Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ കടന്നുവന്നത്. നിലവിലുള്ള ചലച്ചിത്ര സമവാക്യങ്ങളെ തകർത്തെറിഞ്ഞ് ഓർസണ്‍ വെൽസ് എന്ന ഇരുപത്തിനാലുകാരൻ തന്റെ കന്നിചിത്രം തിയറ്ററുകളിലെത്തിച്ചു. തുടക്കം മുതൽ എതിർപ്പും വിവാദങ്ങളും അകന്പടി സേവിച്ച ചിത്രം പല കാരണങ്ങളാൽ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു.
സിറ്റിസണ്‍ കെയ്ൻ വിവാദമാകാൻ കാരണം സിനിമയുടെ ഇതിവൃത്തം അക്കാലത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ മാധ്യമ സിൻഡിക്കറ്റിന്റെ അധിപനും ആഗോളസ്വാധീനശക്തിയുമുള്ള വില്യം റാൻഡോൾപ് ഹേഴ്സ്റ്റിന്റെ കഥയാണെന്ന വാർത്തയാണ്. സംവിധായകൻ നിഷേധിച്ചെങ്കിലും കഥയിലെ പല കാര്യങ്ങളും ഹേഴ്സ്റ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കേട്ടിരുന്ന കാര്യങ്ങളായിരുന്നു.
വൻകിട ചലച്ചിത്ര സ്റ്റുഡിയോ കന്പനികൾ മുതൽ പ്രദർശനം വരെ സകല കാര്യങ്ങളെയും നിയന്ത്രിച്ചിരുന്ന അക്കാലത്ത് കെയ്ൻ പുറത്തിറങ്ങാതിരിക്കാൻ ഹേഴ്സ്റ്റ് സകല സ്വാധീനവും പ്രയോഗിച്ചു. വെൽസിനെ ക്രിമിനൽ കേസിൽ കുടുക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് ചലച്ചിത്രം റിലീസ് ചെയ്യപ്പെട്ടു.
നാടക-റേഡിയോ വേദികളിൽ പല പുതിയ ആവിഷ്കാരതന്ത്രങ്ങളും പ്രയോഗിച്ചു പ്രസിദ്ധനായിരുന്ന വെൽസ് സിനിമയിലെത്തുന്പോൾ ആ രംഗത്തുള്ള തന്റെ പരിചയമില്ലായ്മയെ ആനുകൂല്യമായി മാറ്റി. സ്റ്റുഡിയോ താത്പര്യങ്ങളിൽനിന്നു മാറി സംവിധായകനെന്ന നിലയിൽ സന്പൂർണ നിയന്ത്രണം അദ്ദേഹം സ്ഥാപിച്ചു.
ചിത്രത്തിന്റെ വിജയത്തിൽ രണ്ടുപേർ കൂടി പങ്കാളികളാണ് - കാമറാമാൻ ഗ്രെഗ് ടോളണ്ട്, തിരക്കഥാകൃത്ത് ഹെർമൻ മൻക്യേവിക്സ്. അന്നുവരെ പരിചിതമായ നിർമാണസങ്കേതം മുഖ്യമായും ചിത്രസംയോജന രീതികളായിരുന്നു. എന്നാൽ എഡിറ്റിംഗ് സങ്കേതങ്ങളെക്കാൾ ഫലപ്രദമായി കാമറ വർക്ക് ഉപയോഗിച്ചതാണ് ഈ ചിത്രം നടത്തിന്റെ പ്രത്യേകത.
ഏകമാന സ്വഭാവമുള്ള ലെൻസുകൾ പ്രത്യേകം ഉപയോഗിച്ച് ഡീപ് ഫോക്കസ് സങ്കേതം കഥാഖ്യാനത്തിൽ ഉപയോഗിച്ചു. ഇതുവഴി ഓരോ ഫ്രെയ്മിലും സാന്ദ്രതയുള്ള ദൃശ്യങ്ങൾ ലഭ്യമായി. കാമറയുടെ ചലനസ്വാതന്ത്ര്യം വിപുലപ്പെടുത്തുകകൂടി ചെയ്തപ്പോൾ ചടുലമായ കഥപറച്ചിൽ സാധ്യമായി. രംഗസംവിധാനങ്ങൾക്ക് ബഹുമുഖ സ്വഭാവം കൈവന്നു.
