പ്രണയം പലയിടത്തും വിവിധതരത്തില്‍ കൊണ്ടാടെപ്പടുകയാണല്ലൊ. വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. ഇത്തരത്തിലുള്ള ഒരു ബേക്കറിയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍.

രാജാ എന്ന ഈ ബേക്കറിയുടെ മെനുവിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ബേക്കറിയില്‍ പ്രണയദിനത്തിനായി പ്രത്യേക കേക്കുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

മേരാ ബാബു കേക്ക് മുതല്‍ സിംഗിള്‍ കെ ലിയേ കേക്ക് വരെയാണ് ഇവരുടെ സ്പെഷല്‍ വാലന്‍റെെന്‍സ് ഡേ മെനു. ഗേള്‍ഫ്രണ്ട് കേക്ക്, മേരാ ബാബു കേക്ക്, പെഹ്‌ല പ്യാര്‍ കേക്ക്, ഏക് തര്‍ഫ പ്യാര്‍ കേക്ക്, പ്യാര്‍ മേ ധോക്ക കേക്ക്, ഹറാമി ദോസ്തി കേക്ക്, സിംഗിള്‍ കെ ലിയേ കേക്ക്, ബോയ്ഫ്രണ്ട് കേക്ക് തുടങ്ങി വിവിധതരം കേക്കുകളാണ് രാജാ വില്‍ക്കുന്നത്.


ഏക് തര്‍ഫ പ്യാര്‍ കേക്ക്, പ്യാര്‍ മേ ധോക്ക കേക്ക്, ഹറാമി ദോസ്തി കേക്ക്, സിംഗിള്‍ കെ ലിയേ കേക്ക് എന്നിവ 250 ഗ്രാമിന് 149 രൂപയും 500 ഗ്രാമിന് 298 രൂപയും, ഗേള്‍ഫ്രണ്ട് കേക്കിനും മേരാ ബാബു കേക്കിനും 175 രൂപയും 250 ഗ്രാമിന് 349 രൂപയുമാണ് വില.

250 ഗ്രാമിന് 200 രൂപയും 500 ഗ്രാമിന് 399 രൂപയും വിലയുള്ള പെഹ്‌ല പ്യാര്‍ കേക്കും ബോയ്ഫ്രണ്ട് കേക്കുമാണ് മെനുവിലെ ഏറ്റവും വില കൂടിയ ഇനങ്ങൾ.

ഈ ബേക്കറിയുടെ മെനുവിന്‍റെ ഫോട്ടോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ രസകരമായ കമന്‍റുകളാണ് ലഭിക്കുന്നത്. "ബ്രേക്കപ്പ് കേക്ക് മറന്നു' എന്നാണൊരാള്‍ കുറിച്ചത്.