രണ്ടു ചക്രത്തിൽ ഓടുന്ന ഓട്ടോറിക്ഷ; വീഡിയോ വൈറൽ
Thursday, October 7, 2021 9:46 PM IST
ഓട്ടോറിക്ഷ രണ്ടു ചക്രത്തിൽ ഓടിക്കുന്ന വീഡിയോ വൈറലാകുന്നു. 2016 ലെ വീഡിയോ ആണ് ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഇൻസ്റ്റാഗ്രാം പേജിൽ ത്രോബാക്കായി പങ്കുവെച്ചിരിക്കുന്നത്. ജഗതീഷ് മണി എന്ന ചെന്നൈ സ്വദേശി തന്റെ ഓട്ടോറിക്ഷ ഇരു ചക്രങ്ങളിൽ മാത്രമായി 2.2 കിലോമീറ്ററോളം ഓടിക്കുന്നതാണ് വീഡിയോ.
ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് അന്ന് ജഗതീഷ് പ്രതികരിച്ചത്. 2.9 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. മുഴുവൻ സമയ ഓട്ടോ ഡ്രൈവറും പാർട്ട് ടൈം സ്റ്റണ്ട് ആർട്ടിസ്റ്റുമാണ് ജഗതീഷ്. 2016 ൽ ഇരുപത്തിയേഴാം വയസിലാണ് ജഗതീഷ് ഈ റെക്കോർഡ് സ്വന്തമാക്കുന്നത്.