പുതിയൊരു ആഖ്യാനശൈലിയാണ് മൻക്യേവിക്സ് തിരക്കഥാ രചനയിൽ സ്വീകരിച്ചത്. സാധാരണ ഹോളിവുഡ് ചിത്രങ്ങളിൽ തുടക്കം മുതൽ ഒടുക്കം വരെ നേർരേഖയിൽ സഞ്ചരിക്കുന്ന കഥയാണു കാണുക. ഈ രീതി വിട്ട് വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കഥയെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചും ഫ്ളാഷ്ബാക്കുകൾ ഉപയോഗിച്ചും പ്രേക്ഷകരെ നിഗമനങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും തുറന്നുവിടുന്ന ശൈലിയാണ് ഇതിൽ കാണുക. സംഭവങ്ങളെ കൂട്ടിവായിക്കേണ്ടതു പ്രേക്ഷകൻതന്നെ.
വെൽസ്തന്നെ അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രം ചാൾസ് ഫോസ്റ്റർ കെയ്ൻ എന്ന വൻകിട വാർത്താമാധ്യമ സിൻഡിക്കറ്റിന്റെ ഉടമയാണ്. ഇയാളുടെ മരണം വലിയ വാർത്തയായി അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. തുടർന്നു വരുന്നത് ഈ മനുഷ്യനെ ചുറ്റിപ്പറ്റി ഒരു പത്രപ്രവർത്തകൻ നടത്തുന്ന അന്വേഷണങ്ങളുടെ പരന്പരയാണ്.
കെയ്ൻ മരിക്കുന്ന നിമിഷങ്ങളിൽ അയാൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു സ്ഫടികഗോളം ഉൗർന്ന് ഉരുണ്ടുപോകുന്നതും അപ്പോൾ അയാൾ റോസ് ബഡ് എന്ന വാക്ക് ഉദ്ധരിച്ചുകൊണ്ട് കണ്ണടയ്ക്കുകയും ചെയ്യുന്നത് ക്ലോസ് അപ്പിൽ കാണിക്കുന്നു. പ്രസ്തുത സ്ഫടിക ഗോളത്തിനുള്ളിൽ മേൽക്കൂരയിൽ മഞ്ഞണിഞ്ഞ ഒരു ചെറിയ വീടിന്റെ രൂപമുണ്ട്.
മരണത്തിന്റെ വാർത്തകൾ പല രൂപത്തിൽ വരുന്നുണ്ട്. ഈ സമയത്ത് ഒരു വാർത്താ ഏജൻസി നിയോഗിക്കുന്ന തോംപ്സണ് എന്ന വാർത്താലേഖകൻ റോസ് ബഡ് എന്ന വാക്കിന്റെ രഹസ്യം തേടിത്തുടങ്ങുകയാണ്. കെയ്നിനെ സംബന്ധിച്ച അഗാധമായ, ആരുമറിയാത്ത ഒരു രഹസ്യം അതിലുണ്ടോ? കെയ്നുമായി പലതരത്തിൽ പരിചയമുള്ള വ്യക്തികൾ - അതിൽ അയാളുടെ രണ്ടു ഭാര്യമാരുമുണ്ട് - ഇന്റർവ്യു ചെയ്യപ്പെടുന്നു.
ലഭ്യമാകുന്ന വിവരങ്ങൾ വച്ച് ഈ മനുഷ്യനെപ്പറ്റി കുറേ കാര്യങ്ങൾ നാമറിയുന്നു. ദരിദ്രനായി ജനിച്ചെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ കുടുംബത്തിൽനിന്നു വിട്ട് ഒരാളുടെ ദത്തുപുത്രനായി വളർന്ന കെയ്ൻ എന്ന ഗ്രാമീണ ബാലൻ, തന്റെ ബുദ്ധിസാമർഥ്യവും അതിമോഹവും കൈമുതലാക്കി ധനസന്പാദനവും സ്വാധീനവും വളർത്തി മുന്നേറിയയാളാണ്. വിജയത്തിന്റെ കൊടുമുടിയിൽ ഇയാളുടെ വ്യക്തിബന്ധങ്ങളും വൈകാരിക-ആധ്യാത്മിക ജീവിതവും തകർന്നുപോയി എന്നു സൂചനകളുണ്ട്.
