി​ലേ​ക്ക് ചേ​ർ​ത്തി​ള​ക്കു​ക. ഇ​തി​ലേ​ക്ക് പൊ​ടി​ക​ളെ​ല്ലാം കു​റേ​ശേ​യി​ട്ട് ന​ന്നാ​യി യോ​ജി​പ്പി​ച്ച് ക​ശു​വ​ണ്ടി​യും ചേ​ർ​ത്ത് ബേ​ക്ക് ചെ​യ്യാ​ൻ വ​യ്ക്കു​ക. 50 മി​നി​റ്റു​കൊ​ണ്ട് കേ​ക്ക് വെ​ന്തു​കി​ട്ടും. ഓ​വ​നി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്ത് ത​ണു​ത്ത​തി​നു ശേ​ഷം മു​റി​ക്കാം.

ബീ​ഫ് ഉ​ല​ർ​ത്തി​യ​ത്

ചേ​രു​വ​ക​ൾ: അ​ര കി​ലോ ബീ​ഫ് ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്, ര​ണ്ടു ടീ​സ്പൂ​ണ്‍ മു​ള​കു​പൊ​ടി, ഒ​രു ടീ​സ്പൂ​ണ്‍ കു​രു​മു​ള​കു​പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ൾ, അ​ര ക​പ്പ് തേ​ങ്ങാ​ക്കൊ​ത്ത് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്, ഗ​രം​മ​സാ​ല​പ്പൊ​ടി ഒ​രു ടീ​സ്പൂ​ണ്‍, ഒ​രു ടീ​സ്പൂ​ണ്‍ മ​ല്ലി​പ്പൊ​ടി.

താ​ളി​പ്പി​നു​വേ​ണ്ടി: ര​ണ്ടു സ​വാ​ള അ​രി​ഞ്ഞ​ത്, ര​ണ്ടു പ​ച്ച​മു​ള​ക് കീ​റി​യ​ത്, വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും ച​ത​ച്ച​ത് ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ക​ടു​ക്, ക​റി​വേ​പ്പി​ല, ഉ​പ്പ്, വ​ഴ​റ്റാ​ൻ എ​ണ്ണ.

ത​യാ​റാ​ക്കു​ന്ന വി​ധം: ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ഇ​റ​ച്ചി മ​സാ​ല​പ്പൊ​ടി​ക​ൾ ചേ​ർ​ത്ത് കു​ക്ക​റി​ൽ ന​ല്ല​തു​പോ​ലെ വേ​വി​ച്ചെ​ടു​ക്കു​ക. എ​ണ്ണ ചൂ​ടാ​ക്കി ആ​ദ്യം തേ​ങ്ങാ​ക്കൊ​ത്ത് വ​ഴ​റ്റി മാ​റ്റി​വ​യ്ക്കു​ക. ക​ടു​കും ക​റി​വേ​പ്പി​ല​യും ഇ​തി​ൽ സ​വാ​ള ഇ​ട്ട് പൊ​ട്ടി​യ​തി​നു​ശേ​ഷം പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റി ഇ​റ​ച്ചി​യി​ട്ട് ഉ​പ്പും ചേ​ർ​ത്ത് ന​ല്ല​തു​പോ​ലെ വ​റ്റി​ച്ചെ​ടു​ക്കു​ക. വി​ള​ന്പാ​ൻ​നേ​രം മൂ​പ്പി​ച്ച തേ​ങ്ങാ​ക്കൊ​ത്ത് മു​ക​ളി​ൽ വി​ത​റി അ​ല​ങ്ക​രി​ക്കു​ക.

മ​ട്ട​ണ്‍ ക​റി

ചേ​രു​വ​ക​ൾ: ഒ​രു കി​ലോ ആ​ട്ടി​റ​ച്ചി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്. സ​വാ​ള അ​രി​ഞ്ഞ​ത് ര​ണ്ടെ​ണ്ണം, ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ച​ത​ച്ച​ത് ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍, ഒ​രു ത​ക്കാ​ളി അ​രി​ഞ്ഞ​ത്, പ​ച്ച​മു​ള​ക് ര​ണ്ടെ​ണ്ണം കീ​റി​യ​ത്, മു​ള​കു​പൊ​ടി ര​ണ്ടു ടീ​സ്പൂ​ണ്‍, ഒ​രു ടീ​സ്പൂ​ണ്‍ കു​രു​മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി ഒ​രു ടീ​സ്പൂ​ണ്‍, മ​ഞ്ഞ​ൾ​പൊ​ടി അ​ര ടീ​സ്പൂ​ണ്‍, പ​ട്ട ഒ​രു​ക​ഷ​ണം, ഗ്രാ​ന്പു അ​ഞ്ചെ​ണ്ണം, ഏ​ല​യ്ക്ക അ​ഞ്ചെ​ണ്ണം, വെ​ളി​ച്ചെ​ണ്ണ, ഉ​പ്പ്, ക​റി​വേ​പ്പി​ല ആ​വ​ശ്യ​ത്തി​ന്.

ത​യാ​റാ​ക്കു​ന്ന വി​ധം: അ​ര ക​പ്പ് എ​ണ്ണ ചൂ​ടാ​ക്കി മു​ഴു​വ​നോ​ടെ​യു​ള്ള മ​സാ​ല​ക്കൂ​ട്ടും ക​റി​വേ​പ്പി​ല​യും ഇ​ട്ട് മൂ​ത്താ​ൽ സാ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. പി​ന്നെ ത​ക്കാ​ളി​യും ചേ​ർ​ത്തി​ള​ക്കി യോ​ജി​പ്പി​ച്ച് മ​സാ​ല​പ്പൊ​ടി​ക​ൾ ചേ​ർ​ത്ത് മൂ​ത്തു​ക​ഴി​ഞ്ഞ് ഇ​റ​ച്ചി​യും ഉ​പ്പും ചേ​ർ​ത്തി​ള​ക്കി ഒ​രു​ക​പ്പ് ചൂ​ടു​വെ​ള്ളം ചേ​ർ​ത്ത് കു​ക്ക​റി​ൽ അ​ട​ച്ച് വേ​വി​ക്കു​ക. ന​ല്ല​തു​പോ​ലെ വെ​ന്തു ചാ​റ് കു​റു​കി​യാ​ൽ ഇ​റ​ക്കി​വ​ച്ച് മ​ല്ലി​യി​ല തൂ​വി വി​ള​ന്പാം.

ഓമന ജേക്കബ്