തന്റെ പണിതീരാത്ത ഇരുണ്ട വലിയ കൊട്ടാരത്തിൽ സന്പാദിച്ചുകൂട്ടിയ എല്ലാറ്റിനും നടുവിൽ ഒറ്റയാനായി അരക്ഷിതാവസ്ഥയിൽ കെയ്ൻ മരണമടയുന്നു. മരണവേളയിൽ മുറുകെ പിടിച്ചിട്ടും ഉരുണ്ടുപോയ ഗോളവും വീടിനുള്ളിൽ അലങ്കോലപ്പെട്ട് കൂന്പാരമായി കിടക്കുന്ന കൗതുകവസ്തുക്കളുമെല്ലാം വിളംബരം ചെയ്യുന്നത് വെട്ടിപ്പിടിച്ചതിന്റെയെല്ലാം വ്യർഥതയെയാണ്.
അന്വേഷണങ്ങളുടെ ഒടുവിൽ തോംപ്സണ് തിരിച്ചറിയുന്നു, റോസ് ബഡ് എന്ന വാക്ക് അഴിക്കാനാവാത്ത ഒരു നിഗൂഢതയാണ്. മരണാസന്നനായ കെയ്നിന്റെ ഉപബോധത്തിൽ നഷ്ടപ്പെട്ടുപോയ നിഷ്കളങ്ക ബാല്യത്തെയും സ്നേഹത്തെയും പറ്റിയുള്ള ഗൃഹാതുരത്വമാകാം റോസ് ബഡ്. ദത്തെടുക്കാൻ അയാളുടെ അമ്മ വിട്ടുകൊടുക്കുന്ന രംഗത്ത് കെയ്ൻ കളിച്ചുകൊണ്ടിരുന്ന മഞ്ഞുവണ്ടിയുടെ പേര് റോസ് ബഡ് എന്നായിരുന്നു.
അതുമാത്രമാണ് ഒരു സൂചന. എന്നാൽ തോംപ്സണ് ഒടുവിൽ പറയുന്ന പരാമർശം ചിത്രത്തിന്റെ അഗാധമായ ഒരുൾക്കാഴ്ച അവതരിപ്പിക്കുന്നതാണ്. അയാൾ പറയുന്നു, ആ വാക്ക് എന്തെങ്കിലും വിശദീകരണം തരുന്നില്ല. ഏതെങ്കിലുമൊരു വാക്കുകൊണ്ട് ഒരു മനുഷ്യന്റെ ജീവിതത്തെ വിശദീകരിക്കാനാകുമെന്ന് കരുതുന്നില്ല.
അങ്ങനെ ചാൾസ് ഫോസ്റ്റർ കെയ്ൻ വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ഒരു കടങ്കഥയായി മാറുന്നു. മനുഷ്യരെപ്പറ്റി കഥകൾ പറയാം. പക്ഷേ ആത്യന്തികമായ വിധി ആർക്കാണു പറയാൻ കഴിയുക? എന്താണു സത്യം? ഇപ്രകാരമുള്ള ചോദ്യങ്ങളുയരുന്നു.
ഹേഴ്സ്റ്റിന്റെ വിരോധംമൂലം അമേരിക്കയിൽ പ്രദർശനവിജയം നേടിയില്ലെങ്കിലും ചിത്രം ഒന്‍പത് ഓസ്കർ നോമിനേഷനുകൾക്ക് അർഹമായി. തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചു. ഓർസണ്‍ വെൽസിനെ സംബന്ധിച്ച കൗതുകകരമായ ഒരു കാര്യം അദ്ദേഹത്തിന്റെ ആദ്യചിത്രത്തിന്റെയൊപ്പം പിന്നീടു വന്ന ചിത്രങ്ങൾ പരിഗണിക്കപ്പെട്ടില്ല എന്നതാണ്. കലാപരമായി മികച്ചു നിന്നപ്പോഴും ഒരു ചിത്രംപോലും സാന്പത്തിക നേട്ടമുണ്ടാക്കിയില്ല.
ജിജി ജോസഫ്
കൂട്ടുമ്മേൽ
സിസ്റ്റർ ഹെലൻ പ്രെയ്ഷോണിന്റെ രക്ഷാദൗത്യം
ഭീകരമായ ഒരു കുറ്റകൃത്യത്തിനു വധശിക്ഷയേൽക്കേണ്ടിവരുന്ന ഒരു ചെറുപ്പക്കാരന്റെ അവസാന നാളുകളിൽ അയാളുടെ ആധ്യാത്മി
അടിയന്തരാവസ്ഥക്കാലത്തെ അനുരാഗം
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ പ്രണയകഥയാണ് ചിത്രം. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാര
ജോഷി മാസില്‍ ആക്ഷന്‍ ആന്റണി!
ജോജു ജോര്‍ജ് നായകനായ ജോഷി സിനിമ ആന്റണിയുടെ മേക്കിംഗ് വിശേഷങ്ങളുമായി തിരക്കഥാകൃത്ത് രാജേഷ് വര്‍മ.
ജോജു
എന്‍ജിനിയറിംഗിന്റെ സംഗീതം!
സംഗീതരംഗത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരുണ്ട്. പറയുന്നത് സൗണ്ട് എന്ജിനിയര്മാരെക്കുറിച്ചല്ല, പാടുന്ന, ഈണമൊരുക്കു
വാ, മാങ്കല്ല് മലയിലേക്ക് ട്രക്കിംഗ് അടിപൊളിയാക്കാം
തൊടുപുഴ-കാഞ്ഞാര്‍-കൂവപ്പള്ളി-വാഗമണ്‍ റോഡില്‍ പുത്തേട് ജംഗ്ഷനില്‍നിന്നു രണ്ടര കിലോമീറ്റര്‍ മുകളിലേക്കു സഞ്ചരിച്ച
നല്ലതു പറഞ്ഞു നാടറിഞ്ഞു
ആയിരക്കണക്കിനു മനുഷ്യരുടെ ദിനങ്ങളെ ഏതാനും മിനിറ്റുകൊണ്ട് പ്രകാശപൂരിതമാക്കിയ മാജിക്. അതായിരുന്നു ഷിജി ജോൺസൺ എന
ഞാൻ നടുങ്ങിയ നിമിഷം!
അന്ന് ഏകദേശം അന്‍പതു വയസുള്ള ഇംഗ്ലീഷ് അധ്യാപകനായ എൽ.ആർ. സുബ്രഹ്മണ്യയ്യർ സൗമ്യനും സ്നേഹസന്പന്നനുമായിരുന്നു. പ്രോ
അസ്ത്ര ഡിസംബർ ഒന്നിന്
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് നിർമിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന അസ്ത്ര ഡിസംബർ ഒന്നിനു പ്ര
ചിന്ന സംവിധായിക ചിന്മയി
ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ
പേരക്കുട്ടികളെ തേടി സിറിയൻ ക്യാന്പിൽ ഒരാൾ!
ചിലിയിൽ ജനിച്ചു വളർന്ന പട്രീഷ്യോ സാൽവസ് അഗസ്തോഹനോച്ചെയുടെ മർദകഭരണത്തിൽനിന്നും അഭയാർഥിയായി സ്വീഡനിലെത്തി
യുദ്ധം ബാധിക്കുന്ന മനുഷ്യരുടെ കഥ
ഒന്നര മണിക്കൂറെടുത്തായിരുന്നു ടോവിനോയുടെ മേക്കപ്പ്. ഷൂട്ട് തീരുമ്പോള്‍ മേക്കപ്പഴിക്കാനും വേണം ഏറെ സമയം. ടോവിനോ കേന്ദ്ര
ജിക്കി മാജിക്! കൃഷ്ണവേണി എന്ന ഗായികയെ അറിയുമോ?
കദളിവാഴക്കൈയിലിരുന്ന് എന്ന പാട്ടു പാടിയത് കൃഷ്ണവേണിയാണ്. പിള്ളവലു ഗജപതി കൃഷ്ണവേണിയെ മറ്റൊരു പേരുപറഞ്ഞാല്‍ മാത്
രത്നഗിരി : ശില്പങ്ങളുടെ ഭൂമി
1960കളിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രത്നഗിരിയില്‍ ഉത്ഖനനം നടത്തുന്നത്. അതുവരെ ഈ ബുദ്ധിസ്റ്റ് വിഹാ
ഊരും പേരും : പാതാളം
ഇവിടുത്തെ ഗുഹകൾ പഞ്ചപാണ്ഡവര്‍ തുരന്നു നിർമിച്ചതാണെന്നും അവര്‍ ഗുഹാമാർഗം പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേ
കുട്ടികൾക്കും പ്രിയം അരുവിക്കച്ചാല്‍
അപകടരഹിത വെള്ളച്ചാട്ടം. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്ന്. നല്ല മഴയുള്ള സമയത്തു പാറയ
സിനിമയോട് ഇഷ്ടം കൂടി : ഹന്ന
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനി
റാഷൊമോണ്‍: തത്വചിന്തകന്റെ കാമറ കഥ പറയുന്പോൾ
ലോക ക്ലാസിക്കുകൾക്കൊപ്പം നിരന്തരം എണ്ണപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന ജാപ്പനീസ് വിസ്മയമാണ് കുറൊസാവ
മനം നിറയെ സന്തോഷം : ഫേസ് ഓഫ് ദ് ഫേസ്ലെസ് സിനിമയ്ക്കു മികച്ച പ്രതികരണം
‘ഫേസ് ഓഫ് ദ് ഫേസ്ലെസ്’ സിനിമയിൽ സിസ്റ്റർ റാണി മരിയയായി അഭിനയിച്ച വിൻസി അലോഷ്യസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
ജോഷി - മോഹൻലാൽ ചിത്രം റംബാൻ
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജോഷി - മോഹൻലാൽ ചിത്രമൊരുങ്ങുന്നത്. തിരക്കഥ ചെമ്പൻ വിനോദ് ജോസ്. ചെമ്പൻ വിനോദ് ജോ
ഗുസ്തിയും പാട്ടും തമ്മില്‍...
കോലാപ്പുരില്‍ ഗുസ്തിക്കാരനായിരുന്ന യുവാവ്. ബോംബെയിലേക്കു വന്ന് അയാള്‍ സംഗീത അധ്യാപകനും പാട്ടുകാരനുമായി. അയാളുടെ

കായലും കാഴ്ചയും
നെൽകൃഷി കാലത്തു പച്ചപുതച്ചു കിടക്കുന്ന ഏക്കറുകണക്കിന് നെൽപാടങ്ങൾ, ഒഴുകിയെത്തുന്ന കുളിർകാറ്റ് എല്ലാം മനസിനും ശര
മാന്തുക
മാന്തുക എവിടെനിന്നു വന്നു എന്നതിൽ വ്യക്തതയില്ല. സ്കൂളും പോസ്റ്റ് ഓഫീസുമെല്ലാം ഈ മേൽവിലാസത്തിലാണ്. ഇടയ്ക്ക് നാട്ടിൽ
വയലാ എന്റെ മാന്യ സുഹൃത്ത്
ഏറെ വ്യത്യസ്തനാണ് വയലാ. പറഞ്ഞതു പ്രവർത്തിക്കും. പ്രവർത്തിക്കാൻ പറ്റാത്തതു പറയില്ല. ഗാന്ധിയൻ ചിന്തയും ദർശനങ്ങളുമ
വരുന്നു ദീലീപിന്റെ ഭ.ഭ.ബ.
ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഭ.ഭ.ബ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറി
മഞ്ഞിൽവിരിഞ്ഞ പനിനീർപ്പൂവിന്റെ ഓർമ!
യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിലേക്കു കാലെടുത്തു കുത്തുന്പോൾ യുദ്ധം വന്നതോടെ അവൾ ഒരു നഴ്സായി റെഡ്ക്രോസിൽ ചേർന്നു യുദ്
ഇവൾ പറഞ്ഞു, ഞാൻ നടനായി!
ചേട്ടന് മിമിക്രിക്ക് അല്ലാതെ ഇനി വേറെ വല്ല പണിക്കും പോയാല്‍ ഞാന്‍ ചത്തുകളയുമെന്നു പറഞ്ഞ് അവളെന്നെ ഭീഷണിപ്പെടുത്തി.
ഫീനിക്സ് താരം നിൽജ
ഫീനിക്സ് താരം നിൽജ
മിഥുൻ മാനുവൽ തോമസ് സ്ക്രിപ്റ്റെഴുതിയ ഫീനിക്സ്, ഐഎഫ്എഫ്കെ ഇന്റര്‍നാഷണല്‍ മത്സരവിഭാഗ
ഇവിടെ വന്നാൽ ആരും മതിമറന്നുപോകും!
കോടമഞ്ഞും 24 മണിക്കൂറും വീശിയടിക്കുന്ന കുളിർക്കാറ്റും. യാത്ര: തേക്കടിയുടെ പ്രവേശന കവാടമായ കുമളിയിൽനിന്നു വണ്ടന്‍
താരതമ്യമില്ല, കിഷോർ കുമാറുമായി! അച്ഛനാരാ മോൻ!
അതിപ്രശസ്തനായ ഗായകന്റെ മകനായി ചലച്ചിത്രഗാനരംഗത്തുവന്ന് അതേപോലെ വിജയം നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമ
മെലഡിയും ന്യൂജെനും!
ഞാൻ ദാസേട്ടനിൽനിന്നാണ് അർപ്പണ മനോഭാവവും പ്രവൃത്തിയോടുള്ള ആത്മാർഥതയും പഠിച്ചത്. ഒരിക്കൽ ദാസേട്ടന്റെകൂടെ സിംഗപ്
Latest News
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top